bncmalayalam.in

അമ്മങ്കോട് ഇസ്സത്തുൽ ഇസ്‌ലാം കൾച്ചറൽ സെന്റർ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം, സയ്യിദ് ഹാരിസ് തങ്ങൾ അൽ ഹൈതമി ഉദ്ഘാടനം ചെയ്തു, അന്നദാനത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.

707: അമ്മങ്കോട് ഇസ്സത്തുൽ ഇസ്‌ലാം കൾച്ചറൽ സെന്റർ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം, സയ്യിദ് ഹാരിസ് തങ്ങൾ അൽ ഹൈതമി ഉദ്ഘാടനം ചെയ്തു, അന്നദാനത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.

അമ്മങ്കോട് ഇസ്സത്തുൽ ഇസ്‌ലാം കൾച്ചറൽ സെന്റർ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം, സയ്യിദ് ഹാരിസ് തങ്ങൾ അൽ ഹൈതമി ഉദ്ഘാടനം ചെയ്തു, അന്നദാനത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.

ബോവിക്കാനം: നാടിന്റെ മത, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ കാൽനൂറ്റാണ്ട് പിന്നിടുന്ന അമ്മങ്കോട് ഇസ്സത്തുൽ ഇസ്‌ലാം കൾച്ചറൽ സെന്ററിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ഉജ്ജ്വല തുടക്കം.

ഒക്ടോബർ 28, ബുധനാഴ്ച മഗ്‌രിബ് നിസ്കാരാനന്തരം റഹ്മാൻ ജുമാ മസ്ജിദ് പരിസരത്ത് സജ്ജമാക്കിയ ‘ഇസ്സത്ത് നഗറിൽ’ നടന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് ഹാരിസ് തങ്ങൾ അൽ ഹൈതമി (പൊസോട്ട് തങ്ങൾ) ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

വൈകുന്നേരം 6 മണിക്ക് സംഘാടക സമിതി ചെയർമാൻ റംഷാദ് ബി.കെ പതാക ഉയർത്തിയതോടെ പരിപാടികൾക്ക് ഔദ്യോഗിക തുടക്കമായി. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ റംഷാദ് ബി.കെ അധ്യക്ഷത വഹിച്ചു. അബ്ദുല്ല അബ്ദുസ്സമദ് ഖിറാഅത്ത് നടത്തി. റഹ്മാൻ ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് ഫായിസ് ഫൈസി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സംഘാടക സമിതി കൺവീനർ റഷീദ് കെ.എം സ്വാഗതം ആശംസിച്ചു.

സമ്മേളനത്തിൽ ഉസ്താദ് ശൗക്കത്തലി അൻവരി പെരിന്തൽമണ്ണ (ഖത്തീബ്, പൊവ്വൽ ജുമാ മസ്ജിദ്), ഉസ്താദ് അഷ്റഫ് ഇംദാദി (ഖത്തീബ്, ബോവിക്കാനം ജുമാ മസ്ജിദ്), ഉസ്താദ് അബ്ദുൽ സലാം ഫൈസി (ഖത്തീബ്, മല്ലം ജുമാ മസ്ജിദ്), ഉസ്താദ് മാലിക് ഹബീബ് അൽ-ഇർഷാദി (ഇമാം, റഹ്മാൻ ജുമാ മസ്ജിദ്) എന്നിവർ മുഖ്യാതിഥികളായി സംബന്ധിച്ചു.

ammankode-izzathul-islam-cultural-centre-silver-jubilee-inauguration

മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി, അഹമ്മദ് കബീർ വൈ.എം (പ്രസിഡന്റ്, ഇസ്സത്തുൽ ഇസ്‌ലാം കൾച്ചറൽ സെന്റർ), അഷ്റഫ് എ (പ്രസിഡന്റ്, ഇസ്സത്തുൽ ഇസ്‌ലാം കൾച്ചറൽ സെന്റർ ജി.സി.സി കമ്മിറ്റി), ഇർഷാദ് എ.എം (ട്രഷറർ, ഇസ്സത്തുൽ ഇസ്‌ലാം കൾച്ചറൽ സെന്റർ), ബി.കെ ഷാഫി ഹാജി (പ്രസിഡന്റ്, റഹ്മാൻ ജമാഅത്ത് കമ്മിറ്റി ഇസ്സത്ത് നഗർ), ഹംസ തെക്കേപ്പുളളം (ജനറൽ സെക്രട്ടറി, ബോവിക്കാനം ജമാഅത്ത് കമ്മിറ്റി), അബ്ബാസ് കൊളച്ചെപ്പ് (ജനറൽ സെക്രട്ടറി, മല്ലം ജമാഅത്ത് കമ്മിറ്റി), ജലീൽ എം (ജനറൽ സെക്രട്ടറി, റഹ്മാൻ ജമാഅത്ത് കമ്മിറ്റി ഇസ്സത്ത് നഗർ), അബ്ദുൽ ഹമീദ് പി (ട്രഷറർ, റഹ്മാൻ ജമാഅത്ത് കമ്മിറ്റി ഇസ്സത്ത് നഗർ) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഇസ്സത്തുൽ ഇസ്‌ലാം കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി ജലീൽ സി.എ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

ഇശാഅ് നിസ്കാരാനന്തരം നടന്ന മജ്‌ലിസുന്നൂർ ആത്മീയ സദസ്സിന് എൻ.പി.എം സയ്യിദ് ഫസൽ ഹാമിദ് കോയമ്മ തങ്ങൾ അൽ ബുഖാരി കുന്നുംകൈ നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി നടന്ന വിപുലമായ അന്നദാനത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *