bncmalayalam.in

അതിർത്തികൾ താണ്ടി അടിച്ചൊതുക്കി സൊസൈറ്റി ലഹരി കോട്ട തകർത്ത് കേരള എക്സൈസിന്റെ ‘ഓപ്പറേഷൻ എക്സ്’;

അതിർത്തികൾ താണ്ടി അടിച്ചൊതുക്കി  സൊസൈറ്റി ലഹരി കോട്ട തകർത്ത് കേരള എക്സൈസിന്റെ ‘ഓപ്പറേഷൻ എക്സ്’;

അതിർത്തികൾ താണ്ടി അടിച്ചൊതുക്കി,സൊസൈറ്റി ലഹരി കോട്ട തകർത്ത് കേരള എക്സൈസിന്റെ ‘ഓപ്പറേഷൻ എക്സ്’; ഇൻഫ്ലുവൻസർമാരും റൗഡികളും കുടുങ്ങി, ഉത്തരേന്ത്യയിൽ വൻ വേട്ട!

കോഴിക്കോട്: കേരളത്തെ നടുക്കിയ പന്തിരാങ്കാവ് കോടികളുടെ MDMA കേസിൽ ലഹരി മാഫിയയുടെ കരിവേരറുത്ത് കോഴിക്കോട് എക്സൈസ് സംഘത്തിന്റെ സമാനതകളില്ലാത്ത മാസ്സ് ഓപ്പറേഷൻ. വിപണിയിൽ മൂന്ന് കോടിയോളം രൂപ വിലമതിക്കുന്ന രണ്ട് കിലോ മാരക മയക്കുമരുന്നുമായി വ്ലോഗർ ഫാത്തിമ നസ്രീനും കൂട്ടാളിയും പിടിയിലായതോടെ, സാധാരണ പോലെ അന്വേഷണം അവിടെ അവസാനിക്കുമെന്ന് കരുതിയവർക്ക് തെറ്റി. ലഹരിയുടെ അദൃശ്യമായ ഉറവിടം തേടി രണ്ട് അസിസ്റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ നീക്കങ്ങൾ ഒരു ഹോളിവുഡ് ത്രില്ലർ ചിത്രത്തെപ്പോലും വെല്ലുന്നതായിരുന്നു.

പ്രതികൾ മലയാളികളാണെങ്കിലും, കേരളത്തിന് പുറത്ത് ഉത്തരേന്ത്യൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ അതിർത്തികളിൽ അതീവ രഹസ്യമായി ഒളിവിൽ കഴിഞ്ഞിരുന്ന ലഹരി മാഫിയയുടെ തലച്ചോറുകളെയാണ് എക്സൈസ് സിംഗങ്ങൾ അതിസാഹസികമായി വലയിലാക്കിയത്. പോലീസിന് പോലും പിടിനൽകാതെ കാലങ്ങളായി ഒളിച്ചുനടന്നിരുന്ന കുപ്രസിദ്ധ കുറ്റവാളികളും റൗഡി ലിസ്റ്റിലുള്ളവരും ഉൾപ്പെടെ ഒരു സ്ത്രീ അടക്കം 7 വമ്പൻ സ്രാവുകളാണ് ഈ വലക്കണ്ണികളിൽ കുടുങ്ങിയത്. സോഷ്യൽ മീഡിയയിലെ തങ്ങളുടെ സ്വാധീനം വച്ച് ലക്ഷക്കണക്കിന് യുവാക്കളെ ലഹരിയുടെ അഗാധമായ കയത്തിലേക്ക് തള്ളിവിട്ടിരുന്ന ഈ സംഘത്തിന്റെ അന്തർസംസ്ഥാന ശൃംഖലയാണ് ഇതോടെ തകർന്നടിഞ്ഞത്. കേവലം ചെറിയ വിൽപനക്കാരെ പിടിച്ച് കൈയടി വാങ്ങാതെ, ജീവൻ പോലും പണയം വച്ച് ഇന്ത്യയുടെ അതിർത്തികളിൽ വരെ ചെന്ന് മയക്കുമരുന്ന് മാഫിയയുടെ വേരറുത്ത കോഴിക്കോട് എക്സൈസ് സംഘത്തിന്റെ ഈ ധീരമായ നടപടി വരും മണിക്കൂറുകളിൽ കൂടുതൽ ചർച്ചയാകും . അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവിടാൻ എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള വാർത്താ സമ്മേളനം ഉടൻ ഉണ്ടായേക്കും .

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *