bncmalayalam.in

“സങ്കുചിത താൽപര്യങ്ങൾക്കായി ഒരാളെ മാനസികമായി തകർത്തു”; മീനങ്ങാടി സ്‌കൂൾ വിനോദയാത്ര വിവാദത്തിൽ പ്രതികരിച്ച് പ്രിൻസിപ്പൽ; മദ്യപിച്ചെന്ന ആരോപണം തെറ്റ്, പരിശോധനാ ഫലം നെഗറ്റീവ്

കൽപ്പറ്റ: വയനാട് മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ. രക്തപരിശോധന ഫലം നെഗറ്റീവായിരുന്നതിനെ തുടർന്ന് പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റെന്ന് തെളിഞ്ഞിരുന്നു. വലിയ പ്രയാസമാണ് ഞാൻ നേരിട്ടതെന്ന് അദ്ദേഹം പ്രതികരിച്ചു. സത്യം ജയിക്കും എന്നതിന്റെ ഉദാഹരണമാണിത്. എനിക്കുണ്ടായ മാനസിക പ്രയാസത്തിനും കുടുംബം അനുഭവിച്ച പ്രയാസത്തിനും ആര് മറുപടി പറയുമെന്നും സങ്കുചിത താൽപര്യങ്ങളുടെ പേരിൽ ഒരാളെ മാനസികമായി തകർക്കാം എന്നതിന്റെ ഉദാഹരണമാണ് ഞാനെന്നും അ​ദ്ദേഹം പറഞ്ഞു.

meenangadi-school-tour-controversy-principal-shivi-krishnan-reaction

എനിക്കെതിരെ പൊലീസിൽ ഒരു പരാതിയും ഇല്ല. കുട്ടികളുടെ ഭാഗത്തുനിന്ന് ചില അപക്വമായ ഇടപെടലുകൾ ഉണ്ടായി. എങ്കിലും ഞാൻ ആ കുഞ്ഞുങ്ങളെ കുറ്റം പറയുന്നില്ല. അവർക്ക് അത്രയേ അറിവുള്ളൂ. എന്റെ സത്യസന്ധത തെളിയിക്കാനാണ് ഇന്നലെ വന്നത്. എന്നാൽ ഇന്നലെ വന്നവരിൽ ഒരാളൊഴികെ മറ്റാരും കുട്ടികളുടെ രക്ഷിതാക്കളായിരുന്നില്ലെന്നും അ​ദ്ദേഹം പറഞ്ഞു. എനിക്കെതിരെ രാഷ്ട്രീയ നീക്കം ഉണ്ടായോ എന്ന് സംശയമുണ്ട്. പരാതികൾ ഒന്നുമില്ലാത്തതിനാൽ ഞാൻ യാതൊരുവിധ പരിശോധനകൾക്കും വിധേയനാകാൻ ബാധ്യസ്ഥനല്ല. എന്നാൽ യൂറിൻ ടെസ്റ്റ് നടത്തണമെന്ന് പറഞ്ഞത് ഒരു രാഷ്ട്രീയ പ്രവർത്തകനാണ്.

ഈ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പാണ് നടന്നത്. ഇതിനു പിന്നിൽ പിടിഎ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ചെയ്തത്. കുട്ടികളും ഇപ്പോൾ വലിയ പ്രയാസത്തിലാണ്. എനിക്കെതിരെ നടന്ന ഈ നീക്കങ്ങൾക്കെതിരെ നിയമപരമായ നടപടികളെക്കുറിച്ച് ഞാൻ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *