bncmalayalam.in

പ്രതിയെ കിട്ടിയില്ല. സഹോദരനെ കാറിലിട്ട് ക്രൂരമായി തല്ലിച്ചതച്ചു . എസ്ഐ അടക്കം മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

606: പ്രതിയെ കിട്ടിയില്ല. സഹോദരനെ കാറിലിട്ട് ക്രൂരമായി തല്ലിച്ചതച്ചു . എസ്ഐ അടക്കം മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

പ്രതിയെ കിട്ടിയില്ല. സഹോദരനെ കാറിലിട്ട് ക്രൂരമായി തല്ലിച്ചതച്ചു . എസ്ഐ അടക്കം മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പോക്സോ കേസ് പ്രതിയെ പിടികൂടാൻ കഴിയാത്തതിൻ്റെ പ്രതികാരം വീട്ടാൻ നിരപരാധിയായ മൂത്ത സഹോദരനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കാസർകോട് ബേക്കൽ പോലീസ് പ്രിൻസിപ്പൽ എസ്ഐ കെ.പി. ശരത്ത്, ശൂരനാട് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആർ. ശ്രീകുമാർ, ശാസ്താംകോട്ട സ്റ്റേഷനിലെ സിപിഒ വിപിൻ കുമാർ എന്നിവർക്കെതിരെയാണ് ആഭ്യന്തര വകുപ്പിൻ്റെ നിർണായക നടപടി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് പരിഗണിച്ച് പോലീസ് ആസ്ഥാനത്തെ ഐജി ഹർഷിത അട്ടല്ലൂരിയാണ് ഇവരെ സർവീസിൽ നിന്ന് മാറ്റിനിർത്താൻ ഉത്തരവിട്ടത്.

kerala-police-custodial-torture-pocso-accused-brother-assault-three-officers-suspended

കൊല്ലം ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ ഇരുപത്തിയൊന്നുകാരനായ പ്രതിയെ തിരഞ്ഞാണ് കഴിഞ്ഞ മെയ് 29-ന് ശാസ്താംകോട്ടയിൽ നിന്നുള്ള പോലീസ് സംഘം അടൂരിലെ വീട്ടിലെത്തിയത്. എന്നാൽ അവിടെയുണ്ടായിരുന്ന പ്രതിയെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. ഇതോടെ ക്ഷുഭിതരായ ഉദ്യോഗസ്ഥർ, കേസിൻ്റെ വിവരങ്ങൾ ചോദിച്ചറിയാനെന്ന വ്യാജേന പ്രതിയുടെ ഇരുപത്തിമൂന്നുകാരനായ ജ്യേഷ്ഠനെ ബലമായി കാറിലേക്ക് വലിച്ചിഴച്ച് കയറ്റുകയായിരുന്നു.

തുടർന്ന് വഴിനീളെ മണിക്കൂറുകളോളം യുവാവിനെ ക്രൂരമായ മൂന്നാംമുറയ്ക്ക് ഇരയാക്കി. സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെ അതിക്രൂരമായി ഉപദ്രവിച്ച പോലീസ് സംഘം, മണിക്കൂറുകൾ നീണ്ട ഭീകരമർദനത്തിന് ശേഷമാണ് ഇയാളെ വഴിയിൽ ഉപേക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവ് പിന്നീട് സർക്കാരിനും ഉന്നത പോലീസ് മേധാവികൾക്കും രേഖാമൂലം പരാതി നൽകുകയായിരുന്നു.

മനുഷ്യാവകാശങ്ങളെ പച്ചയായി ലംഘിച്ചുള്ള ഈ അതിക്രമത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നതോടെ ആഭ്യന്തര വകുപ്പ് സംഭവം അടിയന്തരമായി പരിശോധിച്ചു. പ്രാഥമിക അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയും ക്രിമിനൽ സ്വഭാവമുള്ള പെരുമാറ്റവും ഉണ്ടായതായി കണ്ടെത്തിയതോടെയാണ് നടപടി വേഗത്തിലാക്കിയത്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ശാസ്താംകോട്ടയിൽ സേവനമനുഷ്ഠിക്കവെ അതിക്രമം കാട്ടിയ കെ.പി. ശരത്ത് ഒരു മാസം മുൻപാണ് ബേക്കൽ സ്റ്റേഷനിലേക്ക് സ്ഥലംമാറി എത്തിയത്. പോലീസിൻ്റെ കാടത്തത്തിനെതിരെ ഭരണതലത്തിൽ നിന്നുണ്ടായ ഈ ശക്തമായ നടപടി സേനയ്ക്കുള്ള കർശന താക്കീതായി മാറിയിരിക്കുകയാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *