bncmalayalam.in

3.8 കിലോ കഞ്ചാവുമായി മംഗളൂരുവിൽ 23-കാരൻ പിടിയിൽ, KL 14 1662 നമ്പറിലുള്ള കാസർകോട് രജിസ്ട്രേഷൻ കാർ പിടിച്ചെടുത്തു, ലക്ഷ്യമിട്ടത് വിദ്യാർഥികളെയും യുവാക്കളെയും

3.8 കിലോ കഞ്ചാവുമായി മംഗളൂരുവിൽ 23-കാരൻ പിടിയിൽ, KL 14 1662 നമ്പറിലുള്ള കാസർകോട് രജിസ്ട്രേഷൻ കാർ പിടിച്ചെടുത്തു, ലക്ഷ്യമിട്ടത് വിദ്യാർഥികളെയും യുവാക്കളെയും

മംഗളൂരു: മംഗളൂരു ജോക്കാട്ടെ റെയിൽവേ പാലത്തിന് സമീപം വൻതോതിൽ കഞ്ചാവ് കടത്തുകയും വിൽപന നടത്തുകയും ചെയ്ത സംഭവത്തിൽ കർണാടക പോലീസ് യുവാവിനെ പിടികൂടി . സൂറത്ത്കൽ, പനമ്പൂർ, കാവൂർ തുടങ്ങി മംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സജീവമായി ലഹരി വിപണനം നടത്തിവന്ന പുത്തൂർ പഡ്നൂർ സ്വദേശി മുഹമ്മദ് നിസാർ (23) ആണ് പനമ്പൂർ പോലീസിന്റെ പിടിയിലായത്. പ്രദേശത്ത് കഞ്ചാവ് വിൽപ്പനയ്ക്കായി കൊണ്ടുവരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നോർത്ത് സബ് ഡിവിഷൻ എസിപിയുടെയും പനമ്പൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ മിന്നൽ പരിശോധനയാണ് പ്രതിയെ കുടുക്കിയത്.

kasaragod-registered-car-3-8-kg-ganja-seized-mangaluru-youth-arrested

കേരളത്തിലെ കാസർഗോഡ് ജില്ലയിൽ രജിസ്റ്റർ ചെയ്ത ‘KL 14 1662’ നമ്പർ കാറിലാണ് ഇയാൾ കഞ്ചാവ് കടത്തിയിരുന്നത് ,പരിശോധനയിൽ 1.9 ലക്ഷം രൂപ വിലമതിക്കുന്ന ഏകദേശം 3.8 കിലോഗ്രാം കഞ്ചാവും, മൊബൈൽ ഫോണും, കടത്താൻ ഉപയോഗിച്ച കാറും ഉൾപ്പെടെ ആകെ 3.94 ലക്ഷം രൂപ വിലവരുന്ന തൊണ്ടിമുതലുകൾ പോലീസ് കസ്റ്റഡിയിലെടുത്തു.

സൂറത്ത്കൽ, പനമ്പൂർ, കാവൂർ തുടങ്ങിയ നഗരപ്രദേശങ്ങളിലെ കോളേജ് വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഇയാൾ കഞ്ചാവ് വിൽപന നടത്തിയിരുന്നത്. മംഗളൂരുവില്‍ മുന്‍പും പലതവണ സമാനമായ രീതിയിൽ ലഹരിവച്ചുള്ള കച്ചവടങ്ങൾ നടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ടിലെ സെക്ഷൻ 8(സി), 20(ബി)(ii)(എ) പ്രകാരം ക്രൈം നമ്പർ 137/2026 ആയി പനമ്പൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ ലഹരി ശൃംഖലയ്ക്ക് പിന്നിൽ കേരളത്തിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും നീളുന്ന സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത് . കേസുമായി ബന്ധപ്പെട്ട് ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്നാണ് സൂചന

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *