bncmalayalam.in

ഇവിഎം ഹാക്കിങ് വാഗ്ദാനം; കാസർകോട്ട് 40 ലക്ഷം നഷ്ടം, ഉദുമയിൽ 40 ലക്ഷം കൂടി കൈമാറിയെന്ന ആരോപണം , മഞ്ചേശ്വരത്ത് സ്ഥാനാർത്ഥി പോയി പണി നോക്കാൻ പറഞ്ഞു പറഞ്ഞു . എംപി രാജ്‌മോഹൻ ഉണ്ണിത്താന്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടു ആഭ്യന്തരമന്ത്രി .

483: ഇവിഎം ഹാക്കിങ് വാഗ്ദാനം; കാസർകോട്ട് 40 ലക്ഷം നഷ്ടം, ഉദുമയിൽ 40 ലക്ഷം കൂടി കൈമാറിയെന്ന ആരോപണം , മഞ്ചേശ്വരത്ത് സ്ഥാനാർത്ഥി പോയി പണി നോക്കാൻ പറഞ്ഞു പറഞ്ഞു . എംപി രാജ്‌മോഹൻ ഉണ്ണിത്താന്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടു ആഭ്യന്തരമന്ത്രി .

ഇവിഎം ഹാക്കിങ് വാഗ്ദാനം; കാസർകോട്ട് 40 ലക്ഷം നഷ്ടം, ഉദുമയിൽ 40 ലക്ഷം കൂടി കൈമാറിയെന്ന ആരോപണം , മഞ്ചേശ്വരത്ത് സ്ഥാനാർത്ഥി പോയി പണി നോക്കാൻ പറഞ്ഞു പറഞ്ഞു . എംപി രാജ്‌മോഹൻ ഉണ്ണിത്താന്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടു ആഭ്യന്തരമന്ത്രി .

കാസർകോട്: ഇവിഎം ഹാക്കിങ് നടത്താമെന്ന വാഗ്ദാനം നൽകി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികളെയും അവരുടെ അടുത്ത വൃത്തങ്ങളെയും ലക്ഷ്യമിട്ട് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന അതീവ ഗുരുതര ആരോപണത്തിൽ സംസ്ഥാനതല അന്വേഷണം ആരംഭിക്കുന്നു. കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ഓപ്പറേഷൻസ് ഐജി പി. പ്രകാശിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രി നിർദേശം നൽകി.

കാസർകോട് സന്ദർശനത്തിനിടെ നടന്ന വാർത്താസമ്മേളനത്തിലാണ് എംപി പരാതി നേരിട്ട് മന്ത്രിക്ക് കൈമാറിയത്. പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ജനാധിപത്യ സംവിധാനത്തെയും തെരഞ്ഞെടുപ്പ് പ്രക്രിയയെയും ബാധിക്കുന്ന അതീവ ഗൗരവമുള്ള വിഷയമാണെന്ന് വിലയിരുത്തിയാണ് സൈബർ ഓപ്പറേഷൻസ് വിഭാഗത്തെ അന്വേഷണം ഏൽപ്പിച്ചത്.

പരാതി പ്രകാരം, നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കാസർകോട്, ഉദുമ, മഞ്ചേശ്വരം മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയോ അവരുടെ പ്രതിനിധികളെയോ ഒരു കോൺഗ്രസ് നേതാവ് സമീപിച്ചതായാണ് ആരോപണം. ബിജെപി ഇവിഎം ഹാക്ക് ചെയ്യാൻ പദ്ധതിയിടുകയാണെന്നും അത് തടയാൻ തന്റെ കൈവശം പ്രത്യേക സാങ്കേതിക വിദ്യയുണ്ടെന്നും അവകാശപ്പെട്ട ഇയാൾ, തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാമെന്ന് പറഞ്ഞ് വൻതുക ആവശ്യപ്പെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്.

പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, കാസർകോട്ടെ സ്ഥാനാർഥിയുടെ ബന്ധുവിന്റെ കൈയിൽ നിന്ന് ഏകദേശം 60 ലക്ഷം രൂപ വാങ്ങിയെങ്കിലും 40 ലക്ഷം രൂപയാണ് യഥാർത്ഥ സാമ്പത്തിക നഷ്ടമായി കണക്കാക്കുന്നതെന്നാണ് വിവരം. അതേസമയം, ഉദുമ മണ്ഡലവുമായി ബന്ധപ്പെട്ട് 40 ലക്ഷം രൂപ കൈമാറിയതായും ആരോപണമുണ്ട്. ഈ പണമിടപാടുകൾ നടന്നിട്ടുണ്ടോയെന്നതും ആരൊക്കെയാണ് ഇതിൽ ഉൾപ്പെട്ടതെന്നതും അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ.

മഞ്ചേശ്വരത്തും സമാന രീതിയിൽ പണം ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു. എന്നാൽ അവിടെ സമീപിച്ചത് വിദേശ ബിസിനസ് രംഗത്ത് ദീർഘകാല പരിചയമുള്ള ഒരു പ്രമുഖ വ്യവസായിയെയായിരുന്നു. സംഭവം തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം, “തോറ്റുപോയാലും പണം നൽകില്ല” എന്ന നിലപാട് സ്വീകരിച്ചതായാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. ഇതേ നിലപാടാണ് യുഡിഎഫ് സ്ഥാനാർഥിയും സ്വീകരിച്ചതെന്നും, വിഷയം ഉടൻ ജില്ലാ നേതൃത്വത്തെ അറിയിക്കുകയും ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പാർട്ടി നേതൃത്വത്തെയും ബന്ധപ്പെട്ട ജനപ്രതിനിധികളെയും വിവരം അറിയിച്ചിരുന്നതായും സൂചനയുണ്ട്.

ഇതിനിടെ സമാന ആരോപണവുമായി കാസർകോട്ടെ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന ഷാനവാസ് പാദൂറും രംഗത്തെത്തി. ഇവിഎം ഹാക്ക് ചെയ്ത് തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാമെന്ന് പറഞ്ഞ്, വഖഫ് ബോർഡിന്റെ മുൻ സിഇഒയും കോൺഗ്രസ് നേതാവുമായ അഡ്വ. ബി.എം. ജമാലിന്റെ പേര് ഉപയോഗിച്ച് ഒരാൾ തന്നെ സമീപിച്ച് പണം ആവശ്യപ്പെട്ടിരുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

അന്വേഷണത്തിൽ പ്രധാനമായും പരിശോധിക്കുക, പരാതിയിൽ പരാമർശിക്കുന്ന വ്യക്തികളുടെ പങ്ക്, സാമ്പത്തിക ഇടപാടുകളുടെ ഉറവിടവും തെളിവുകളും പരിശോധിക്കും . ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നിയമനടപടികൾ.

ഈ കേസ് ഒരു സാധാരണ സാമ്പത്തിക തട്ടിപ്പ് മാത്രമല്ല, ജനാധിപത്യ സംവിധാനത്തിനെതിരായ ഗൂഢാലോചനയെന്ന നിലയിലും ഇത് അന്വേഷിക്കപ്പെടുമെന്ന് നിയമവിദഗ്ധരുടെ വിലയിരുത്തൽ. ഇവിഎം ഹാക്കിങ് എന്ന പേരിൽ പണം വാങ്ങിയവർ മാത്രമല്ല, അത്തരം ആവശ്യത്തിനായി പണം നൽകിയിട്ടുണ്ടെന്ന് തെളിഞ്ഞാൽ പണം നൽകിയവർക്കും നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും എന്നുള്ളതുകൊണ്ട് ഈ കേസ് എത്രത്തോളം മുന്നോട്ടുപോകുമെന്ന് കണ്ടറിയേണ്ടതുണ്ട് . തെരഞ്ഞെടുപ്പ് ഫലം സ്വാധീനിക്കാൻ സാമ്പത്തിക ഇടപാടിൽ ഏർപ്പെട്ടെന്ന ആരോപണം തന്നെ ഗുരുതരമായ നിയമപ്രശ്നങ്ങൾ സൃഷ്ടിക്കാവുന്നതാണ്.ഇത്തരമൊരു ഗൂഢാലോചനയെക്കുറിച്ച് അറിവുണ്ടായിരുന്നെങ്കിൽ അത് ഉടൻ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനെയോ അന്വേഷണ ഏജൻസികളെയോ അറിയിക്കാതിരുന്നത് വലിയ വീഴ്ചയാണ് . ഈ സാഹചര്യത്തിൽ പരാതിക്കാരുടെയും പരാതിയിൽ പരാമർശിക്കപ്പെടുന്ന മറ്റുള്ളവരുടെയും മൊഴികളും നിർണായകമാകും.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര ഏജൻസികളുടെ ഇടപെടലിനും സാധ്യതയുണ്ടെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. ഇവിഎം ഹാക്കിങ് എന്ന പേരിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ആരോപണം സത്യമായാലും, അതിന്റെ പേരിൽ കോടികൾ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തിയതായാലും, രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ ബാധിക്കുന്ന വിഷയമായതിനാൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം അനിവാര്യമാണെന്നാണ് വിലയിരുത്തൽ.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *