bncmalayalam.in

കിലോയ്ക്ക് ₹90! വിലക്കുറവ് കണ്ട് ചാടിവീഴല്ലേ;  ‘ചെറിയ’ കോഴികൾക്ക് പിന്നിൽ രോഗഭീതിയോ? കച്ചവടത്തിലെ കാണാപ്പുറങ്ങൾ

കിലോയ്ക്ക് ₹90! വിലക്കുറവ് കണ്ട് ചാടിവീഴല്ലേ;  ‘ചെറിയ’ കോഴികൾക്ക് പിന്നിൽ രോഗഭീതിയോ? കച്ചവടത്തിലെ കാണാപ്പുറങ്ങൾ

കിലോയ്ക്ക് ₹90! വിലക്കുറവ് കണ്ട് ചാടിവീഴല്ലേ;  ‘ചെറിയ’ കോഴികൾക്ക് പിന്നിൽ രോഗഭീതിയോ? കച്ചവടത്തിലെ കാണാപ്പുറങ്ങൾ

കാസർകോട്: ചിക്കൻ കറി വെക്കാൻ കൊതിച്ച് കടകളിലേക്ക് വെച്ചുപിടിക്കുന്ന ഇറച്ചിപ്രിയരെ കാത്തിരിക്കുന്നത് വല്ലാത്തൊരു അത്ഭുതമാണ്. ഒരേ നാട്ടിൽ, ഒരേ ചിക്കന് രണ്ട് വില, ചിലയിടങ്ങളിൽ കിലോയ്ക്ക് 115 രൂപയാണെങ്കിൽ, ചിലയിടങ്ങളിൽ ബോർഡ് വെച്ചിരിക്കുന്നത് വെറും 90 രൂപയ്ക്ക്. പോക്കറ്റ് കാലിയാകാതെ വയറുനിറയെ ചിക്കൻ തിന്നാമെന്ന് കരുതി വിലക്കുറവുള്ള കടകളിലേക്ക് ആളുകൾ ഓടിക്കൂടുമ്പോൾ, ഈ വിചിത്രമായ വിലയിടിവിന് പിന്നിൽ ഉപഭോക്താക്കൾ അറിയാത്ത ചില ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളുണ്ടെന്നാണ് വ്യാപാരികൾ തന്നെ ചൂണ്ടിക്കാണിക്കുന്നത്.

മൊത്തവിപണിയിൽ നല്ലയിനം കോഴി എടുക്കണമെങ്കിൽ തന്നെ കിലോയ്ക്ക് 90 മുതൽ 96 രൂപ വരെ നൽകണം. ഇതിനുപുറമെ തൊഴിലാളികളുടെ കൂലി, കടയിലെ വാടക, മാലിന്യം നീക്കാനുള്ള വലിയ ചെലവുകൾ എന്നിവയെല്ലാം ചേരുമ്പോൾ 90 രൂപയ്ക്ക് ഒരു കിലോ കോഴിയിറച്ചി കൊടുക്കുന്നത് വ്യാപാരികളുടെ കാരുണ്യം കൊണ്ടല്ല, മറിച്ച് വിൽക്കുന്നത് സാധാരണ കോഴികളല്ല എന്നതുകൊണ്ടാണ്. ഇവിടെയാണ് രോഗഭീതിയും തൂക്കക്കുറവും വില്ലനായി കടന്നുവരുന്നത്.

kasaragod-chicken-price-drop-disease-risk-explained

വിപണിയിലെ ഈ വില അന്തരത്തിന് പിന്നിലെ പ്രധാന രഹസ്യം കോഴിയുടെ തൂക്കമാണ്. ഒന്നരക്കിലോയ്ക്ക് മുകളിൽ നല്ല ആരോഗ്യത്തോടെ വളർച്ചയെത്തിയ കോഴികൾക്കാണ് 115 രൂപ വരെ വില നിലവിൽ ഈടാക്കുന്നത്. എന്നാൽ 900 ഗ്രാം മുതൽ 1300 ഗ്രാം വരെ മാത്രം തൂക്കമുള്ള, മെലിഞ്ഞുണങ്ങിയ കോഴികളാണ് 90 രൂപ നിരക്കിൽ വിറ്റുതീർക്കുന്നത്. ഫാമുകളിൽ വളരുമ്പോൾ കോക്സിഡിയോസിസ്, ഗംബോറോ തുടങ്ങിയ മാരകമായ രോഗങ്ങൾ ബാധിച്ച കോഴികൾക്ക് പ്രതിരോധശേഷി നഷ്ടപ്പെടുകയും പ്രതീക്ഷിച്ച വളർച്ച കൈവരിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. ഇത്തരം രോഗബാധിതരായ കോഴികളെ നഷ്ടം ഭയന്ന് ഫാമുടമകൾ തുച്ഛമായ വിലയ്ക്ക് കൂട്ടത്തോടെ വിറ്റൊഴിവാക്കുകയാണ് ചെയ്യുന്നത്.

ഇത്തരം രോഗബാധയുള്ള ചിക്കൻ കഴിക്കുന്നത് കൊണ്ട് പെട്ടെന്ന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് വ്യാപാരികൾ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും, ഇവയുടെ സ്വാദിലും ഗുണത്തിലും വലിയ വ്യത്യാസമുണ്ടാകുമെന്നത് ഇവർ മുന്നറിയിപ്പ് നൽകുന്നുണ്ട് ,പോഷകക്കുറവ്, മോശം തീറ്റ, കൃത്യമല്ലാത്ത വായുസഞ്ചാരം എന്നിവയും വളർച്ച മുരടിക്കാൻ കാരണമാകാറുണ്ട്. എന്നാൽ, വിപണിയിൽ ചുളിവിലയ്ക്ക് ഒഴുകിയെത്തുന്ന കോഴികൾ യഥാർത്ഥത്തിൽ രോഗബാധിതരാണോ അതോ മറ്റെന്തെങ്കിലും പ്രശ്നമാണോ എന്ന് ഉറപ്പുവരുത്താൻ കാര്യക്ഷമമായ വെറ്ററിനറി പരിശോധനകൾ വിപണിയിൽ കർശനമാക്കണമെന്നാണ് പ്രദേശത്തെ മറ്റു വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും പ്രധാന ആവശ്യം. ചുരുക്കത്തിൽ, കിലോയ്ക്ക് 90 രൂപയുടെ ‘ബമ്പർ ഓഫർ’ കണ്ട് കൊതിമൂത്ത് വാങ്ങുമ്പോൾ കൂടെപ്പോരുന്നത് ചിക്കൻ മാത്രമല്ല, രോഗലക്ഷണങ്ങൾ കൂടിയാണോ എന്ന് രണ്ടുതവണ ചിന്തിക്കുന്നത് നന്നായിരിക്കും എന്നാണ് വ്യാപാരികൾ അറിയിക്കുന്നത് .

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *