കണ്ണീരുണങ്ങാതെ പിഞ്ചുമനസ്സ്; കാവലാകേണ്ടവർ തന്നെ വേട്ടക്കാരായപ്പോൾ 13കാരി ഗർഭിണി,പോക്സോ കേസിൽ പിതാവും മാതൃസഹോദര പുത്രനും പൊലീസ് കസ്റ്റഡിയിൽ
കാസർകോട്: സ്വന്തം പിതാവിന്റെയും അടുത്ത ബന്ധുവിന്റെയും ലൈംഗികാതിക്രമത്തിന് ഇരയായ പതിമൂന്നുകാരി മൂന്നു മാസം ഗർഭിണിയായി. സംഭവത്തിൽ കുട്ടിയുടെ പിതാവിനെയും മാതൃസഹോദരന്റെ മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കാസർകോട് പൊലീസ് സബ് ഡിവിഷൻ പരിധിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
കുട്ടിക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ച് ഡോക്ടറെ കാണിക്കുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ വൈദ്യപരിശോധനയിലാണ് പതിമൂന്നുകാരി മൂന്നു മാസം ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്.

ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് പോക്സോ (POCSO) നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കുട്ടിയെ വൈദ്യസഹായത്തിനും തുടർ കൗൺസിലിംഗിനുമായി അധികൃതരുടെ മേൽനോട്ടത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.



