അഞ്ച് കോടി എസി വിറ്റെന്ന് മന്ത്രി; കേരളത്തിന്റെ ജനസംഖ്യയേക്കാൾ എസിയോ? വൈദ്യുതി പ്രതിസന്ധിക്കിടെ സണ്ണി ജോസഫിന്റെ പ്രസ്താവന ചർച്ചയാകുന്നു
തിരുവനന്തപുരം : കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്കിടെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പുതിയ പ്രസ്താവന വലിയ ചർച്ചയാകുന്നു. ഒരു വർഷത്തിനിടെ കേരളത്തിൽ അഞ്ച് കോടി എയർ കണ്ടീഷണറുകൾ വിറ്റുവെന്നാണ് ഒരു എൻജിനീയർ തന്നോട് പറഞ്ഞതെന്ന് മന്ത്രി വെളിപ്പെടുത്തിയത്. പ്രസ്താവന പുറത്തുവന്നതോടെ കണക്കിലെ അസാധാരണത്വം ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും പരിഹാസങ്ങളും ഉയരുകയാണ്.

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വലിയ തോതിൽ വർധിച്ചെന്നും അതിനനുസരിച്ച് വൈദ്യുതി ഉൽപാദനം വർധിപ്പിക്കാൻ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി വിശദീകരിച്ചു. എസി ഉപയോഗവും ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണവും വർധിച്ചതോടെ വൈദ്യുതി ആവശ്യകത ഉയർന്നതായും അദ്ദേഹം പറഞ്ഞു.
എന്നാൽ, കേരളത്തിലെ ജനസംഖ്യയെക്കാൾ കൂടുതലായി അഞ്ച് കോടി എസികൾ ഒരു വർഷത്തിനിടെ വിറ്റുവെന്ന കണക്ക് എങ്ങനെയെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. മന്ത്രി ഉദ്ധരിച്ച എൻജിനീയറുടെ കണക്കിന്റെ ഉറവിടമോ കൃത്യതയോ സംബന്ധിച്ച് വ്യക്തതയില്ല.
.
വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ ചിത്രം
മന്ത്രിയുടെ എസി കണക്കിനപ്പുറം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഗൗരവമുള്ളതാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഹിമാചൽ കരാർ അവസാനിക്കുന്നു: ഒക്ടോബർ 31 വരെയാണ് ഹിമാചലിൽനിന്നുള്ള വൈദ്യുതി ലഭ്യത. തുടർന്നുള്ള കരാറിൽ തീരുമാനമായിട്ടില്ലെ ,നവംബറിൽ വൈദ്യുതി ഉപയോഗം 5,300 മെഗാവാട്ട് വരെ ഉയർന്നേക്കാമെന്നും അധിക വൈദ്യുതി കണ്ടെത്തേണ്ടിവരുമെന്നും കെഎസ്ഇബി പറയുന്നത് ,എന്നാൽ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാനുള്ള കരാറിൽ ഏർപ്പെടാൻ ഇതുവരെ സർക്കാറിന് സാധിച്ചിട്ടില്ല . താൽക്കാലിക ആശ്വാസമായിരുന്നു ഹിമാചൽ കരാർ നീട്ടാനുള്ള ആലോചനയിൽ സർക്കാർ എത്തിയിട്ടുമില്ല ,
.



