രാത്രി ഏറെ വൈകിയിട്ടും വീട്ടിലെ വാതിൽ പൂർണ്ണമായി അടയ്ക്കാതെ കാത്തിരിക്കുന്ന ചില ഉമ്മമാരുണ്ട്…“എത്തിയാൽ ഒന്ന്വി ളിക്കണേ മോനെ…” എന്ന് പറഞ്ഞ് ഫോൺ കൈയിൽ പിടിച്ചുകൊണ്ട് ഉറങ്ങിപ്പോകുന്ന ചില അമ്മമാർ.
പക്ഷേ ചില രാത്രികളിൽ ആ ഫോൺ ഒരിക്കലും മുഴങ്ങാറില്ല…
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീണ്ടും വീണ്ടും വാഹനാപകടങ്ങളുടെ വാർത്തകളാണ് നമ്മൾ കേൾക്കുന്നത്. ഇന്നലെ വരെ നമ്മോടൊപ്പം ചിരിച്ചും കളിച്ചും നടന്നിരുന്ന ചെറുപ്പക്കാർ ഇന്ന് ഒരു ഫോട്ടോയായി മതിലുകളിൽ മാത്രം ബാക്കിയാകുന്നു.
ഒരു നിമിഷത്തെ അമിതവേഗം…
ഒരു അശ്രദ്ധ…
ഒരു ഓവർടേക്ക്…
ഒരു ഫോൺ കോൾ…
അല്ലെങ്കിൽ “എനിക്ക് ഒന്നും സംഭവിക്കില്ല” എന്ന ഒരു തെറ്റായ ആത്മവിശ്വാസം…
ഒടുവിൽ അത് ഒരു കുടുംബത്തിന്റെ ജീവിതം മുഴുവൻ കണ്ണീരാക്കുന്നു.
ഇന്ന് പറയുന്നത് അങ്ങനെ പാതിവഴിയിൽ അവസാനിച്ച ഒരു ജീവിതത്തിന്റെ കഥയാണ്…
പാലക്കുന്നിലെ സുഹൈലിൻ്റെ കഥ.
സുഹൈൽ നമ്മളെ വിട്ടുപോയിട്ട് ഇന്നലെക്ക് ഒരു വർഷം പൂർത്തിയായി.
പക്ഷേ ഇന്നും അവനെ ഓർക്കുമ്പോൾ പലരുടെയും നെഞ്ച് പിടയുന്നു… കാരണം ചില മനുഷ്യർ മരിച്ചാലും ഓർമ്മകൾ മരിക്കാറില്ല.
ജീവിതം ചെറുപ്പം മുതൽ തന്നെ അവനെ പരീക്ഷിച്ചു.രണ്ട് വയസ്സുള്ളപ്പോൾ തന്നെ പിതാവ് അകന്നു പോയി.അമ്മയുടെ അസുഖങ്ങളും മനസ്സിനേറ്റ താളപ്പിഴകളും കാരണം ചെറുപ്പത്തിലേ കുടുംബത്തിൻറെ ഭാരം തോളിലേറ്റി,പക്ഷേ അവൻ തളരാൻ തയ്യാറായിരുന്നില്ല.കരഞ്ഞ ദിവസങ്ങളേക്കാൾ കൂടുതൽ അവൻ സ്വപ്നം കണ്ടു.
അവൻ്റെ ലോകം വളരെ ചെറുതായിരുന്നു…
ഉമ്മ…
സുഹൃത്തുക്കൾ…
വണ്ടികൾ…
അതാണ് അവൻ്റെ സന്തോഷം.
മറ്റു കുട്ടികൾ കളിപ്പാട്ടങ്ങൾ വാങ്ങി കളിക്കുമ്പോൾ, സുഹൈൽ അവയെ അഴിച്ചുമാറ്റി വീണ്ടും ഘടിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു.
യന്ത്രങ്ങളുടെ ശബ്ദത്തിൽ അവൻ സന്തോഷം കണ്ടെത്തി. വാഹനങ്ങളോട് അവന് അത്രയും പ്രണയം.
നാലാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ അവധി ദിവസങ്ങളിൽ ജോലി ചെയ്തു.
ആറാം ക്ലാസിലെത്തുമ്പോൾ സ്വന്തമായി ഒരു പഴയ മാരുതി 800 വാങ്ങി.
ആർക്കും വേണ്ടാത്ത ഒരു പഴയ കാർ…പൂർണ്ണമായി ഉപേക്ഷിക്കപ്പെട്ട ഒരു കാർ.
പക്ഷേ സുഹൈലിന് അത് വെറും വാഹനമല്ലായിരുന്നു… അത് അവൻ്റെ സ്വപ്നമായിരുന്നു.
അവൻ അതിനെ അഴിച്ചു… പണിതു… വീണ്ടും പണിതു… ഒടുവിൽ അതിന് ജീവൻ നൽകി.
ആ കാറിൻ്റെ ശബ്ദം ആദ്യമായി കേട്ടപ്പോൾ അവൻ്റെ കണ്ണുകളിൽ കണ്ട സന്തോഷം ഇന്നും പലർക്കും മറക്കാനാവില്ല.
അന്ന് എല്ലാവരും അവനെ അഭിനന്ദിച്ചു… കാരണം ആ കുട്ടി ഒരു വാഹനം മാത്രമല്ല പണിതത്, സ്വന്തം സ്വപ്നമാണ് പണിതത്.
കാലം പിന്നെയും നീങ്ങി.
കാറുകളിൽ നിന്നു ബൈക്കുകളിലേക്കായിരുന്നു അവൻ്റെ പ്രണയം മാറിയത്.
ഒടുവിൽ അവൻ സ്വന്തമാക്കി അവൻ്റെ സ്വപ്ന ബൈക്ക്… KTM.
വേഗം അവന് ഇഷ്ടമായിരുന്നു.
വണ്ടികൾ അവൻ്റെ ജീവനായിരുന്നു.
ഇരുപതോളം അപകടങ്ങൾ സംഭവിച്ചു.
പക്ഷേ ഓരോ തവണയും അവൻ വീണ്ടും എഴുന്നേറ്റു. എല്ലാ ചെറുപ്പക്കാരും ചിന്തിക്കുന്നത് തന്നെ അവനും ചിന്തിച്ചു…
“എനിക്ക് ഒന്നും സംഭവിക്കില്ല…”
പിന്നീട് എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി അവൻ ദുബായിലേക്ക് പോയി.
അവിടെയും ജോലി കണ്ടെത്തി ജീവിതം തുടങ്ങി. ഡ്രൈവിംഗ് ലൈസൻസ് എടുത്തു.
ഒരു ചെറിയ വാഹനവും സ്വന്തമാക്കി.
പക്ഷേ അവൻ്റെ മനസ്സിൽ ഒരു ആഗ്രഹം മാത്രം ബാക്കി നിന്നിരുന്നു…വർഷങ്ങൾക്കുശേഷം പിതാവിനെ വീണ്ടും കാണണം.
അവസാനം നാട്ടിലെത്തി അവൻ ബാംഗ്ലൂരിലേക്ക് ബൈക്കിൽ യാത്ര തിരിച്ചു.
അവിടെ പിതാവിനൊപ്പം ചിലവഴിച്ച നിമിഷങ്ങൾ ഒരുപക്ഷേ അവൻ്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസങ്ങളായിരിക്കും.പക്ഷേ തിരികെ കാസർഗോഡിലേക്ക് വരുമ്പോൾ വീണ്ടും അപകടം സംഭവിച്ചു.അതിന് ശേഷം അവൻ ഒരു സുഹൃത്തിന് അയച്ച വാട്സ്ആപ്പ് സന്ദേശമുണ്ട്…
“തൊട്ടതെല്ലാം പിഴയ്ക്കുകയാണ്…
ഇനിയൊരു അവസരം കിട്ടുമെന്നു തോന്നുന്നില്ല…
ഇനിയെങ്കിലും നന്നായി ജീവിക്കണം…”
അന്ന് ആർക്കും മനസ്സിലായില്ല…അത് അവൻ്റെ അവസാന സന്ദേശമാകുമെന്ന്.
പെരുന്നാളിന് ദിവസങ്ങൾ മാത്രം ബാക്കി.
റോഡുകൾ നിറയെ തിരക്ക്.
ബാംഗ്ലൂർ യാത്രയിൽ അപകടത്തിൽപ്പെട്ട ബൈക്ക് വീണ്ടും ശരിയാക്കി അവൻ്റെ കൈകളിലെത്തി.
അന്ന് അമ്മാവനായ സൈഫുദ്ദീൻ പാലക്കുന്നിനെ കണ്ട ശേഷം മേൽപ്പറമ്പിലേക്ക് പോയി സുഹൈൽ.
ആ ഒരു യാത്ര…
ആ ഒരു നിമിഷം…
എല്ലാം അവസാനിപ്പിച്ചു.
നിർത്തിയിട്ടിരുന്ന ലോറിയെ മറികടന്ന് അതിൻ്റെ മറവിൽ നിന്നെത്തിയ മറ്റൊരു വാഹനം…ഒരു വലിയ ശബ്ദം…ബൈക്ക് തകർന്നു വീണു…ഹെൽമറ്റ് ചിതറി…
റോഡിലേക്ക് തെറിച്ചുവീണ സുഹൈൽ അവസാനമായി വിളിച്ചത് ഒരു വാക്ക് മാത്രം…
“ഉമ്മാ…”
പിന്നെ അവൻ എഴുന്നേറ്റില്ല…
ആ ദിവസം കരഞ്ഞത് ഒരു കുടുംബം മാത്രമല്ല… ഒരു നാട് മുഴുവൻ ആയിരുന്നു.
മയ്യത്ത് നമസ്കാരത്തിന് എത്തിയ സുഹൃത്തുക്കളുടെ കണ്ണുകളിൽ നിന്ന് കണ്ണീർ നിർത്താതെ ഒഴുകി.ഇന്നലെ വരെ കൂടെ ബൈക്കിൽ സഞ്ചരിച്ച കൂട്ടുകാരൻ ഇന്ന് വെള്ള കഫനിൽ കിടക്കുകയാണ്…
ആറടി മണ്ണിലേക്ക് ഓരോ പിടി മണ്ണ് വാരിയിടുമ്പോഴും കൈകൾ വിറച്ചു…
കാരണം അവർക്ക് അറിയാമായിരുന്നു…
ഇനി ആ ശബ്ദം ഒരിക്കലും കേൾക്കാനാവില്ലെന്ന്.
ഇന്ന് ഒരു വർഷം കഴിഞ്ഞിരിക്കുന്നു…
എല്ലാവരും പതിയെ മറന്നു തുടങ്ങി…
പക്ഷേ ഇന്നും അവനെ മറക്കാത്ത ചിലരുണ്ട്…
അവൻ്റെ ഉമ്മ…
അവൻറെ കുടുംബം…
ബാക്കി എല്ലാവർക്കും അവൻ ഇന്ന് ഒരു പഴയ വാർത്ത മാത്രമായി മാറിയിരിക്കുന്നു.
ഇത്രയേ ഉള്ളൂ ജീവിതം…
എൻ്റെ സഹോദരങ്ങളേ…
വേഗം ഒരു ഹരമാണ്.
പക്ഷേ ഒരു നിമിഷം മതി എല്ലാം അവസാനിക്കാൻ.
ഹെൽമറ്റ് തലയിൽ വെക്കുന്നത് പോലീസ് പേടിച്ചല്ല…വീട്ടിൽ കാത്തിരിക്കുന്നവരെ ഓർത്താണ്.
നിങ്ങൾ വാഹനം നന്നായി ഓടിച്ചാലും മുന്നിൽ വരുന്നവൻ അങ്ങനെ ആയിരിക്കണമെന്നില്ല.
ഒരു അശ്രദ്ധ…
ഒരു ഓവർടേക്ക്…
ഒരു സെക്കൻ്റ് മാത്രം മതി…
വീട്ടിലേക്ക് തിരികെ വരാത്ത ഒരു യാത്രയ്ക്ക്. വാതിൽ തുറന്ന് കാത്തിരിക്കുന്ന ഉമ്മയെ തേടിയെത്തുന്നത് നിങ്ങൾ മരിച്ചു എന്നുള്ള സന്ദേശമായിരിക്കും. ആ ഒരു സാഹചര്യം നിങ്ങളൊന്ന് ഓർത്തു നോക്കൂ..
ഓർക്കുക…
നിങ്ങളെ കാത്തിരിക്കുന്ന ഒരാളുണ്ട്.
ഒരു ഉമ്മ…
ഒരു അച്ഛൻ…
ഒരു സഹോദരി…
ഒരു സുഹൃത്ത്…
അവർക്ക് വേണ്ടത് നിങ്ങളുടെ വണ്ടിയുടെ ശബ്ദമല്ല…നിങ്ങളുടെ ശബ്ദമാണ്.
സൂക്ഷിക്കുക… തിരിച്ചുകിട്ടാത്തത് ഒരൊന്നേ ഉള്ളൂ…
ജീവൻ… അല്ലാഹു സുബൈറിന്റെ എല്ലാ പാപങ്ങളും പൊറുത്ത് സ്വർഗ്ഗത്തിന്റെ മണം അവൻറെ ഖബറിൽ എത്തിക്കട്ടെ. അവൻറെ കവർ ജീവിതം എളുപ്പമാക്കി മാറ്റട്ടെ.. അല്ലാഹുവിൻറെ കോടതിയിലെത്തുമ്പോൾ നമ്മളും നിങ്ങളും ജീവിതം എങ്ങനെ ചെലവഴിച്ചു എന്ന ചോദ്യത്തിന് ഉത്തരം നൽകേണ്ടവരാണ്..
രാത്രി ഏറെ വൈകിയിട്ടും വീട്ടിലെ വാതിൽ പൂർണ്ണമായി അടയ്ക്കാതെ കാത്തിരിക്കുന്ന ചില ഉമ്മമാരുണ്ട്…
“എത്തിയാൽ ഒന്ന് വിളിക്കണേ മോനെ…” എന്ന് പറഞ്ഞ് ഫോൺ കൈയിൽ പിടിച്ചുകൊണ്ട് ഉറങ്ങിപ്പോകുന്ന ചില അമ്മമാർ.