bncmalayalam.in

 ബിജെപി ക്യാമ്പുകളെ വിറപ്പിച്ച് രാഹുലിന്റെ ആറ്റംബോംബ്! മോദി സർക്കാർ വീഴുന്നു?!

284:  ബിജെപി ക്യാമ്പുകളെ വിറപ്പിച്ച് രാഹുലിന്റെ ആറ്റംബോംബ്! മോദി സർക്കാർ വീഴുന്നു?!

BURHAN TALKS

“സുഹൃത്തുക്കളെ… ഇന്ത്യൻ രാഷ്ട്രീയത്തെ അപ്പാടെ ഉലച്ചുകളയുന്ന, ദൽഹിയിലെ ഭരണകൂടത്തിന്റെ അടിത്തറയിളക്കുന്ന അതീവ ഗുരുതരമായ ചില വെളിപ്പെടുത്തലുകൾ പുറത്തുവന്നിരിക്കുകയാണ്! വെറുമൊരു രാഷ്ട്രീയ ആരോപണമല്ല ഇത്. സാക്ഷാൽ രാഹുൽ ഗാന്ധി പുറത്തുവിട്ടിരിക്കുന്നത് സംഘപരിവാർ കോട്ടകളുടെ ഉറക്കം കെടുത്തുന്ന ഒരു വൻ ‘ആറ്റംബോംബാണ്’!

കേട്ടോളൂ… കൃത്യം ഒരു വർഷം! ഒന്നുകിൽ നരേന്ദ്ര ദാമോദർദാസ് മോദി പ്രധാനമന്ത്രി പദം രാജി വെച്ച് പുറത്തുപോകും! അല്ലെങ്കിൽ, രാജ്യം ഭരിക്കുന്ന ഈ ആർ.എസ്.എസ്-സംഘപരിവാർ ഗവൺമെന്റ് നിലംപൊത്തും! ഇനി അതുമല്ലെങ്കിൽ, സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ ഇതുവരെ കാണാത്തത്ര ഭീകരമായ ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം കൂപ്പുകുത്തും. ജനരോഷം ഭയന്ന്, ഇതിനെയെല്ലാം അടിച്ചമർത്താൻ രാജ്യത്ത് മറ്റൊരു അടിയന്തരാവസ്ഥ കൂടി പ്രഖ്യാപിക്കപ്പെട്ടേക്കാം! ഇതൊരു വെറും പ്രവചനമല്ല, ഡൽഹിയുടെ അധികാര ഇടനാഴികളിൽ നിന്ന് രാഹുൽ ഗാന്ധിക്ക് നേരിട്ട് ലഭിച്ച കൃത്യമായ വിവരങ്ങളാണ്!

രാഹുൽ ഗാന്ധി സ്വന്തം ശബ്ദത്തിൽ തുറന്നുപറഞ്ഞ ആ ഞെട്ടിക്കുന്ന യാഥാർത്ഥ്യം എന്താണെന്ന് അറിയാമോ? ദാ, ഇത് കേൾക്കൂ:

“ഇന്ത്യൻ ഭരണഘടനാ സ്ഥാപനങ്ങൾക്കുള്ളിൽ ഇപ്പോൾ ഒരു ആഭ്യന്തര കലാപം (Institutional Revolt) നടക്കുകയാണ്! മൂന്ന് വർഷം മുൻപ് വരെ സംഘപരിവാർ പൂർണ്ണമായും വിലക്കെടുത്ത, അവരുടെ വിരൽത്തുമ്പിൽ ചലിച്ചിരുന്ന ചീഫ് ഇലക്ഷൻ കമ്മീഷണർ ഇപ്പോൾ എനിക്ക് രഹസ്യ സന്ദേശങ്ങൾ അയക്കുന്നു! രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസികളുടെ തലവന്മാർ, മുതിർന്ന ജുഡീഷ്യറി അംഗങ്ങൾ… ഇവരെല്ലാം ഇപ്പോൾ ഈ ഭരണകൂടത്തിനെതിരെ തിരിഞ്ഞുകഴിഞ്ഞു. അവർ ഡൽഹിയിൽ നടക്കുന്ന എല്ലാ കള്ളക്കളികളുടേയും വിവരങ്ങൾ കൃത്യമായി ഞങ്ങൾക്ക് ചോർത്തി നൽകുന്നുണ്ട്!”

അതെ! മോദിയുടെയും അമിത് ഷായുടെയും അവരുടെ മക്കളുടെയും മന്ത്രിമാരുടെയും, അജിത് ഡോവലിന്റെയും വരെ സകല ജാതകവും, അകത്തു നടക്കുന്ന കൊള്ളരുതായ്മകളും ദാ… ‘ധര ധര ധരാ’ എന്ന് നിരന്തരമായി രാഹുൽ ഗാന്ധിയുടെ കൈകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്!

ഇതിനു മുൻപും ഇന്ത്യ നേരിടാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചും ദുരന്തങ്ങളെക്കുറിച്ചും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപ്പോഴൊക്കെ അദ്ദേഹത്തെ ‘പപ്പു’ എന്ന് വിളിച്ച് കളിയാക്കി ചിരിക്കാനായിരുന്നു സംഘപരിവാറിന് താല്പര്യം. പക്ഷേ, ചരിത്രം എന്താണ്? രാഹുൽ പറഞ്ഞ് കൃത്യം ഒന്നോ രണ്ടോ മാസത്തിനകം അതൊക്കെ അതേപടി ഇവിടെ സംഭവിച്ചിട്ടുണ്ട്!

അന്ന് ആ പരാജയങ്ങൾ മറയ്ക്കാൻ സംഘപരിവാർ എന്താണ് ചെയ്തത്? ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ പശുവിന്റെ പേര് പറഞ്ഞു, അമ്പലത്തിന്റെ പേര് പറഞ്ഞു വർഗ്ഗീയത കുത്തിപ്പൊക്കി! അല്ലെങ്കിൽ മോദിക്ക് ‘ദിവ്യപുരുഷൻ’ പരിവേഷം നൽകി ദൈവമാക്കി മാറ്റി ജനങ്ങളെ പറ്റിച്ചു! എന്നാൽ ഇനിയത് നടക്കില്ല മോദിജീ… കാരണം ഇപ്രാവശ്യം രാഹുൽ വന്നിരിക്കുന്നത് തെളിവുകളുടെ വൻ ശേഖരവുമായിട്ടാണ്!

ഇത്രയും കാലം ബി.ജെ.പി വിലക്കെടുത്തു വെച്ചിരുന്ന ഇ.ഡി (ED), എൻ.ഐ.എ (NIA), സി.ബി.ഐ (CBI), ജുഡീഷ്യറി, ഇലക്ഷൻ കമ്മീഷണർ എന്നിവരുടെ ഉള്ളിൽ ഇപ്പോൾ മരണഭയം നിഴലിക്കാൻ തുടങ്ങിയിരിക്കുന്നു! ജനങ്ങൾ ഈ ഉദ്യോഗസ്ഥർക്കും ഏജൻസികൾക്കുമെതിരെ തെരുവിൽ സംസാരിച്ചു തുടങ്ങി. ജനരോഷത്തിന്റെ ഭീകരമായ പ്രത്യാഘാതം തങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് ഈ ഉദ്യോഗസ്ഥർക്ക് മനസ്സിലായിക്കഴിഞ്ഞു. ഏതു നിമിഷവും ജനങ്ങൾ പ്രക്ഷോഭവുമായി തെരുവിലിറങ്ങുമെന്ന ഭയത്തിലാണ് അവരിപ്പോൾ!

ഇത്രയും കാലം മോദിക്കും ബിജെപിക്കും വേണ്ടി വിടുവേല ചെയ്ത് കള്ളപ്പണി എടുത്തവർക്ക് ഇപ്പോൾ മനസ്സിലായി തുടങ്ങിയിരിക്കുന്നു“ഇനി ഈ വഴിക്ക് പോയാൽ ഞങ്ങളുടെ പണി പാളും, ഞങ്ങൾക്ക് രക്ഷയുണ്ടാവില്ല!”

ഇതോടെ ഈ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ രണ്ട് തട്ടിലായി തിരിഞ്ഞ് പരസ്പരം അടി തുടങ്ങി കഴിഞ്ഞു. ഇതിന്റെ ഭാഗമായി, ഈ സ്ഥാപനങ്ങൾക്കുള്ളിൽ നടക്കുന്ന സകല ചെറ്റത്തരങ്ങളും കൊള്ളരുതായ്മകളും കള്ളപ്പരിപാടികളും ഓരോന്നായി പുറത്തുവരികയാണ്. അത് കൃത്യമായി രാഹുൽ ഗാന്ധിയുടെ കൈകളിൽ എത്തുന്നുമുണ്ട്!

ഈ ജനരോഷത്തെ അടിച്ചമർത്താൻ മോദി സർക്കാർ ഒരുപക്ഷേ അടിയന്തരാവസ്ഥ പോലുള്ള കടുത്ത നീക്കങ്ങളിലേക്ക് കടന്നേക്കാം. പക്ഷേ ഓർക്കുക… സിസ്റ്റം അകത്തുനിന്ന് തന്നെ തകർന്നു തരിപ്പണമായിക്കൊണ്ടിരിക്കുകയാണ്. ഡൽഹിയിലെ ആധിപത്യത്തിന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു! സംഘപരിവാറിന്റെ അന്ത്യകൂദാശയ്ക്ക് സമയമായോ? കാത്തിരുന്ന് കാണാം!”

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *