bncmalayalam.in

കാസർകോട് പോക്സോ കേസ്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 17 വർഷം കഠിനതടവ്

697: കാസർകോട് പോക്സോ കേസ്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 17 വർഷം കഠിനതടവ്

കാസർകോട് പോക്സോ കേസ്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 17 വർഷം കഠിനതടവ്

കാസർകോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 17 വർഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ശിവകുമാർ എന്ന മുന്നയെ കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ. സന്തോഷ് കുമാറാണ് ശിക്ഷിച്ചത്.

kasaragod-pocso-case-shivakumar-munna-17-years-imprisonment
Google Tags (comma

2019 ഒക്ടോബർ 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 15 വയസ്സുകാരനെ പ്രതി കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിൽ 2019-ൽ കാസർകോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 370(2)-ാം വകുപ്പ് പ്രകാരം ഏഴ് വർഷം കഠിനതടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പോക്സോ നിയമത്തിലെ 8-ാം വകുപ്പ്, 7-ാം വകുപ്പിനൊപ്പം ചേർത്ത് ചുമത്തിയ കുറ്റത്തിന് മൂന്ന് വർഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. പോക്സോ നിയമത്തിലെ 3(a), 4, 18 വകുപ്പുകൾ പ്രകാരമുള്ള കുറ്റത്തിന് ഏഴ് വർഷം കഠിനതടവും 50,000 രൂപ പിഴയും കൂടി വിധിച്ചു. പിഴയടച്ചില്ലെങ്കിൽ അധിക തടവും അനുഭവിക്കണം.

കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പ്രാഥമിക അന്വേഷണം നടത്തിയത് അന്നത്തെ സബ് ഇൻസ്പെക്ടറും നിലവിൽ ഐ.പി ഉദ്യോഗസ്ഥനുമായ മെൽബിൻ ജോസാണ്. തുടർന്ന് ഇൻസ്പെക്ടർ സി.എ. അബ്ദുൾ റഹീം അന്വേഷണം വ്യാപിപ്പിച്ചു. പിന്നീട് അന്നത്തെ ഇൻസ്പെക്ടർ പി. രാജേഷ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രിയ എ.കെ. കോടതിയിൽ ഹാജരായി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *