bncmalayalam.in

പതിനേഴുകാരി ഗർഭിണിയായി; പോക്സോ കേസിൽ 24-കാരനായി തിരച്ചിൽ ശക്തം, ഡോക്ടറെ സമീപിച്ച പെൺകുട്ടിയെ പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്.

694: പതിനേഴുകാരി ഗർഭിണിയായി; പോക്സോ കേസിൽ 24-കാരനായി തിരച്ചിൽ ശക്തം, ഡോക്ടറെ സമീപിച്ച പെൺകുട്ടിയെ പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്.

കാസർകോട്: പതിനേഴുകാരി ഗർഭിണിയായ സംഭവത്തിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് കാസർകോട് വനിതാ പോലീസ്. സംഭവത്തിൽ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന 24-കാരനെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ശക്തമാക്കി.

കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിലാണ് കേസ്. വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവാവിനെതിരെയാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡോക്ടറെ സമീപിച്ച പെൺകുട്ടിയെ പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഡോക്ടർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.

kasaragod-17-year-old-girl-pregnant-pocso-case-search-for-accused
administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *