bncmalayalam.in

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസ് , മംഗളൂരുവിലെ സെന്റ് വിൻസെന്റ് ഫെറർ പള്ളി വികാരി ഫാ. സിപ്രിയൻ പിന്റോ അറസ്റ്റിൽ ,അക്രമത്തെക്കുറിച്ച് അറിഞ്ഞിട്ടും പോലീസിനെ അറിയിക്കുന്നതിൽ മംഗളൂരു രൂപതയ്ക്കും ബിഷപ്പിനും വീഴ്ച ഉണ്ടായതായി സൂചന

696: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസ് , മംഗളൂരുവിലെ സെന്റ് വിൻസെന്റ് ഫെറർ പള്ളി വികാരി ഫാ. സിപ്രിയൻ പിന്റോ അറസ്റ്റിൽ ,അക്രമത്തെക്കുറിച്ച് അറിഞ്ഞിട്ടും പോലീസിനെ അറിയിക്കുന്നതിൽ മംഗളൂരു രൂപതയ്ക്കും ബിഷപ്പിനും വീഴ്ച ഉണ്ടായതായി സൂചന

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസ് , മംഗളൂരുവിലെ സെന്റ് വിൻസെന്റ് ഫെറർ പള്ളി വികാരി ഫാ. സിപ്രിയൻ പിന്റോ അറസ്റ്റിൽ ,അക്രമത്തെക്കുറിച്ച് അറിഞ്ഞിട്ടും പോലീസിനെ അറിയിക്കുന്നതിൽ മംഗളൂരു രൂപതയ്ക്കും ബിഷപ്പിനും വീഴ്ച ഉണ്ടായതായി സൂചന

മംഗളൂരു: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ മംഗളൂരുവിലെ സെന്റ് വിൻസെന്റ് ഫെറർ പള്ളി വികാരി ഫാ. സിപ്രിയൻ പിന്റോ അറസ്റ്റിലായി . 2026 ആഗസ്റ്റ് 14 മുതൽ വൈദികൻ നിരന്തരം ലൈംഗികാക്രമണത്തിന് ഇരയാക്കിയെന്ന പതിനാലുകാരന്റെ പരാതിയെത്തുടർന്നാണ് വികാരിയെ പോലീസ് അറസ്റ്റ് ചെയ്തത്. സമാന പ്രായത്തിലുള്ള മറ്റ് നാല് കുട്ടികളെയും വൈദികൻ ഉപദ്രവിച്ചതായി പരാതിയിൽ ആരോപിക്കുന്നുണ്ട്.

mangalore-priest-cyprian-pinto-arrested-minor-boys-sexual-abuse-case

,ആഗസ്റ്റ് 17ന് സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ മംഗളൂരു ബിഷപ്പ് പിറ്റർ പോൾ സൽദാനയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പള്ളിയുടെ സഹവികാരിയോടും ഇടവക പ്രതിനിധികളോടും സംസാരിച്ചശേഷമാണ് അഞ്ച് കുട്ടികളുടെ മാതാപിതാക്കളും ബിഷപ്പിനെ കണ്ടത്. പള്ളി വൈസ് പ്രസിഡന്റ് റോണാൾഡ് റോഡ്രിഗസാണ് കൂടിക്കാഴ്ചയ്ക്ക് സൗകര്യം ഒരുക്കിയത്. കുട്ടികൾ തങ്ങൾ നേരിട്ട് പീഡനത്തെക്കുറിച്ചുള്ള വിവരങ്ങൾ എഴുതി നൽകിയിരുന്നു.

മെയ് 26നാണ് ഫാദർ സിപ്രിയൻ പള്ളി വികാരിയായി ചുമതലയേറ്റത്. തുടക്കത്തിൽ സൗഹൃദപരമായി പെരുമാറിയിരുന്ന വൈദികൻ പിന്നീട് തന്നെ ഉപദ്രവിച്ചെന്നും, മൂന്ന് തവണ ലൈംഗികാക്രമണം നടത്തിയെന്നും പതിനാലുകാരൻ പരാതിയിൽ പറയുന്നു

മറ്റൊരു കുട്ടിയെ വൈദികൻ പീഡിപ്പിക്കുന്നത് നേരിട്ട് കണ്ടതായും കുട്ടി ആരോപിച്ചിട്ടുണ്ട്. സംഭവത്തിനുപിന്നിലെ രൂപതാ തലത്തിൽ രഹസ്യാന്വേഷണം നടത്തിയിരുന്നു. കുട്ടികളെയും മാതാപിതാക്കളെയും വൈദികനെയും പ്രത്യേകം വിളിച്ചും ഒന്നിച്ച് സംസാരിച്ചശേഷം റിപ്പോർട്ട് വത്തിക്കാനിലേക്ക് അയച്ചുവെന്നാണ് വിവരം. തുടർന്ന് ഫാ. സിപ്രിയനെ രൂപതാ ഭരണപരമായ അവധിയിൽ പ്രവേശിപ്പിച്ചിരുന്നു.

കേസ് കോടതിയുടെ പരിഗണനയിലായതിലും, പ്രതി കസ്റ്റഡിയിൽ കിടക്കുന്നതിനാലും, ആരോപണങ്ങളിൽ പ്രതികരിക്കുന്നത് ഉചിതമല്ലെന്നാണ് സെയുടെ പി.ആർ.ജി., റോണാൾഡ് കാസ്റ്റലിനോ അറിയിച്ചത്. നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാകുമെന്നും നീതി നടപ്പാകുമെന്ന് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കുട്ടികൾക്കെതിരായ അക്രമത്തെക്കുറിച്ച് അറിഞ്ഞിട്ടും പോലീസിനെ അറിയിക്കുന്നതിൽ മംഗളൂരു രൂപതയ്ക്കും ബിഷപ്പിനും വീഴ്ചയുണ്ടായി. വിവരം മറച്ചുവെക്കാനോ പരാതി നൽകാൻ വൈകിപ്പിക്കാനോ ശ്രമിച്ചെന്ന് അന്വേഷിക്കുമെന്ന് മംഗളൂരു പോലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി വ്യക്തമാക്കി. ബിഷപ്പിന്റെ നിർദേശപ്രകാരമാണ് പോലീസിൽ പരാതി നൽകിയതെന്നാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആരോപണങ്ങളിൽ അന്വേഷണം തുടരുന്നതിനാൽ കേസിന്റെ തുടർനടപടികൾ നിർണായകമാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *