bncmalayalam.in

കൈപ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ വാഹനം ഇടിച്ചുകയറി തമിഴ്നാട് സ്വദേശികളായ എട്ട് വിദ്യാർഥികൾ മരിച്ചു; അനിതുകൃത പാർക്കിംഗ് വില്ലനായി. ദേശീയപാത അതോറിറ്റിയുടെ നയങ്ങളും ചോദ്യം ചെയ്യപ്പെടുന്നു..

564: കൈപ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ വാഹനം ഇടിച്ചുകയറി തമിഴ്നാട് സ്വദേശികളായ എട്ട് വിദ്യാർഥികൾ മരിച്ചു; അനിതുകൃത പാർക്കിംഗ് വില്ലനായി. ദേശീയപാത അതോറിറ്റിയുടെ നയങ്ങളും ചോദ്യം ചെയ്യപ്പെടുന്നു..

കൈപ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ വാഹനം ഇടിച്ചുകയറി തമിഴ്നാട് സ്വദേശികളായ എട്ട് വിദ്യാർഥികൾ മരിച്ചു; അനിതുകൃത പാർക്കിംഗ് വില്ലനായി. ദേശീയപാത അതോറിറ്റിയുടെ നയങ്ങളും ചോദ്യം ചെയ്യപ്പെടുന്നു..

തൃശ്ശൂർ: ദേശീയപാതയിൽ തൃശ്ശൂർ ജില്ലയിലെ കൈപ്പമംഗലം പനമ്പിക്കുന്നിൽ നിർത്തിയിട്ടിരുന്ന ചരക്കുലോറിക്ക് പിന്നിലേക്ക് വാഹനം ഇടിച്ചുകയറി തമിഴ്നാട് സ്വദേശികളായ എട്ടു വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ഇന്നലെ അർദ്ധരാത്രി പന്ത്രണ്ടു മണിയോടെയാണ് നാടിനെ നടുക്കിയ ഈ വൻ ദുരന്തമുണ്ടായത്. തമിഴ്നാട് ദിണ്ഡിഗലിലെ എൻജിനീയറിങ് കോളേജിൽ പഠിക്കുന്ന, ഇരുപതും ഇരുപത്തിയൊന്നും വയസ്സ് പ്രായമുള്ള വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ഏഴുപേർ അപകടസ്ഥലത്തുതന്നെ തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരണത്തിന് കീഴടങ്ങിയത്. ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്നു വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വാഹനം.
ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ കൈപ്പമംഗലം പനമ്പിക്കുന്ന് ഭാഗത്ത് ഒരു ഇറക്കം ഇറങ്ങിവരുന്ന വഴിയിൽ വാഹനങ്ങൾ മേൽപ്പാലത്തിലേക്ക് കയറുന്നതിന് മുൻപായി സർവീസ് റോഡിലേക്ക് തിരിയുന്നതിനായി ഒരു ഡീവിയേഷൻ നൽകിയിരുന്നു. എന്നാൽ ഈ ഡീവിയേഷൻ ആരംഭിക്കുന്ന കൃത്യമായ ഭാഗത്ത് യാതൊരുവിധ മുന്നറിയിപ്പ് ബോർഡുകളോ സിഗ്നൽ സംവിധാനങ്ങളോ റെഡ് സിഗ്നൽ ലൈറ്റുകളോ പ്രവർത്തിച്ചിരുന്നില്ല. റോഡിൽ കോൺക്രീറ്റ് ബ്ലോക്ക് കൊണ്ടുള്ള ഒരു ബാരിക്കേഡ് മാത്രമാണ് വെച്ചിരുന്നത്. ഇത് ഡീവിയേഷൻ തുടങ്ങുന്നിടത്തുനിന്നും വളരെ മാറിയാണ് സ്ഥാപിച്ചിരുന്നത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഈ കോൺക്രീറ്റ് ബാരിക്കേഡിന് തൊട്ടുപുറകിലായി റോഡിലെ മൂന്ന് ട്രാക്കുകളിലും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മൂന്ന് ചരക്കുലോറികൾ രാത്രി വിശ്രമത്തിനായി പാർക്ക് ചെയ്തിരുന്നു എന്നതാണ്.

മൂന്ന് ട്രാക്കുകളിലും ലോറികൾ നിർത്തിയിട്ടിരുന്നതിനാൽ അവിടെ ഒരു ബാരിക്കേഡ് ഉണ്ടെന്നോ വഴി തിരിയണമെന്നോ പിന്നാലെ അതിവേഗത്തിൽ വരുന്ന വാഹനങ്ങൾക്ക് കാണാൻ കഴിയാത്ത ഗുരുതര സാഹചര്യമാണുണ്ടായിരുന്നത്. അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് മറ്റു രണ്ട് ട്രാക്കുകളിലെ ലോറികൾ അവിടെനിന്ന് മാറ്റിയിരുന്നു. തുടർന്ന് മൂന്നാമത്തെ ട്രാക്കായ സ്പീഡ് ട്രാക്കിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ അടിയിലേക്ക് വിദ്യാർഥികളുടെ വാഹനം നേരിട്ട് ഇടിച്ചുകയറുകയായിരുന്നു. വാഹനം പൂർണ്ണമായും തകർന്ന് ലോറിക്കടിയിൽ കുടുങ്ങിപ്പോയതിനാൽ നാട്ടുകാർക്ക് ആദ്യം രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചില്ല. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മുൻസീറ്റിലുണ്ടായിരുന്ന രണ്ടുപേർക്കൊഴികെ മറ്റാർക്കും ജീവനുണ്ടായിരുന്നില്ല. ഒടുവിൽ വിവരമറിഞ്ഞ് ഫയർഫോഴ്സ് സ്ഥലത്തെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. രക്ഷപെടുത്തിയ വിദ്യാർഥിയുടെ ലോക്ക് പൊട്ടിച്ച് പുറത്തെടുക്കുമ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.

ഡീവിയേഷനുകളുള്ള ഭാഗങ്ങളിൽ സിഗ്നൽ ലൈറ്റുകളിലൂടെ മുന്നറിയിപ്പ് സംവിധാനം നൽകണമെന്ന് ദേശീയപാത അതോറിറ്റിയോട് പലതവണ ആവശ്യപ്പെട്ടിരുന്നതാണെന്നും എന്നാൽ അവർ അത് പാലിച്ചില്ലെന്നും സ്ഥലം സന്ദർശിച്ച എം.എൽ.എ വ്യക്തമാക്കി. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം വീഴ്ചകൾ സമ്മതിക്കുന്ന തരത്തിലാണ് അപകടത്തിന് പിന്നാലെ ദേശീയപാത അതോറിറ്റി പ്രതികരിച്ചത്. മുൻപ് ചെയ്യാതിരുന്ന കാര്യങ്ങളെല്ലാം തിടുക്കപ്പെട്ട് ചെയ്തുകൊണ്ട്, ഡീവിയേഷൻ തുടങ്ങുന്ന ആദ്യ പോയിന്റിൽത്തന്നെ ബാരിക്കേഡുകളും മുന്നറിയിപ്പ് സിഗ്നൽ ലൈറ്റുകളും അപകടത്തിന് പിന്നാലെ അവർ സ്ഥാപിച്ചു.

അപകടത്തിന് പിന്നാലെ ലോറി ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ഡ്രൈവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കേസ് എടുക്കുമെന്നും സ്ഥലം സന്ദർശിച്ച തൃശ്ശൂർ റൂറൽ എസ്.പി നവനീത് അറിയിച്ചു. അതോടൊപ്പം ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്ന് നിയമലംഘനങ്ങളോ വീഴ്ചകളോ ഉണ്ടായിട്ടുണ്ടെങ്കിൽ അതും വിശദമായി പരിശോധിച്ച് നടപടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.

നിർമ്മാണം പൂർത്തിയായ ഫ്ലൈഓവർ കൃത്യമായ മുന്നറിയിപ്പുകളില്ലാതെ ഇടയ്ക്കിടെ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് പ്രദേശത്ത് വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ദിവസവും ഏതുവഴിയാണ് പോകേണ്ടതെന്ന് നാട്ടുകാർക്ക് പോലും വ്യക്തതയില്ലാത്ത അവസ്ഥ നിലനിൽക്കുമ്പോൾ, പുറത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന യാത്രക്കാർ പൂർണ്ണമായും വഴിതെറ്റുന്ന സാഹചര്യമാണുള്ളത്. കൂടാതെ പാതയോരങ്ങളിലെ ഇത്തരം അനധികൃത ലോറി പാർക്കിങ്ങാണ് വലിയ അപകടങ്ങൾക്ക് കാരണമാകുന്നതെന്നും, നടൻ കൊല്ലം സുധി ഉൾപ്പെടെയുള്ളവർ അപകടത്തിൽ മരിച്ച പ്രദേശം കൂടിയാണിതെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *