കാസര്‍ഗോഡ് കസബ കടപ്പുറത്ത് വന്‍ ലഹരിവേട്ട; കിടപ്പുമുറിയില്‍ ഒളിപ്പിച്ച 3.37 ഗ്രാം MDMA പിടികൂടി; അഭിജിത്ത് പി. (26) ആണ് അറസ്റ്റിലായത്
കാസര്‍ഗോഡ് നഗരത്തിന് സമീപം കസബ കടപ്പുറത്ത് പോലീസ് നടത്തിയ ശക്തമായ റെയ്ഡില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കസബ ബീച്ച് സ്വദേശിയായ അഭിജിത്ത് പി. (26) ആണ് അറസ്റ്റിലായത്. പ്രതിയുടെ വീടിന്റെ കിടപ്പുമുറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 3.37 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തത്.

കസബ കടപ്പുറം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും സജീവമാണെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നീക്കം. വിദ്യാനഗർ ഇൻസ്പെക്ടർ പ്രമോദിന്റെ സാന്നിധ്യത്തിൽ കാസറഗോഡ് എസ്.ഐ മനു പി.വിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. തുടര്‍നടപടിയുടെ ഭാഗമായി പ്രതിക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് സെക്ഷന്‍ 22(ബി) പ്രകാരം ക്രൈം നമ്പര്‍ 0670/2026 ആയി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസിനാണ് തുടരന്വേഷണ ചുമതല. മേഖലയില്‍ ലഹരി മാഫിയകള്‍ക്കെതിരെയുള്ള പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് പോലീസ് വ്യക്തമാക്കി.



