bncmalayalam.in

ഡൽഹി പ്രകമ്പനം കൊള്ളുന്നു: രാംലീല മൈതാനത്ത് ആൾക്കടലായി ‘ദില്ലി ചലോ’ റാലി; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ ചരിത്ര മുന്നേറ്റം

ഡൽഹി പ്രകമ്പനം കൊള്ളുന്നു: രാംലീല മൈതാനത്ത് ആൾക്കടലായി ‘ദില്ലി ചലോ’ റാലി; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ ചരിത്ര മുന്നേറ്റം

ഡൽഹി പ്രകമ്പനം കൊള്ളുന്നു: രാംലീല മൈതാനത്ത് ആൾക്കടലായി ‘ദില്ലി ചലോ’ റാലി; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ ചരിത്ര മുന്നേറ്റം!

ഡൽഹി രാംലീല മൈതാനം സാക്ഷ്യം വഹിച്ചത് ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു മഹാസമ്മേളനത്തിനാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും എസ്.ഐ.ആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം ആഹ്വാനം ചെയ്ത ‘ദില്ലി ചലോ’ റാലി ജനസാഗരമായി മാറി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് പ്രവർത്തകരാണ് ഭരണകൂടത്തിനെതിരെ പ്രതിഷേധാഗ്നിയുമായി തലസ്ഥാനത്തേക്ക് ഒഴുകിയെത്തിയത്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വുഡ്‌ലാൻഡ്‌സിൽ നിന്ന് ആരംഭിച്ച യാത്ര ഇന്ത്യയുടെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ പ്രഖ്യാപനമായി മാറി. സഖ്യകക്ഷി നേതാക്കളെല്ലാം ഒറ്റ തുറന്ന വാഹനത്തിൽ ഒത്തുകൂടി കനോട്ട് പ്ലേസിലേക്ക് പുറപ്പെട്ടത് കോരിത്തരിപ്പിക്കുന്ന കാഴ്ചയായിരുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിച്ച ഈ വാഹനത്തിൽ മമതാ ബാനർജി, അഖിലേഷ് യാദവ്, ഫാറൂഖ് അബ്ദുള്ള തുടങ്ങിയ വൻനിര അണിനിരന്നു. “ഈ റാലി ഇന്ത്യയുടെ ശബ്ദമാണ്” എന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചതോടെ മൈതാനത്ത് ആവേശത്തിന്റെ അലകൾ ഉയർന്നു.

delhi-chalo-rally-ramlila-maidan-india-alliance-protest

മമതാ ബാനർജി (ടി.എം.സി): “ബംഗാളിൽ ബിജെപി വോട്ട് കൊള്ള നടത്തിയാണ് വിജയിച്ചത്; എന്നാൽ രാജ്യത്ത് അതു ആവർത്തിക്കാൻ അനുവദിക്കില്ല.”അഖിലേഷ് യാദവ് (സമാജ്‌വാദി പാർട്ടി): “രാമക്ഷേത്രം കൊള്ളയടിച്ച ബിജെപി ഇനി അധികാരത്തിൽ തിരികെ വരില്ല; രാംലീല മൈതാനം പുതിയൊരു ഇതിഹാസത്തിന് തുടക്കം കുറിച്ചിരിക്കുന്നു.” തേജസ്വി യാദവ് (ആർ.ജെ.ഡി): “ശകുനിമാർ തെറ്റായ കളികൾ കളിക്കുമ്പോൾ മഹാഭാരത യുദ്ധം നടത്തേണ്ട സാഹചര്യമാണ്; ഗ്യാനേഷ് കുമാറിനെ വിചാരണ ചെയ്ത് ജയിലിൽ അടയ്ക്കണം.” എന്നാണ് മുതിർന്ന നേതാക്കൾ വ്യക്തമാക്കിയത്

രാവിലെ 5:30 മുതൽ തന്നെ രാംലീല മൈതാനത്തേക്ക് ജനങ്ങൾ ഒഴുകിയെത്തിയിരുന്നു. മിന്റോ റോഡിൽ തുടങ്ങി കനോട്ട് പ്ലേസ് വഴി രാംലീല മൈതാനത്തേക്ക് നീങ്ങിയ പ്രതിഷേധ റാലിയിൽ സോണിയ ഗാന്ധി, വിവിധ സംസ്ഥാനങ്ങളിലെ ഉന്നത നേതാക്കൾ, സി.പി.എം നേതാക്കളായ എം.എ. ബേബി, ജോൺ ബ്രിട്ടാസ്, എ.എ. റഹീം എന്നിവരും പങ്കെടുത്തു. എൻ.എസ്.യു.ഐ, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, ഐസ, എം.എസ്.എഫ് തുടങ്ങി രാജ്യത്തിന്റെ യുവഹൃദയങ്ങൾ ഒന്നാകെ ഈ പോരാട്ടത്തിന് കരുത്ത് പകർന്നു.

ഇന്നലെ നടന്ന പ്രതീകാത്മക കുറ്റവിചാരണയിലൂടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇന്ത്യ സഖ്യം ഇതിനോടകം പുറത്താക്കിക്കഴിഞ്ഞു. നിയമപരമായ വിചാരണ നേരിടണമെന്ന ശക്തമായ പ്രമേയവുമായി പ്രതിപക്ഷം മുന്നോട്ട് പോകുമ്പോൾ, ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ഈ മഹാപോരാട്ടം രാജ്യത്ത് പുതിയൊരു രാഷ്ട്രീയ വിപ്ലവത്തിന് തിരി കൊളുത്തിയിരിക്കുകയാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *