വ്യക്തിഹീനമായ സാഹചര്യങ്ങളിൽ നിന്ന് കൊണ്ടുവരുന്ന മാംസം, ശുചിത്വമില്ലാത്ത പാചകം, യോഗ്യതയില്ലാത്ത പാചകക്കാർ, പാചകത്തിന് ഉപയോഗിക്കുന്ന മലിന ജലം, ഇറച്ചി പാചകത്തിന് മുമ്പായി മണിക്കൂറുകളോളം സൂക്ഷിക്കുന്നത്, എല്ലാം ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കുന്ന സാഹചര്യങ്ങളാണ്.

രാത്രി അറക്കുന്ന കോഴികളെയാണ് വൃത്തിയാക്കി പുലർച്ചെ പല ഹോട്ടലുകളിലും എത്തിക്കുന്നത്. ഈ മാംസം പിറ്റേന്ന് ഉച്ചയ്ക്കോ രാത്രിയോ ആണ് പാചകത്തിന് എടുക്കുന്നത്. ഇത് മാംസത്തിൽ സാൽമോണെല്ല ബാക്ടീരിയയും ഷിഗല്ലയും ഈ കോഴിയും പെരുകാൻ ഇടയാക്കും.മയോണൈസ് ആണ് അപകടത്തിനിടയാക്കുന്ന മറ്റൊരു വസ്തു.സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഉത്പാദനം, സംഭരണം, വില്പ്പന എന്നിവ നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും യഥേഷ്ടം തുടരുകയാണ് . പച്ചമുട്ടയിൽ വെളുത്തുള്ളിയും എണ്ണയും ചേർത്തുണ്ടാക്കുന്ന മയോണൈസ് വളരെ നേരം മുമ്പ് തയ്യാറാക്കി വെച്ച് ഉപയോഗിക്കുന്നതാണ് ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കുന്നത്. രണ്ടു മണിക്കൂറിലേറെ നേരം മയോണൈസ് സാധാരണ താപനിലയിൽ വെച്ചാൽ അത് കേടാകും. മുട്ടയുടെ പുറംതോടിലുള്ള അഴുക്കും ബാക്ടീരിയയുടെ വ്യാപനത്തിന് ഇടയാക്കുന്നു.സ്ഥലപരിമിതിമൂലം പല ഹോട്ടലുകളിലും സെപ്റ്റിക് ടാങ്കുകളോട് ചേർന്നാണ് കിണറും കുഴൽക്കിണറും ഒക്കെ സ്ഥിതി ചെയ്യുന്നത്. കിണർ വെള്ളത്തിലും കുഴൽ കിണർ വെള്ളത്തിലും ഒക്കെ ഈ കോഴി ഷിഗല്ല ബാക്ടീരിയകളുടെ സാന്നിധ്യം ധാരാളമായി കണ്ടെത്തിയിട്ടുണ്ട്.
ഭക്ഷ്യവിഷബാധയ്ക്കിടയാക്കുന്ന അണുക്കൾ:
- സാൽമോണെല്ല ബാക്ടീരിയ (പഴകിയ ഭക്ഷണം)
- ഷിഗല്ല ബാക്ടീരിയ (മലിന ജലം)
- ഇ-കോളി ബാക്ടീരിയ (മലിന ജലം)
സാൽമോണെല്ല എൻട്രോക്കാളിറ്റിസ് ബാക്ടീരിയ സാധാരണയായി ചെറുകുടലിനെയാണ് ബാധിക്കുക. ചൂടിലും നനവിലും ഇവ പെരുകി മാംസം വിഷമയമാക്കും. ഇത്തരം മാംസം നന്നായി വേവിച്ചാലും വിഷാംശം നശിക്കില്ല. കഴിച്ച് നാലഞ്ചു മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. മലിന ജലത്തിലൂടെയാണ് ഷിഗല്ല ബാക്ടീരിയ മനുഷ്യനിൽ എത്തുന്നത്. രക്തം കലർന്ന വയറിളക്കമാണ് പ്രധാന ലക്ഷണം. മനുഷ്യവിസർജ്യത്തിൽ കാണുന്ന ബാക്ടീരിയയാണ് ഇ-കോളി ബാക്ടീരിയ. വൃത്തിഹീനമായ വെള്ളത്തിൽ പാകം ചെയ്യുന്നതാണ് ഈ-കോളി ബാക്ടീരിയ ഭക്ഷണത്തിൽ കലരാൻ കാരണം.
ഭക്ഷ്യവിഷബാധ ബാധിച്ചാൽ തിരിച്ചറിയേണ്ട ലക്ഷണങ്ങൾ ഇതൊക്കെയാണ് ,കഠിനമായ വയറുവേദന,വയറിളക്കം,രക്തം കലർന്ന മലം,ചർദ്ദി,തലവേദന,പനി ഭക്ഷണം കഴിച്ചതിനുശേഷം ഈ പറഞ്ഞ ലക്ഷണങ്ങൾ നിങ്ങൾ കാണുകയാണെങ്കിൽ ഉടനടി ചികിത്സ തേടേണ്ടതാണ് , അതല്ലെങ്കിൽ ഒരുപക്ഷേ മരണം വരെ സംഭവിച്ചേക്കാം ,ഇനി ഹോട്ടലുകളിൽ നിന്ന് മാത്രമല്ല ഭക്ഷ്യവിഷബാധ സ്വന്തം വീടുകളിൽ നിന്നും സംഭവിക്കാം ,കൂടുതൽ ഭക്ഷണം ഉണ്ടാക്കി അതല്ലെങ്കിൽ ഭക്ഷണം ബാക്കി വന്നാൽ ഫ്രിഡ്ജിൽ കയറ്റിയിറക്കൽ വിധേയമാകുന്ന എവിടെയും ഒരു സംഭവിക്കാം



