bncmalayalam.in

കാർട്ടൺ കമ്പനി വിവാദം , ഷാനവാസ് പാദൂരിന്റെ പ്രതികരണം; വ്യക്തിപരമായി ഒരു ഇടപാടുമില്ല ,സ്പോൺസർഷിപ്പ് സഹായമാകാമെന്ന് വിശദീകരണം, അത്തരത്തിൽ ഉണ്ടോയെന്ന് പരിശോധിക്കണം ..

693: കാർട്ടൺ കമ്പനി വിവാദം , ഷാനവാസ് പാദൂരിന്റെ പ്രതികരണം; വ്യക്തിപരമായി ഒരു ഇടപാടുമില്ല ,സ്പോൺസർഷിപ്പ് സഹായമാകാമെന്ന് വിശദീകരണം, അത്തരത്തിൽ ഉണ്ടോയെന്ന് പരിശോധിക്കണം ..

കാർട്ടൺ കമ്പനി വിവാദം , ഷാനവാസ് പാദൂരിന്റെ പ്രതികരണം; വ്യക്തിപരമായി ഒരു ഇടപാടുമില്ല ,സ്പോൺസർഷിപ്പ് സഹായമാകാമെന്ന് വിശദീകരണം, അത്തരത്തിൽ ഉണ്ടോയെന്ന് പരിശോധിക്കണം ..

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ ഉൾപ്പെട്ട കാർട്ടൺ കമ്പനി കരാർ വിവാദത്തിൽ, തനിക്ക് 15 ലക്ഷം രൂപ നൽകിയെന്ന തരത്തിൽ പുറത്തുവന്ന ശബ്ദസന്ദേശത്തിലും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള ആരോപണങ്ങളിലും പ്രതികരണവുമായി മുൻ നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി ഷാനവാസ് പാദൂർ. പുറത്തുവന്ന ശബ്ദസന്ദേശത്തിന്റെ ആധികാരികത താൻ അല്ല സ്ഥിരീകരിക്കേണ്ടതൊന്നും അത് ആരുടേതാണെന്ന് ആരോപണവുമായി ബന്ധപ്പെട്ടവർ തന്നെ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച വിവിധ പരിപാടികൾക്ക് വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും സ്പോൺസർഷിപ്പും സഹായവും ലഭിച്ചിട്ടുണ്ടാകാമെന്നും അത്തരം സഹായങ്ങളുടെ വിശദാംശങ്ങൾ ഇപ്പോൾ ഓർത്തുപറയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

carton-company-controversy-shanavas-padoor-response-sponsorship

കാർട്ടൺ ഇന്ത്യ അലയൻസ്ഡ് എം.ഡി. മുഹമ്മദ് ആസിഫിന്റെ പേരിൽ പുറത്തുവന്നതായി പറയുന്ന ശബ്ദസന്ദേശത്തിലാണ് കാസർകോട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും ഷാനവാസ് പാദൂരിനും നൽകേണ്ട തുകയെക്കുറിച്ച് പരാമർശമുള്ളത്. ഷാനവാസ് പാദൂരിന് നൽകേണ്ട തുകയുടെ ഒരു ഭാഗമായ 15 ലക്ഷം രൂപയെക്കുറിച്ചും കണക്കുകളിൽ അദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്താതെ ‘കാസർകോട് എക്സ്പെൻസ്’ എന്ന പേരിൽ രേഖപ്പെടുത്തുന്നതിനെക്കുറിച്ചും സംഭാഷണത്തിൽ പരാമർശമുണ്ടെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ.

ശബ്ദസന്ദേശത്തിന്റെ ആധികാരികതയിൽ സംശയം

ശബ്ദസന്ദേശത്തെക്കുറിച്ച് മാധ്യമങ്ങൾ ബന്ധപ്പെട്ടപ്പോൾ, അത് ആരുടെ ശബ്ദമാണോ ആ വ്യക്തിയോട് തന്നെ വിശദീകരണം തേടണമെന്നാണ് താൻ പറഞ്ഞതെന്ന് ഷാനവാസ് പാദൂർ വ്യക്തമാക്കി. മാത്രമല്ല നിലവിൽ വന്ന മറ്റു രേഖകളും സംഭാഷണം തമ്മിൽ വളരെയധികം വൈദൂര്യങ്ങൾ നിലവിലുണ്ട് .

ഒരേ കമ്പനിക്ക് തുടർച്ചയായി കരാർ ലഭിച്ചതിൽ നടപടിക്രമങ്ങൾ പാലിച്ചെന്ന് വാദം

കാർട്ടൺ കമ്പനിക്ക് തുടർച്ചയായി പ്രവൃത്തികൾ ലഭിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും ഷാനവാസ് പാദൂർ വിശദീകരണം നൽകി. ജില്ലാ പഞ്ചായത്തിൽ ഒരു പദ്ധതി രൂപീകരിക്കുന്നതിന് ഗ്രാമസഭ, വർക്കിങ് ഗ്രൂപ്പ്, ബജറ്റ് തയ്യാറാക്കൽ തുടങ്ങിയ ഘട്ടങ്ങളുണ്ടെന്നും തുടർന്ന് പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചശേഷമാണ് ടെൻഡർ നടപടികളിലേക്ക് കടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ ഏജൻസികളിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ പ്രവൃത്തി ഏറ്റെടുക്കുന്ന ഏജൻസിക്ക് കരാർ ലഭിക്കുന്ന രീതിയാണ് പൊതുവെ പിന്തുടരുന്നതെന്നും സിൽക്ക്, കെൽ, നിർമ്മിതി, ഹാബിറ്റാറ്റ്, എഫ്.ഐ.ടി. തുടങ്ങിയ ഏജൻസികൾ വിവിധ പ്രവൃത്തികൾ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. സിൽക്കിന് പ്രവൃത്തി ലഭിച്ചാലും ബന്ധപ്പെട്ട സ്റ്റാൻഡിങ് കമ്മിറ്റിയുടെ അംഗീകാരത്തിനും തുടർന്ന് ഭരണസമിതിയുടെ പരിഗണനയ്ക്കും വിധേയമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരേ ഏജൻസിക്ക് തുടർച്ചയായി പ്രവൃത്തികൾ ലഭിക്കുന്ന സാഹചര്യം ഉണ്ടായാൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന സമിതികളിൽ അതിനെക്കുറിച്ച് ചോദ്യങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പണം നൽകിയിട്ടുണ്ടെങ്കിൽ അത് സ്പോൺസർഷിപ്പ് സഹായമായിരിക്കാമെന്ന് വിശദീകരണം

കാർട്ടൺ കമ്പനി രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമുഖർക്കും ജനപ്രതിനിധികളുമായി ബന്ധപ്പെട്ടവർക്കും പണം നൽകിയെന്ന ആരോപണമാണ് പുറത്തുവന്നത് , ഇതിന് മറുപടിയായി, ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടികൾക്കായി വിവിധ വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും സ്പോൺസർഷിപ്പും സഹായവും സ്വീകരിച്ചിട്ടുണ്ടാകാമെന്നാണ് ഷാനവാസ് പാദൂർ പറഞ്ഞത്.

ജില്ലാ പഞ്ചായത്തിന്റെ ബജറ്റിൽ വകയിരുത്തുന്ന തുക മാത്രം ഉപയോഗിച്ച് വലിയ സാംസ്കാരിക പരിപാടികളും കലോത്സവങ്ങളും നടത്താൻ സാധിക്കാത്ത സാഹചര്യങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ, സംഘടനകൾ, വ്യക്തികൾ തുടങ്ങിയവരുടെ സഹായം തേടാറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഓണാഘോഷം, കേരളോത്സവം, കലോത്സവം, ജില്ലാ കലോത്സവം തുടങ്ങിയ പരിപാടികൾക്ക് ജ്വല്ലറികൾ, കരാറുകാർ, ആശുപത്രികൾ, ലയൺസ് ക്ലബ്, ചേംബർ ഓഫ് കൊമേഴ്സ് തുടങ്ങിയവയുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബേക്കൽ ബീച്ച് ഫെസ്റ്റിവൽ നടത്തിപ്പിനായി സർക്കാർ നൽകുന്നത് 10 ലക്ഷം രൂപയാണ്, എന്നാൽ ഈ പണം കൊണ്ടോ ടിക്കറ്റ് വിൽപ്പന കൊണ്ട് സ്വരൂപിക്കുന്ന വരുമാനം കൊണ്ട് പരിപാടി നടത്താൻ സാധിക്കില്ല , അതുപോലെ തന്നെയാണ് കേരള ഉത്സവം പോലുള്ള മറ്റു പരിപാടികളും , കുട്ടികൾക്ക് ജേഴ്സി ലഭ്യമാക്കുന്നതിന് പോലും ഒരു ഘട്ടത്തിൽ സ്പോൺസർഷിപ്പ് സഹായം ലഭിച്ചതിന്റെ ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. കാർട്ടൺ കമ്പനിയും ഏതെങ്കിലും പരിപാടിക്ക് സഹായം നൽകിയിട്ടുണ്ടാകാമെന്നും എന്നാൽ ഏത് പരിപാടിക്കാണ് എത്ര തുക ലഭിച്ചതെന്ന് ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരിപാടികൾക്കായി ലഭിക്കുന്ന സഹായങ്ങൾ സംഘാടക സമിതിയുടെ നേതൃത്വത്തിൽ ശേഖരിക്കുകയും ചെലവഴിക്കുകയും ചെയ്തശേഷം സമിതി പിരിച്ചുവിടുന്ന സാഹചര്യത്തിൽ, വർഷങ്ങൾക്കുശേഷം ഓരോ വ്യക്തിയും നൽകിയ സഹായത്തിന്റെ വിശദാംശങ്ങൾ ഓർത്തുപറയുക പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ ഏജൻസിയുമായുള്ള സാമ്പത്തിക ഇടപാടുകൾ ജില്ലാ പഞ്ചായത്തിന്റെ അറിവിലല്ലെ

കാർട്ടൺ കമ്പനിക്ക് പ്രവൃത്തികൾ ലഭിച്ചത് ജില്ലാ പഞ്ചായത്ത് നേരിട്ടല്ല, സിൽക്ക് പോലുള്ള സർക്കാർ ഏജൻസികൾ വഴിയാണെന്നും കരാർ ഏറ്റെടുത്ത ഏജൻസിയും കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് തനിക്ക് അറിവില്ലെന്നുമാണ് ഷാനവാസ് പാദൂർ വിശദീകരിച്ചത്. കരാർ നടപടികൾക്ക് പുറമേ, കരാർ ലഭിച്ചശേഷം കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകൾ എന്തൊക്കെയാണെന്നത് ബന്ധപ്പെട്ട ഏജൻസികളും അന്വേഷണ സംവിധാനങ്ങളും പരിശോധിക്കേണ്ട വിഷയമാണെന്ന നിലപാടാണ് അദ്ദേഹത്തിന്റെ പ്രതികരണത്തിൽനിന്ന് വ്യക്തമാകുന്നത്.

ബാങ്ക് രേഖകളും ശബ്ദസന്ദേശവും ഉയർത്തുന്ന ചോദ്യങ്ങൾ

കാർട്ടൺ കമ്പനി വിവാദത്തിൽ നേരത്തെ പുറത്തുവന്നതായി റിപ്പോർട്ട് ചെയ്ത ബാങ്ക് രേഖകളും സ്ക്രീൻഷോട്ടുകളും ശബ്ദസന്ദേശവും തമ്മിലുള്ള പൊരുത്തക്കേടുകൾ നിലനിൽക്കുന്നുണ്ടെങ്കിലും , കമ്പനിയുടെ അക്കൗണ്ടിൽനിന്ന് ചില ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുമായി ബന്ധപ്പെട്ടവരുടെയും അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായും സമ്മാനങ്ങൾ വാങ്ങിനൽകിയതായും ആരോപണങ്ങളുണ്ട്. സിൽക്കിലെ ഉദ്യോഗസ്ഥർ, പി.പി. ദിവ്യയുടെ സഹോദരൻ, ഡ്രൈവർ തുടങ്ങിയവരുമായി ബന്ധപ്പെട്ട ഇടപാടുകളെക്കുറിച്ചും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *