bncmalayalam.in

‘അടിവസ്ത്രത്തിലെ രഹസ്യ അറ’: ലഹരി കടത്താൻ നോക്കിയ കാസർകോടുകാരൻ ബത്തേരിയിൽ ”കുടുങ്ങി! ഇനി പോലീസിന് മാളത്തിലും കയ്യിട്ടു നോക്കേണ്ടി വരുമോ ?

‘അടിവസ്ത്രത്തിലെ രഹസ്യ അറ’: ലഹരി കടത്താൻ നോക്കിയ കാസർകോടുകാരൻ ബത്തേരിയിൽ ”കുടുങ്ങി! ഇനി പോലീസിന് മാളത്തിലും കയ്യിട്ടു നോക്കേണ്ടി വരുമോ ?

‘അടിവസ്ത്രത്തിലെ രഹസ്യ അറ’: ലഹരി കടത്താൻ നോക്കിയ കാസർകോടുകാരൻ ബത്തേരിയിൽ ”കുടുങ്ങി! ഇനി പോലീസിന് മാളത്തിലും കയ്യിട്ടു നോക്കേണ്ടി വരുമോ ?

ലഹരി കടത്താൻ പുതിയ റൂട്ടും പുതിയ തന്ത്രങ്ങളും തേടുന്ന വിരുതന്മാരുടെ കൂട്ടത്തിലേക്ക് ഇതാ പുത്തൻ ‘ഐഡിയ’യുമായി കാസർകോട് നിന്നൊരു വിഐപി. കർണാടക ആർ.ടി.സി ബസിൽ അതീവ രഹസ്യമായി എം.ഡി.എം.എ കടത്താൻ ശ്രമിച്ച പെരിയടുക്ക സ്വദേശി അൻസാറാണ് (27) ഒടുവിൽ വയനാട് ബത്തേരി അതിർത്തിയിൽ പോലീസിന്റെ കയ്യിൽ നാണംകെട്ട് കുടുങ്ങിയത്.

സുരക്ഷിത താവളം അടിവസ്ത്രമാണെന്ന് തെറ്റിദ്ധരിച്ച കക്ഷിക്ക് പക്ഷെ ഡാൻസാഫിന്റെയും ബത്തേരി പോലീസിന്റെയും എക്സ്-റേ കണ്ണുകളെ വെട്ടിക്കാനായില്ല. രാവിലെ അതിർത്തിയിലെ ചെക്കിങ്ങിനിടെ ബസിൽ ഇരുന്ന അൻസാറിന്റെ വിയർപ്പും ഇരിപ്പിലെ അസ്വാഭാവികതയും കണ്ടപ്പോഴേ പോലീസിന് കാര്യം പന്തികേടായി തോന്നി. ഒന്നു വിശദമായി തടവി നോക്കിയതും അതാ ‘അടിവസ്ത്രത്തിൽ’ നിന്നും എന്തോ തടയുന്നു ,സാധനം ഇറക്കി നോക്കിയപ്പോൾ 14.91 ഗ്രാം എം.ഡി.എം.എയും രണ്ട് ലഹരി ഗുളികകളും.

mdma-smuggling-arrest-sulthan-bathery-kasaragod-youth-undergarment-seizure

ചില്ലറക്കാരനൊന്നുമല്ല ഈ ലഹരി വീരൻ; മോഷണം, വധശ്രമം, അടിപിടി എന്നിങ്ങനെ പത്തോളം കേസുകളിൽ കാസർകോട് ജില്ലയിലെ സ്റ്റേഷനുകളിൽ ഇതിനകം സ്ഥിരസാന്നിധ്യമാണ്. അങ്ങനെയുള്ള ‘പ്രഗത്ഭന്റെ’ അടിവസ്ത്ര പ്ലാനാണ് ബത്തേരി പോലീസിന്റെ മുന്നിൽ വെറും നനഞ്ഞ പടക്കമായി മാറിയത്.

ബത്തേരി എസ്.എച്ച്.ഒ കെ.എസ്. അജേഷിന്റെ ടീം അടിമുടി അരിച്ചുപെറുക്കി കക്ഷിയെ പൂട്ടിയതോടെ, “എല്ലാം പോയി… ഇത്രയും വലിയ ഐഡിയ ഒടുവിൽ ഈ കോലത്തിലായല്ലോ” എന്ന അവസ്ഥയിലാണ് പ്രതിയിപ്പോൾ അഴിക്കുള്ളിൽ ഇരിക്കുന്നത്. എന്തായാലും ലഹരിയും ഒളിപ്പിച്ച് വരുന്നവർ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും, പോലീസിന്റെ കൈകൾ ഇനി ചില മാളങ്ങളൊക്കെ തേടി . എത്തിയെന്ന് വരാം ,

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *