bncmalayalam.in

‘ബൂട്ടുകെട്ടി’ നൂറ് താരങ്ങൾ; കുണ്ടംകുഴിയിൽ ഫുട്ബോൾ ആവേശം തീർത്ത് ‘ഫുട്ബോൾ ഇഷ്ടം’ ലീഗ് സീസൺ–2

‘ബൂട്ടുകെട്ടി’ നൂറ് താരങ്ങൾ; കുണ്ടംകുഴിയിൽ ഫുട്ബോൾ ആവേശം തീർത്ത് ‘ഫുട്ബോൾ ഇഷ്ടം’ ലീഗ് സീസൺ–2

‘ബൂട്ടുകെട്ടി’ നൂറ് താരങ്ങൾ; കുണ്ടംകുഴിയിൽ ഫുട്ബോൾ ആവേശം തീർത്ത് ‘ഫുട്ബോൾ ഇഷ്ടം’ ലീഗ് സീസൺ–2

കുണ്ടംകുഴി: ജില്ലയിലെ പ്രമുഖ സെവൻസ് ഫുട്ബോൾ പ്രേമികളുടെ വാട്സ്ആപ്പ് കൂട്ടായ്മയായ ‘ഫുട്ബോൾ ഇഷ്ടം’ സംഘടിപ്പിച്ച ഫുട്ബോൾ ലീഗ് സീസൺ–2 കുണ്ടംകുഴിയിലെ ബേഡകം പഞ്ചായത്ത് ടർഫിൽ ആവേശപൂർവം നടന്നു. 2018-ൽ രൂപംകൊണ്ട കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ടൂർണമെന്റിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കായികപ്രേമികളുടെ പത്ത് ടീമുകൾ മത്സരരംഗത്തിറങ്ങി. നൂറോളം താരങ്ങൾ ബൂട്ടുകെട്ടി കളത്തിലിറങ്ങിയ ലീഗ് ആവേശകരമായ മത്സരങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

ഫുട്ബോൾ മത്സരങ്ങൾക്കപ്പുറം കായിക സൗഹൃദവും സാമൂഹിക പ്രതിബദ്ധതയും ഉയർത്തിപ്പിടിക്കുന്ന കൂട്ടായ്മയാണ് ‘ഫുട്ബോൾ ഇഷ്ടം’. യുവാക്കളിൽ കായിക സംസ്കാരം വളർത്തുന്നതിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായി പ്രവർത്തിക്കുന്ന ഈ കൂട്ടായ്മ വിവിധ സാമൂഹിക ഇടപെടലുകളിലൂടെയും ശ്രദ്ധ നേടിയിട്ടുണ്ട്.

മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മിലൻ ആർ.എൻ.ഒ എഫ്.സി ചാമ്പ്യൻമാരായി. ലോസ് ബ്ലാങ്കോസ് എഫ്.സി റണ്ണറപ്പായി. വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

കായികമത്സരത്തോടൊപ്പം സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തിയ ലീഗ് സീസൺ–2, ജില്ലയിലെ ഫുട്ബോൾ പ്രേമികൾക്ക് വേറിട്ട അനുഭവമായി മാറി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *