bncmalayalam.in

അശാസ്ത്രീയ നിർമ്മാണം: ആസ്റ്റർ മിംസ് മതിൽ ഇടിഞ്ഞുവീണ് മൂന്ന് വാഹനങ്ങൾ തകർന്നു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

449: അശാസ്ത്രീയ നിർമ്മാണം: ആസ്റ്റർ മിംസ് മതിൽ ഇടിഞ്ഞുവീണ് മൂന്ന് വാഹനങ്ങൾ തകർന്നു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കാസർഗോഡ്: ആസ്റ്റർ മിംസ് ആശുപത്രിക്ക് ഇടതുവശത്തുള്ള സുരക്ഷാ മതിൽ ഇടിഞ്ഞുവീണ് മൂന്ന് വാഹനങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. മതിലിന്റെ അശാസ്ത്രീയമായ നിർമ്മാണമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ കാറുകൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

 

aster-mims-wall-collapse-three-vehicles-damaged-

നിർമ്മാണത്തിന് ആവശ്യമായ ഫില്ലറുകളോ മറ്റ് കൃത്യമായ സുരക്ഷാ സംവിധാനങ്ങളോ ഒരുക്കാതെ കെട്ടിപ്പൊക്കി മതിലിൽ മണ്ണ് നിറച്ചിരുന്നു. ശക്തമായ മഴയെ തുടർന്ന് മതിൽ ഭാരം താങ്ങാനാവാതെ തകർന്നുവീഴുകയായിരുന്നു. നിരത്തിയിട്ടിരുന്ന മാരുതി എസ്പ്രസ്സോ, മാരുതി സ്വിഫ്റ്റ്, മാരുതി പ്രോൺസ് എന്നീ മൂന്ന് വാഹനങ്ങളാണ് മതിൽ വീണ് പൂർണ്ണമായും തകർന്നത്.
സാധാരണഗതിയിൽ ആളുകൾ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ ഉണ്ടാവാറുള്ളതാണ്. എന്നാൽ അപകടസമയത്ത് വാഹനങ്ങളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ മാത്രമാണ് വൻ ദുരന്തവും ആളപായവും ഒഴിവായത്. സംഭവം നടന്ന സമയത്ത് വലിയ രീതിയിലുള്ള ശബ്ദം ഉണ്ടായത് പ്രദേശത്തെ അല്പം ഭീതിയിലാക്കി .
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ അശാസ്ത്രീയമായ നിർമ്മാണത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശവാസികളുടെയും വാഹന ഉടമകളുടെയും ഭാഗത്തുനിന്ന് ഉയർന്നുവരുന്നത്. അപകടത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. മഴക്കാല കെടുതികളിൽ ഉൾപ്പെടുത്താന ഇതിനെ സാധിക്കില്ല എന്നും നിർമ്മാണത്തിൽ അപാകതയാണെന്നും നാട്ടുകാർ പറഞ്ഞു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *