bncmalayalam.in

അമേരിക്കൻ പണം വാങ്ങി അന്താരാഷ്ട്ര നിയമം ലംഘിക്കാനാകില്ല! സാമ്പത്തിക–സൈനിക സഹായങ്ങൾ അവസാനിപ്പിക്കണം , ഇസ്രായേലിനോട് മാത്രമല്ല ഈജിപ്തിനോടും പാകിസ്താനോടും ജോർദാനോടും ഒരേ നിയമം; നിലപാട് വ്യക്തമാക്കി അബ്ദുൽ എൽ സയ്യിദ്

744: അമേരിക്കൻ പണം വാങ്ങി അന്താരാഷ്ട്ര നിയമം ലംഘിക്കാനാകില്ല! സാമ്പത്തിക–സൈനിക സഹായങ്ങൾ അവസാനിപ്പിക്കണം , ഇസ്രായേലിനോട് മാത്രമല്ല ഈജിപ്തിനോടും പാകിസ്താനോടും ജോർദാനോടും ഒരേ നിയമം; നിലപാട് വ്യക്തമാക്കി അബ്ദുൽ എൽ സയ്യിദ്

അമേരിക്കൻ പണം വാങ്ങി അന്താരാഷ്ട്ര നിയമം ലംഘിക്കാനാകില്ല! സാമ്പത്തിക–സൈനിക സഹായങ്ങൾ അവസാനിപ്പിക്കണം , ഇസ്രായേലിനോട് മാത്രമല്ല ഈജിപ്തിനോടും പാകിസ്താനോടും ജോർദാനോടും ഒരേ നിയമം; നിലപാട് വ്യക്തമാക്കി അബ്ദുൽ എൽ സയ്യിദ്

അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന രാജ്യങ്ങൾക്ക് യു.എസ് നൽകുന്ന സാമ്പത്തിക-സൈനിക സഹായങ്ങൾ പുനഃപരിശോധിക്കണമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട യു.എസ് സെനറ്റർ അബ്ദുൽ എൽ സയ്യിദ്. അന്താരാഷ്ട്ര നിയമലംഘനം നടത്തുന്ന രാജ്യങ്ങൾക്കായി അമേരിക്കൻ ജനതയുടെ നികുതിപ്പണം ചെലവഴിക്കുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

abdul-el-sayed-us-senator-calls-for-review-of-us-aid-to-countries-violating-international-law

റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മൈക്ക് റോജേഴ്‌സിനെ പരാജയപ്പെടുത്തി മിഷിഗണിൽ നിന്ന് യു.എസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലീം വംശജനായി ചരിത്രം കുറിച്ച നേതാവാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ അബ്ദുൽ എൽ സയ്യിദ്. എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അബ്ദുൽ എൽ സയ്യിദ് നിലപാട് വ്യക്തമാക്കിയത്.

‘അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ അമേരിക്ക മുൻകൈ എടുക്കണം. ഇത് ഇസ്രായേലിന്റെ മാത്രം വിഷയമല്ല. എന്റെ കുടുംബം കുടിയേറിയ ഈജിപ്തിനോടും പാകിസ്താനോടും ജോർദാനോടും എനിക്ക് ഇതേ നിലപാടാണുള്ളത്. നമ്മുടെ പണം ഉപയോഗിച്ച് ഒരു രാജ്യം അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുകയാണെങ്കിൽ, അത്തരം സഹായങ്ങൾ അവസാനിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.’ അബ്ദുൽ എൽ സയ്യിദ് പറഞ്ഞു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *