പാൽക്കുപ്പികളുടെ ‘സിംഹാസനം’ തകർന്നു; തെറിവിളിയുടെ സുൽത്താൻ ‘തൊപ്പി’ക്ക് ഇനി യൂട്യൂബിൽ കഞ്ഞിപ്പാത്രമില്ല
കൊച്ചി: സോഷ്യൽ മീഡിയയിലെ പിള്ളേരെ മുഴുവൻ തെറിവിളിയും അശ്ലീലവും പഠിപ്പിച്ച് “ഡിജിറ്റൽ യുഗത്തിലെ സocrates” ആകാൻ ശ്രമിച്ച യൂട്യൂബർ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാലിന്റെ ഓൺലൈൻ കോട്ട തകർന്നു തരിപ്പണമായി. പ്രായപൂർത്തിയാകാത്ത കുട്ടികളെ (‘പാൽക്കുപ്പികളെ’) തെറ്റായ ദിശയിലേക്ക് നയിച്ചതിന് ഒടുവിൽ യൂട്യൂബ് ചാനലിന് തന്നെ പോലീസ് പൂട്ടിട്ടു.
തൊപ്പിയുടെ ‘ഉദ്ബോധനങ്ങൾ’ സഹിക്കെട്ട ആലുവ റൂറൽ സൈബർ പോലീസ് നൽകിയ റിപ്പോർട്ടിൻമേലാണ് നടപടി. ഇനിയിപ്പോ ഇൻസ്റ്റാഗ്രാമിലും മറ്റ് സ്ട്രീമിംഗ് സൈറ്റുകളിലും ഇരുന്ന് ലൈവായി കട്ടിൽ കുലുക്കാനും തെറിവിളിക്കാനും നോക്കിയാൽ അവിടെയും പണി പാളുമെന്ന അവസ്ഥയിലാണ്. കാരണം, പുള്ളിയുടെ ബാക്കി പ്രൊഫൈലുകളെല്ലാം ഇപ്പോൾ പോലീസിന്റെ അതിശക്തമായ റഡാറിലാണ്.
ചാനൽ പോയ സങ്കടത്തിനിടയിലാണ് അടുത്ത പ്രഹരം. തൊപ്പി കോടതിയിൽ മുൻകൂർ ജാമ്യത്തിനായി കെഞ്ചി നോക്കിയെങ്കിലും എറണാകുളം സെഷൻസ് കോടതിയിൽ പോലീസ് കട്ടയ്ക്ക് അങ്ങ് എതിർത്തു. “ഇവനെയൊക്കെ വെറുതെ വിട്ടാൽ നാട് നന്നാകില്ല” എന്ന മട്ടിലാണ് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചാരണം, ലൈംഗിക ചൂഷണം, പോക്സോ കേസുകൾ തുടങ്ങി എല്ലാ ‘ഉന്നത ബിരുദങ്ങളും’ തൊപ്പിയുടെ പേരിൽ ചാർത്തിയിട്ടുണ്ട്. അതുകൊണ്ട് ജാമ്യം കിട്ടാൻ സാധ്യത വളരെ കുറവാണ്. അഥവാ കിട്ടിയാൽ തന്നെ അടുത്ത ലൈവ് ലോക്കപ്പിൽ നിന്നാകാനാണ് ചാൻസ്

മുൻപ് ഒരു കടയുടെ ഉദ്ഘാടനത്തിന് വന്ന് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കുകയും, പോരാത്തതിന് വഴിയിൽ നിന്നവർക്ക് ലൈവായി അശ്ലീലപ്പാട്ട് പാടിക്കൊടുക്കുകയും ചെയ്ത് കേരള പോലീസിന്റെ കൈയിൽ നിന്ന് നല്ല ഒന്നാന്തരം ‘ചായ’ കുടിച്ചിട്ടുണ്ട് പുള്ളി. ഗെയിമിംഗിന്റെ മറവിൽ ഇയാൾ വിളിച്ചുപറയുന്ന ദ്വയാർത്ഥ പ്രയോഗങ്ങളും തെറികളും കേട്ട് കൈയടിക്കാൻ കുറെ പാവം പിള്ളേരും ഉണ്ടായിരുന്നു എന്നതാണ് കഷ്ടം. മുൻപ് ഇയാളെ അറസ്റ്റ് ചെയ്യാൻ പോലീസ് ഫ്ലാറ്റിൽ എത്തിയപ്പോൾ വാതിൽ തുറക്കാതെ ലൈവ് ഇട്ട് ‘ഹീറോയിസം’ കാണിക്കാൻ നോക്കിയതാണ് കക്ഷി. ഒടുവിൽ പോലീസ് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി കോളറിന് പിടിച്ച് ജീപ്പിൽ കയറ്റിയപ്പോഴാണ് ‘ഹീറോ’ വെറും ‘സീറോ’ ആയത്.കൂടെ നടന്ന് കഞ്ചാവടിച്ചെന്നും ലൈംഗിക ചൂഷണം നടത്തിയെന്നും സ്വന്തം സുഹൃത്തുക്കൾ തന്നെ ലൈവിൽ വന്ന് വിളിച്ചു പറഞ്ഞതോടെയാണ് ‘പാൽക്കുപ്പി ദൈവത്തിന്’ അല്പം ഇടർച്ച വന്നത് . കുട്ടികളുടെ മനസ്സിൽ വിഷം കലക്കി കാശുണ്ടാക്കിയ ഒരു ഓൺലൈൻ അലമ്പിന് കിട്ടിയ ഏറ്റവും വലിയ തിരിച്ചടിയാണിത്. ചാനലും പോയി, നാണവും കെട്ടു, ഇനിയിപ്പോ പോലീസിന്റെ വക ‘തൊപ്പിപ്പാട്ടും’ കൂടി ആയാൽ എല്ലാം പൂർത്തിയായി! വഴിതെറ്റാൻ പോയ ആ ‘പാൽക്കുപ്പികൾ’ ഇനി സമാധാനമായി ഇരുന്ന് പഠിക്കട്ടെ



