bncmalayalam.in

നാടിന്റെ കാവലാളാകുന്ന സോഷ്യൽ മീഡിയ; കാസർകോട് സീ വ്യൂ പാർക്ക് ഒടുവിൽ വെളിച്ചത്തിലേക്ക്

415: നാടിന്റെ കാവലാളാകുന്ന സോഷ്യൽ മീഡിയ; കാസർകോട് സീ വ്യൂ പാർക്ക് ഒടുവിൽ വെളിച്ചത്തിലേക്ക്

നാടിന്റെ കാവലാളാകുന്ന സോഷ്യൽ മീഡിയ; കാസർകോട് സീ വ്യൂ പാർക്ക് ഒടുവിൽ വെളിച്ചത്തിലേക്ക്

കാസർഗോഡ് : ഒരു നാട് ഒന്നിച്ച് ആഗ്രഹിച്ച മാറ്റം ഒടുവിൽ യാഥാർത്ഥ്യമാവുകയാണ്. കാടുമൂടി, സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരുന്ന കാസർകോട്ടെ ചരിത്രപ്രസിദ്ധമായ ‘സീ വ്യൂ പാർക്ക്’ ഒടുവിൽ ശുചീകരിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം സാമൂഹിക പ്രവർത്തകനായ ഫതഹ് ഈ വിഷയത്തിൽ നടത്തിയ പ്രതികരണത്തിന് പിന്നാലെ, കാസർകോടിന്റെ മറ്റൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സുൽത്താൻ ഇർഷാദ് മുഹമ്മദ് മൂസ പങ്കുവെച്ച വീഡിയോയാണ് ഈ വലിയ മാറ്റത്തിന് വഴിത്തിരിവായത്.

social-media-brings-change-in-kasaragod
kasaragod-sea-view-park-cleanup

വെറുമൊരു റീൽസ് ചെയ്യലോ ലൈക്കുകൾ വാരലോ മാത്രമല്ല സോഷ്യൽ മീഡിയയുടെ ലക്ഷ്യമെന്ന് തെളിയിക്കുകയാണ് ഈ ചെറുപ്പക്കാരൻ. ജനങ്ങൾക്ക് ഉപകാരപ്രദമായ, നാടിന് നന്മയുള്ള കാര്യങ്ങൾ മാത്രം ജനശ്രദ്ധയിൽ കൊണ്ടുവരുന്ന ഇർഷാദ്, മറ്റ് ഇൻഫ്ലുവൻസർമാരിൽ നിന്നും തികച്ചും വ്യത്യസ്തനാണ്. കാസർകോടിന്റെ തനതായ പ്രാദേശിക ഭാഷാശൈലിയിൽ, വളരെ രസകരമായി അദ്ദേഹം അവതരിപ്പിക്കുന്ന വീഡിയോകൾ കാണാൻ ജനങ്ങൾ കാത്തിരിക്കുന്നതും അതുകൊണ്ട് തന്നെയാണ്.
ഇതാദ്യമായല്ല ഈ ജനകീയ ഇടപെടൽ
നേരത്തെ, കാസർകോട് എം.ജി. റോഡിലെ പഴയ കെ.എഫ്.സി കെട്ടിടത്തിൽ ലഹരി ഉപയോഗം നടക്കുന്നുണ്ട് എന്ന ആശങ്ക ഉയർത്തി ഇർഷാദ് ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അതിന്റെ ഫലമായി, വീഡിയോ പുറത്തുവന്നതിന് തൊട്ടുപിന്നാലെ കെട്ടിട ഉടമ ഉണർന്നു പ്രവർത്തിക്കുകയും അവിടെ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തു.

നാടിന്റെ പ്രശ്നങ്ങളെ സ്വന്തം പ്രശ്നമായി കണ്ട്, ക്യാമറയ്ക്ക് മുന്നിൽ വിവേകത്തോടെ സംസാരിക്കുന്ന ഇത്തരം ചെറുപ്പക്കാരാണ് ഇന്നിന്റെ ആവശ്യം.

കാടുപിടിച്ചു കിടന്ന സീ വ്യൂ പാർക്ക് വൃത്തിയാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വെറുതെ കാഴ്ചക്കാരായി ഇരിക്കാതെ, വ്യൂസിന് വേണ്ടി മാത്രം ഓടാതെ, നാടിന്റെ നന്മയ്ക്കായി ചെറുവിരലനക്കാൻ മടിക്കാത്ത സുൽത്താൻ ഇർഷാദിനെപ്പോലെയുള്ള ചെറുപ്പക്കാർക്ക് വിവേകമുള്ള പൗരന്മാർ ഒന്നടങ്കം പിന്തുണ നൽകുന്നുണ്ട്.

ആർഭാടങ്ങൾക്കും പൊള്ളയായ പ്രശസ്തിക്കും പിന്നാലെ പോകുന്ന ഇന്നത്തെ കാലത്ത്, നാടിന് നന്മ ഉദ്ദേശിച്ച് സോഷ്യൽ മീഡിയയെ ഒരു ആയുധമാക്കുന്ന ഇത്തരം യുവാക്കളെയാണ് നമ്മൾ നെഞ്ചേറ്റേണ്ടതും യഥാർത്ഥത്തിൽ പിന്തുണയ്ക്കേണ്ടതും. ഇർഷാദിന്റെ ഈ പോരാട്ടത്തിന് കാസർകോടിന്റെ ബിഗ് സല്യൂട്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *