bncmalayalam.in

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിലേക്ക് തിരിച്ചെടുക്കുമോ?; പാർട്ടിയിൽ സജീവ ചർച്ച, യുവതലമുറയുടെ ജനകീയ നേതാവിനെ മടക്കി കൊണ്ടുവരാൻ നീക്കം ശക്തം

476: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിലേക്ക് തിരിച്ചെടുക്കുമോ?; പാർട്ടിയിൽ സജീവ ചർച്ച, യുവതലമുറയുടെ ജനകീയ നേതാവിനെ മടക്കി കൊണ്ടുവരാൻ നീക്കം ശക്തം

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിലേക്ക് തിരിച്ചെടുക്കുമോ?; പാർട്ടിയിൽ സജീവ ചർച്ച, യുവതലമുറയുടെ ജനകീയ നേതാവിനെ മടക്കി കൊണ്ടുവരാൻ നീക്കം ശക്തം

തിരുവനന്തപുരം: മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും പാലക്കാട് എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിലേക്ക് തിരിച്ചെടുക്കാനുള്ള ആലോചനകൾ പാർട്ടിക്കുള്ളിൽ സജീവമാകുന്നതായി രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് സൂചന. പുതിയ കെ.പി.സി.സി പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ രാഹുലിന്റെ തിരിച്ചുവരവിന് വഴിയൊരുക്കണമെന്ന അഭിപ്രായമാണ് ഒരു വിഭാഗം നേതാക്കൾക്കിടയിൽ ശക്തമാകുന്നതെന്നാണ് വിവരം. അതേസമയം, അടുത്ത കെ.പി.സി.സി പ്രസിഡന്റായി ഷാഫി പറമ്പിലിനെ കൊണ്ടുവരാനാണ് ഹൈക്കമാൻഡ് ആലോചിക്കുന്നതായും രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. (ഇത് സംബന്ധിച്ച് കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.)

കേരളത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിന്റെ ഏറ്റവും ശ്രദ്ധേയമായ യുവമുഖങ്ങളിലൊരാളായിരുന്നു. കേരളത്തിലെ യുവ രാഷ്ട്രീയത്തിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഏറ്റവും വേഗത്തിൽ ശ്രദ്ധ നേടിയ നേതാക്കളിൽ പ്രധാനിയാണ് രാഹുൽ മാങ്കൂട്ടത്തിൽ. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് എത്തിയ അദ്ദേഹം, തന്റെ ശക്തമായ പ്രസംഗശൈലിയും പിണറായി വിജയൻ സർക്കാരിനെതിരെ സ്വീകരിച്ച ആക്രമണാത്മക രാഷ്ട്രീയ നിലപാടുകളും കൊണ്ടാണ് ശ്രദ്ധേയനായത്.

തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഹുലിന്റെ രാഷ്ട്രീയ ജീവിതം കൂടുതൽ സജീവമായത്. തുടർന്ന് കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംഘടനകളിൽ വിവിധ ചുമതലകൾ വഹിച്ചു. സംസ്ഥാനത്തെ വിവിധ യുവജന സമരങ്ങളിൽ മുന്നണിപ്പോരാളിയായി മാറിയതോടെയാണ് കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിന്റെയും ശ്രദ്ധ അദ്ദേഹത്തിലേക്ക് തിരിഞ്ഞത്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഏറ്റവും വലിയ ശക്തിയായി വിലയിരുത്തപ്പെടുന്നത് അദ്ദേഹത്തിന്റെ നിരീക്ഷണ പ്രസംഗങ്ങളാണ് . ഭരണകൂടത്തിന്റെ നയങ്ങളെ വിമർശിക്കുന്നതിലും സമകാലിക വിഷയങ്ങൾ യുവാക്കളുടെ ഭാഷയിൽ അവതരിപ്പിക്കുന്നതിലും അദ്ദേഹത്തിന് പ്രത്യേക മികവുണ്ടായിരുന്നു .

കേരളത്തിലെ കോളേജുകൾ, യുവജന സമ്മേളനങ്ങൾ, പൊതുയോഗങ്ങൾ എന്നിവിടങ്ങളിൽ രാഹുലിന്റെ പ്രസംഗങ്ങൾ വലിയ ജനക്കൂട്ടത്തെ ആകർഷിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിരവധി പ്രസംഗങ്ങൾ യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ലക്ഷക്കണക്കിന് ആളുകൾ കാണുകയും വ്യാപകമായി പങ്കുവെക്കപ്പെടുകയും ചെയ്തുവരിക്കുകയാണ് . കോൺഗ്രസിൽ നിന്നും പുറത്തായിട്ടും ഇപ്പോഴും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ മണിക്കൂറുകൾക്കുള്ളിൽ തന്നെ വൈറലായി മാറാറുണ്ട് .

പരമ്പരാഗത രാഷ്ട്രീയത്തിനപ്പുറം ഡിജിറ്റൽ രാഷ്ട്രീയവും ഫലപ്രദമായി ഉപയോഗിച്ച നേതാവാണ് രാഹുൽ. ഫേസ്ബുക്ക് ലൈവുകൾ, ഷോർട്ട് വീഡിയോകൾ, രാഷ്ട്രീയ പ്രതികരണങ്ങൾ, വാർത്താവിഷയങ്ങളിലെ തത്സമയ പ്രതികരണങ്ങൾ എന്നിവയിലൂടെ വലിയൊരു യുവജന പിന്തുണയാണ് അദ്ദേഹം സ്വന്തമാക്കിയത്.

രാഷ്ട്രീയ എതിരാളികൾക്കെതിരായ അദ്ദേഹത്തിന്റെ വാദങ്ങളും മറുപടികളും സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കോൺഗ്രസിന്റെ ഡിജിറ്റൽ പ്രചാരണത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ നേതാക്കളിൽ ഒരാളായാണ് അദ്ദേഹത്തെ പാർട്ടി കാണുന്നത്

എന്നാൽ 2025-ൽ അദ്ദേഹത്തിനെതിരെ ഉയർന്ന ഗുരുതരമായ ലൈംഗികാതിക്രമ ആരോപണങ്ങളും തുടർന്ന് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളും രാഷ്ട്രീയ ജീവിതത്തിൽ വലിയ തിരിച്ചടിയായി. ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ അദ്ദേഹം ആദ്യം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കുകയും പിന്നീട് പാർട്ടി സസ്പെൻഡ് ചെയ്യുകയും ചെയ്തു. പിന്നീട് കേസുകളുടെ പശ്ചാത്തലത്തിലും മുൻകൂർ ജാമ്യാപേക്ഷ തള്ളപ്പെട്ടതിനെ തുടർന്നും കോൺഗ്രസ് അദ്ദേഹത്തെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു.

‘രാഹുലിനെ മാറ്റിനിർത്തുന്നത് രാഷ്ട്രീയ നഷ്ടം’ എന്ന വിലയിരുത്തൽ

ഇപ്പോൾ പാർട്ടിക്കുള്ളിൽ ഉയരുന്ന പ്രധാന വാദം, കേസുകൾ നിയമപരമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ രാഷ്ട്രീയപരമായി രാഹുലിനെ പൂർണമായും അകറ്റിനിർത്തുന്നത് കോൺഗ്രസിന് ഗുണകരമാകില്ല എന്നതാണ്.

പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ വലിയ സ്വാധീനമുള്ള നേതാവെന്ന നിലയിൽ രാഹുലിന്റെ ജനപ്രീതി ഇപ്പോഴും നിലനിൽക്കുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. പാർട്ടി ഇപ്പോഴും പ്രതിസന്ധിയിൽ ആകുമ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ നടത്തുന്ന നിരീക്ഷണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്താൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തുകയും കോൺഗ്രസിന് അനുകൂലമാകുന്ന ഒരു സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നുണ്ട് ,കോൺഗ്രസിന്റെ ഡിജിറ്റൽ മുഖമായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ചെറിയ എതിർപ്പുകൾ ഉണ്ടായാലും മുന്നോട്ട് പോകണം

രാഹുലിന്റെ തിരിച്ചുവരവിനെതിരെ പാർട്ടിക്കുള്ളിൽ ചില പ്രതിഷേധ ശബ്ദങ്ങൾ ഉണ്ടെങ്കിലും, അത് വലിയ രാഷ്ട്രീയ പ്രത്യാഘാതമുണ്ടാക്കില്ലെന്നാണ് തിരിച്ചുവരവിനെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ നിലപാട്.

നിയമനടപടികൾ കോടതിയിൽ പുരോഗമിക്കുമ്പോൾ പാർട്ടി തലത്തിൽ രാഷ്ട്രീയ തീരുമാനം എടുക്കുന്നതിൽ തടസ്സമില്ലെന്നും, ജനകീയ പിന്തുണയുള്ള നേതാവിനെ പൂർണമായും ഒഴിവാക്കുന്നത് കോൺഗ്രസിന്റെ ഭാവി രാഷ്ട്രീയത്തിന് ഗുണകരമല്ലെന്നും ഇവർ വാദിക്കുന്നു. മാത്രമല്ല നിലവിലുള്ള എല്ലാ കേസുകളും കോടതിയിൽ നിന്നും തള്ളി പോകാനാണ് സാധ്യത എന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ . പരാതിക്കാരും ഇപ്പോൾ രാഹുലിനെതിരെ നീങ്ങില്ല എന്ന് കോൺഗ്രസ് ഉറപ്പാക്കിയിട്ടുണ്ട് .

അതേസമയം, മറ്റൊരു കോൺഗ്രസിന്റെ മുതിർന്ന സജീവമല്ലാത്ത നേതാക്കൾ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉൾപ്പെട്ട വിഷയത്തിൽ പാർട്ടി സ്വീകരിക്കുന്ന നിലപാട് പൊതുസമൂഹം സൂക്ഷ്മമായി വിലയിരുത്തുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്നാണ് അഭിപ്രായക്കാരാണ് .

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *