bncmalayalam.in

ലഹരിക്ക് അടിമയായ മകനെ പിതാവ് ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

683: ലഹരിക്ക് അടിമയായ മകനെ പിതാവ് ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

ലഹരിക്ക് അടിമയായ മകനെ പിതാവ് ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. നിരന്തരമായ ലഹരി ഉപയോഗവും വീട്ടിലെ അക്രമങ്ങളും സഹിക്കവയ്യാതെയാണ് പിതാവ് ഈ കടുംകൈ ചെയ്തത് ,കുടുംബം തകർത്ത ലഹരി വിപത്ത്

കോഴിക്കോട്: മകന്റെ ലഹരി ഉപയോഗത്തിൽ മനംനൊന്ത് ചോദ്യം ചെയ്ത പിതാവുമായുണ്ടായ തർക്കത്തിനൊടുവിൽ മകൻ അടിയേറ്റു മരിച്ചു. മീഞ്ചന്ത സ്വദേശി മിസ്ഹബ് (31) ആണ് പിതാവ് ഉമ്മർക്കോയയുടെ അടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പരിക്കേറ്റ പിതാവ് ഉമ്മർക്കോയ ആശുപത്രിയിൽ ചികിത്സയിലാണ്.

meenchandha-father-kills-drug-addict-son-kozhikode-crime

മിസ്ഹബിന്റെ നിരന്തരമായ ലഹരി ഉപയോഗം കുടുംബത്തിൽ വലിയ പ്രതിസന്ധിയും അസ്വസ്ഥതകളും സൃഷ്ടിച്ചിരുന്നതായി നാട്ടുകാരും പൊലീസും വ്യക്തമാക്കുന്നു. ഇതിനെച്ചൊല്ലി വീട്ടിൽ തർക്കങ്ങളും വഴക്കുകളും പതിവായിരുന്നു. ലഹരിയിൽനിന്ന് മകനെ പിന്തിരിപ്പിക്കാൻ പിതാവ് നിരന്തരം ശ്രമിച്ചിരുന്നെങ്കിലും ഇയാൾ വഴങ്ങാൻ തയ്യാറായിരുന്നില്ല.

ഇന്ന് രാവിലെയും സമാനമായ രീതിയിൽ ലഹരി ഉപയോഗത്തെച്ചൊല്ലി ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായി. തർക്കം കൈയാങ്കളിയിലേക്ക് നീങ്ങുകയും, നിരന്തരമായ മാനസിക-ശാരീരിക പീഡനങ്ങളിൽ സഹികെട്ട പിതാവ് വീട്ടുമുറ്റത്ത് കിടന്നിരുന്ന ഇരുമ്പ് പൈപ്പ് എടുത്ത് മിസ്ഹബിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മിസ്ഹബിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഘർഷത്തിനിടെ പിതാവ് ഉമ്മർക്കോയയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *