bncmalayalam.in

ഹജ്ജ് കർമ്മത്തിനിടെ കാസർകോട് സ്വദേശിനി മക്കയിൽ നിര്യാതയായി

ഹജ്ജ് കർമ്മത്തിനിടെ കാസർകോട് സ്വദേശിനി മക്കയിൽ നിര്യാതയായ
കാസർകോട്: പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി സൗദി അറേബ്യയിൽ എത്തിയിരുന്ന കാസർകോട് പൈവളിക സ്വദേശിനി കുഞ്ഞലിമ്മ (63) മക്കയിൽ നിര്യാതയായി. അസുഖബാധിതയായതിനെ തുടർന്ന് മക്കയിലെ സൗദി ജർമ്മൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.

hajj-yathrakkidayil-paivalike-swadheesini-kunjalimma-makkayil-niryathayayi

പൈവളിക കായർകട്ടെ, പഴയ കൃഷിഭവന് സമീപം താമസക്കാരിയായ കുഞ്ഞലിമ്മ ഹജ്ജ് നിർവഹണത്തിനിടെയാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ചികിത്സ തുടരുന്നതിനിടെയാണ് മരണപ്പെട്ടത്.
പൈവളിക ഗ്രാമപഞ്ചായത്തിന്റെ മുൻ അംഗവും പൈവളിക സഹകരണ ബാങ്കിന്റെ മുൻ ഭരണസമിതി അംഗവുമായിരുന്നു കുഞ്ഞലിമ്മ. സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അവർ പ്രദേശത്ത് നിരവധി പൊതുപ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു.
ഭർത്താവ്: അബ്ദുൽ റഹ്മാൻ.
മക്കൾ: ഹാരിസ്, മഷൂദ്.
മരണാനന്തര നടപടിക്രമങ്ങൾ ഹജ്ജ് ഇന്ത്യൻ മിഷന്റെ (എസ്.എച്ച്.ഐ) നേതൃത്വത്തിൽ പുരോഗമിച്ചുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

hajj-yathrakkidayil-paivalike-swadheesini-kunjalimma-makkayil-niryathayayi
കുഞ്ഞലിമ്മയുടെ നിര്യാണത്തിൽ വിവിധ സാമൂഹിക, രാഷ്ട്രീയ, മത സംഘടനാ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
അല്ലാഹു പരേതയ്ക്ക് പൊറുത്തു കൊടുക്കുകയും ജന്നത്തുൽ ഫിർദൗസ് നൽകുകയും ചെയ്യട്ടെയെന്ന് ബന്ധുക്കളും നാട്ടുകാരും പ്രാർത്ഥിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *