bncmalayalam.in

പാവം ‘നല്ലപിള്ളേർ’ തെക്കുവടക്ക് നടക്കുമ്പോൾ അധോലോകത്തിന് ലോട്ടറി; 22 ക്രിമിനൽ കേസുകൾ, ജീവപര്യന്തം ശിക്ഷ; എന്നിട്ടും നൂറ് പോലീസുകാരുടെ കാവലിൽ കൊടുംക്രിമിനലിന് കംബോഡിയൻ വധു

പാവം ‘നല്ലപിള്ളേർ’ തെക്കുവടക്ക് നടക്കുമ്പോൾ അധോലോകത്തിന് ലോട്ടറി; 22 ക്രിമിനൽ കേസുകൾ, ജീവപര്യന്തം ശിക്ഷ; എന്നിട്ടും നൂറ് പോലീസുകാരുടെ കാവലിൽ കൊടുംക്രിമിനലിന് കംബോഡിയൻ വധു

പാവം ‘നല്ലപിള്ളേർ’ തെക്കുവടക്ക് നടക്കുമ്പോൾ അധോലോകത്തിന് ലോട്ടറി; 22 ക്രിമിനൽ കേസുകൾ, ജീവപര്യന്തം ശിക്ഷ; എന്നിട്ടും നൂറ് പോലീസുകാരുടെ കാവലിൽ കൊടുംക്രിമിനലിന് കംബോഡിയൻ വധു

നല്ലൊരു സർക്കാർ ജോലിയോ കൈനിറയെ ശമ്പളമുള്ള ഐടി പണിയോ സ്വന്തമായി വീടും കാറുമൊക്കെ ഉണ്ടായിട്ടും, ജാതകച്ചേർച്ചയില്ലെന്നും പറഞ്ഞ് പെണ്ണുകാണൽ ചടങ്ങുകൾ തോറും കയറിയിറങ്ങി ചെരുപ്പ് തേഞ്ഞ എത്രയെത്ര ‘പാവം നല്ലപിള്ളേരാ’ണ് നമ്മുടെ നാട്ടിലുള്ളത്! സ്വന്തം തറവാട്ടിലെ കൊച്ചുകുട്ടികൾ വരെ ‘എപ്പോഴാ മാമാ കല്യാണം’ എന്ന് ചോദിക്കുമ്പോൾ ഉത്തരമില്ലാതെ പല്ലിളിച്ചു നിൽക്കുന്ന മാന്യന്മാരായ ചെറുപ്പക്കാർ ദയവായി ഈ വാർത്ത കാണരുത്; കണ്ടാൽ നെഞ്ചുപൊട്ടിപ്പോകും!

കാരണം, ഇവിടെയിതാ നാട്ടിലെ സകലവിധ നിയമങ്ങളെയും പുല്ലുപോലെ വെട്ടിച്ച്, മൂന്ന് കൊലപാതകവും വധശ്രമവും ആയുധക്കച്ചവടവുമടക്കം 22 ക്രിമിനൽ കേസുകളിൽ പ്രതിയായി ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഒരു കൊടുംക്രിമിനലിന്റെ കഴുത്തിലേക്ക് ഒരു സുന്ദരി പെണ്ണ് പൂമാലയിട്ടു കൊടുത്തിരിക്കുന്നു. അതും സാക്ഷാൽ വിദേശത്തുനിന്നൊരു വധു!

gangster-manpal-dilla-cambodian-bride-parole-wedding

ഹരിയാനയിലെ അധോലോക നായകൻ മാൻപാൽ ദില്ലയാണ് ഈ അന്താരാഷ്ട്ര പ്രണയകഥയിലെ ‘ഭാഗ്യവാൻ’. നാട്ടിൻപുറത്തെ പാവം പയ്യന്മാർ കല്യാണം കഴിക്കാൻ നാലാളറിയാതെ ബ്രോക്കർമാരുടെ പിന്നാലെ നടക്കുമ്പോഴാണ് നമ്മുടെ ദില്ലാ ഭായ് കംബോഡിയയിലേക്ക് വരെ തന്റെ പ്രണയവല വീശിയത്. സംഭവം സിനിമയെ വെല്ലും; 2018-ൽ പരോളിലിറങ്ങി രാജ്യം വിട്ട കക്ഷി കംബോഡിയയിൽ സുഖമായി ഒളിവിൽ കഴിയുന്നതിനിടയിലാണ് അയൽവാസിയായ മെറ്റാചാൻ എന്ന യുവതിയെ കാണുന്നത്. കൊലപാതകവും ഗുണ്ടാപ്പണിയും കൈമുതലായുള്ള ഒരു പിടികിട്ടാപ്പുള്ളിയാണെന്നത് കംബോഡിയൻ സുന്ദരിക്ക് ഒരു തടസ്സമേ ആയില്ല. ഇരുവരും ഒന്നിച്ചു, കംബോഡിയയിൽ ഒരുമിച്ചു താമസിച്ച് റെസ്റ്റോറന്റ് ബിസിനസ്സ് തുടങ്ങി, ഇതിനിടയിൽ നാല് മക്കളുമുണ്ടായി!

ഒടുവിൽ രാജ്യം കടത്തപ്പെട്ട് ദില്ല ഹരിയാനയിലെ ജയിലിൽ തിരിച്ചെത്തിയപ്പോഴും കാമുകിയുടെ സ്നേഹത്തിന് ഒരു കുറവുമുണ്ടായില്ല. ‘ഇനിയിപ്പോ കെട്ടുകയാണെങ്കിൽ അത് ഈ കൊടും ക്രിമിനലിനെത്തന്നെ’ എന്ന് ഉറപ്പിച്ച് മൂന്ന് മക്കളെയും കൂട്ടി കംബോഡിയയിൽ നിന്ന് വണ്ടി കയറി പെണ്ണ് നേരെ ഇന്ത്യയിലെത്തി.

വിവാഹത്തിനായി കോടതി അനുവദിച്ചതാകട്ടെ വെറും 12 മണിക്കൂർ പരോൾ! അതും പോരാഞ്ഞ് സംഗതി ഉഷാറാക്കാൻ നൂറോളം പോലീസുകാരുടെ വിഐപി സുരക്ഷാവലയം. വരന്റെ വരവും കാത്ത് അഞ്ഞൂറോളം അതിഥികൾ. ജയിലിൽ നിന്ന് രാവിലെ എട്ടിന് പെണ്ണുകെട്ടാൻ ഇറങ്ങിയ വരനെ കണ്ട് ചുവന്ന ലെഹങ്കയണിഞ്ഞ് നാണിച്ചുനിന്ന വധുവും, ‘എന്റെ ജീവിതത്തിലെ പുത്തൻ അധ്യായം’ എന്ന് മീശപിരിച്ചു പറഞ്ഞ വരനും! സദ്യയുണ്ട്, താലികെട്ടി, ഫോട്ടോയുമെടുത്ത് കൃത്യം രാത്രി എട്ടുമണിക്ക് ദില്ല ഭായ് വീണ്ടും അഴികൾക്കുള്ളിലേക്ക് ‘സുരക്ഷിതമായി’ കയറിപ്പോയി.

നാട്ടിൽ ഒരു പെണ്ണുകിട്ടാൻ വേണ്ടി ‘എനിക്ക് പുകവലിയില്ല, മദ്യപാനമില്ല, രാത്രി നേരത്തെ കിടന്നുറങ്ങും’ എന്ന് ബയോഡാറ്റയിൽ അടിവരയിട്ട് എഴുതി കാത്തിരിക്കുന്ന ബാച്ചിലർമാരാണ് ഇത് കണ്ട് കണ്ണീരൊഴുക്കേണ്ടത്. പരോളിൽ മുങ്ങി രാജ്യം വിട്ടാലും വിദേശത്തുനിന്നു വരെ പെണ്ണുങ്ങൾ ഇങ്ങോട്ട് വന്ന് വിവാഹം കഴിക്കും . വഴിയിലെ ഉറുമ്പിനെപ്പോലും നോവിക്കാതെ ജീവിക്കുന്ന പാവങ്ങൾക്ക് പെണ്ണുകിട്ടാത്ത ഈ കലിയുഗത്തെ എന്തുപറഞ്ഞു വിശേഷിപ്പിക്കാൻ

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *