bncmalayalam.in

വെന്ത് മരിച്ച സോന പലദിവസങ്ങളിലും പട്ടിണിയിലായിരുന്നുവെന്ന് ബന്ധുക്കള്‍, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം.

209: വെന്ത് മരിച്ച സോന പലദിവസങ്ങളിലും പട്ടിണിയിലായിരുന്നുവെന്ന് ബന്ധുക്കള്‍, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം.

പേരാമ്പ്ര: ചെറുവണ്ണൂരില്‍ കാര്‍ കത്തി ഗര്‍ഭിണിയായ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത.

വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ ചെറുവണ്ണൂര്‍ കക്കറ മൂക്ക് റോഡിലായിരുന്നു സംഭവം. കക്കറ മുക്കിലെ പൂവൃത്തും പാലില്‍ റിജിന്‍ ലാലിന്റെ ഭാര്യ സോനയാണ്‌ (28) മരിച്ചത്‌. പൊള്ളലേറ്റ ഭര്‍ത്താവ്‌ റിജിന്‍ ലാല്‍ (30) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്‌.

കാറിന്റെ ഉള്‍വശം മാത്രം കത്തിയതില്‍ ദുരൂഹതയുണ്ടെന്നും ഇത് ആസൂത്രിതമായ കൊലപാതകമാണെന്നും സോനയുടെ ബന്ധുക്കള്‍ ആരോപിച്ചതോടെ വിശദമായ അന്വേഷണം നടത്താനാണ് പോലീസ് ഒരുങ്ങുന്നത്‌. മകള്‍ക്ക് ഭര്‍ത്താവീട്ടില്‍ ദുരവസ്ഥ നേരിട്ടതായും പലദിവസങ്ങളിലും പട്ടിണിയായിരുന്നുവെന്നും സോനയുടെ അമ്മ വസന്തയും പറഞ്ഞു.

അന്വേഷണം ആവശ്യപ്പെട്ട് മരണാനന്തര ചടങ്ങുകള്‍ക്കുശേഷം പോലീസില്‍ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

കാര്‍ കത്തി യുവതി മരിച്ച സംഭവത്തില്‍ അസ്വാഭാവികതയുള്ളതായി പോലീസ് സ്ഥിരീകരിച്ചു. ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധനാഫലവും യുവതിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ലഭ്യമായാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും പോലീസ് പറഞ്ഞു. കാര്‍ കത്താന്‍ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് ഫോറന്‍സിക് വിഭാഗം കണ്ടെത്തിയിട്ടുണ്ട്‌. ഇന്ധനടാങ്കിനും കാറിന്റെ വയറിങിനും തകരാറില്ലെന്നും അന്വേഷണസംഘം കണ്ടെത്തി. ഇതെല്ലാമാണ് കുടുംബത്തിന് സംശയം വര്‍ധിക്കാന്‍ കാരണം.

സോനയുടെയും റിജിന്‍ ലാലിന്റെയും വിവാഹത്തിന് റിജിന്റെ കുടുംബത്തിന് താത്പര്യമില്ലായിരുന്നു. മൂന്നുവര്‍ഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്, അതും രജിസ്റ്റര്‍ വിവാഹവും.

വിവാഹനിശ്ചയ സമയത്ത് തന്നെ റിജിന്‍ ഗള്‍ഫിലേക്ക് ജോലി തേടി പോയിരുന്നു. ഇതിനിടെ മറ്റൊരു യുവതിയുമായി റിജിന്റെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇത് അറിഞ്ഞതോടെ സോന ആത്മഹത്യക്ക് ശ്രമിച്ചു. അന്ന് സോനയെ ആത്മഹത്യയില്‍ നിന്ന് രക്ഷിച്ചത് റെയില്‍വേ പോലീസാണ്‌. തുടര്‍ന്ന് റിജിനെതിരെ സോന പരാതി നല്‍കി. ഇത് കേസായതോടെ ഗള്‍ഫിലേക്കുള്ള റിജിന്റെ തിരിച്ചുപോക്ക് അനിശ്ചിതത്വത്തിലായി. ഇതോടെ റിജിന്‍ വീണ്ടും സോനയുമായി അടുപ്പത്തിലാവുകയും കേസ് പിന്‍വലിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.

തുടര്‍ന്ന് സോന ഗര്‍ഭിണിയായതോടെ റിജിന്‍ വിവാഹം കഴിച്ചു. കേസും പിന്‍വലിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.

സോനയും റിജിന്‍ ലാലും 2023 ലാണ് വിവാഹിതരായത്. ഇവര്‍ക്ക് ഒരു വയസ്സുള്ള കുഞ്ഞുമുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *