bncmalayalam.in

‘ഫ്രീ’ ഡ്രിങ്ക്‌സും അൺലിമിറ്റഡ് ആഘോഷവും; ബംഗളൂരു പബ്ബുകളിൽ ’21-ാം നൂറ്റാണ്ടിന്റെ സ്വാതന്ത്ര്യം’ ആഘോഷിച്ച് മലയാളി വിദ്യാർത്ഥിനികൾ; അമ്പരപ്പിൽ 19-ാം നൂറ്റാണ്ടിലെ രക്ഷിതാക്കൾ

‘ഫ്രീ’ ഡ്രിങ്ക്‌സും അൺലിമിറ്റഡ് ആഘോഷവും; ബംഗളൂരു പബ്ബുകളിൽ ’21-ാം നൂറ്റാണ്ടിന്റെ സ്വാതന്ത്ര്യം’ ആഘോഷിച്ച് മലയാളി വിദ്യാർത്ഥിനികൾ; അമ്പരപ്പിൽ 19-ാം നൂറ്റാണ്ടിലെ രക്ഷിതാക്കൾ

‘ഫ്രീ’ ഡ്രിങ്ക്‌സും അൺലിമിറ്റഡ് ആഘോഷവും; ബംഗളൂരു പബ്ബുകളിൽ ’21-ാം നൂറ്റാണ്ടിന്റെ സ്വാതന്ത്ര്യം’ ആഘോഷിച്ച് മലയാളി വിദ്യാർത്ഥിനികൾ; അമ്പരപ്പിൽ 19-ാം നൂറ്റാണ്ടിലെ രക്ഷിതാക്കൾ

ബംഗളൂരു: സിലിക്കൺ സിറ്റിയിലെ രാത്രികളെ സമ്പന്നമാക്കാൻ പബ്ബുകൾ ഒരുക്കുന്ന ‘ലേഡീസ് നൈറ്റ്’ ഓഫറുകൾ ഏറ്റെടുത്ത് മലയാളി വിദ്യാർത്ഥിനികൾ. പെൺകുട്ടികൾക്ക് സൗജന്യ പ്രവേശനവും പരിധിയില്ലാത്ത മദ്യവും നൽകി ഉപഭോക്താക്കളെ കൂട്ടാൻ പബ്ബുകൾ നടത്തുന്ന മാർക്കറ്റിംഗ് തന്ത്രമാണ് പഠനത്തിനെന്ന പേരിൽ നാടുവിട്ടെത്തിയ മലയാളി പെൺകുട്ടികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്.

കോരമംഗലയിലെ ‘ദ്രവ പബ്ബ്’, ‘ഡ്രങ്കൻ ഡാഡി’, ബ്രിഗേഡ് റോഡിലെ ‘ടോക്ക’, ഇന്ദിരാനഗറിലെ ‘21st അമെൻഡ്‌മെന്റ്’ തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളിലെല്ലാം വ്യാഴം, വെള്ളി ദിവസങ്ങളിൽ പെൺകുട്ടികൾക്കായി ‘അൺലിമിറ്റഡ്’ ഓഫറുകളുടെ പ്രളയമാണ്. 21 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനമില്ലെന്ന നിയമപരമായ ബോർഡുകൾ വെറും കാഴ്ചവസ്തുവാക്കി മാറ്റിയാണ് കൗമാരം വിട്ടുമാറാത്ത മലയാളി വിദ്യാർത്ഥിനികൾ ഇത്തരം പാർട്ടികളിൽ പ്രധാന പങ്കാളികളാകുന്നത്.

bangalore-pubs-ladies-night-free-drinks-malayali-students-lifestyle

നടുറോഡിലെ ‘മോഡേൺ’ ഭാഷാപ്രയോഗങ്ങൾ

അർദ്ധരാത്രി പിന്നിടുമ്പോൾ ലഹരി തലയ്ക്കുപിടിച്ച്, പരസ്പരം താങ്ങിപ്പിടിച്ച് റോഡിലൂടെ പോകുന്ന വിദ്യാർത്ഥിനികളുടെ വായയിൽ നിന്ന് വരുന്ന കട്ട ‘മലയാളം തെറികൾ’ കേട്ട് ഞെട്ടിത്തരിച്ചു നിൽക്കുകയാണ് നഗരത്തിലെ മലയാളി വ്യാപാരികൾ. കാലം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കുതിച്ചുപാഞ്ഞതറിയാതെ, സദാചാരവും മര്യാദയും പ്രതീക്ഷിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ ചിന്താഗതിക്കാരായതുകൊണ്ടാകാം നാട്ടിലെ ചേട്ടന്മാർക്ക് ഇതൊക്കെ കാണുമ്പോൾ തലകറങ്ങുന്നത് എന്ന ആക്ഷേപവും ശക്തമാണ്.

നെഞ്ചുപിളർന്ന് രക്ഷിതാക്കൾ; കേരളത്തിലേക്ക് മടക്കയാത്ര

കഴിഞ്ഞ ദിവസം കാസർകോട്ടുനിന്ന് മകൾ പഠിക്കുന്ന ഹോസ്റ്റലും പരിസരവും കാണാനെത്തിയ ഒരു പിതാവിന് നേരിടേണ്ടി വന്നത് കടുത്ത മാനസികാഘാതമാണ്. പെൺകുട്ടികൾ പലരും നിയന്ത്രണമില്ലാത്ത ലൈംഗിക സ്വാതന്ത്ര്യത്തിലും മദ്യ-മയക്കുമരുന്ന് മാഫിയകളുടെ വലയത്തിലും പെട്ട് ‘അൾട്രാ മോഡേൺ’ ജീവിതം നയിക്കുന്ന കാഴ്ചകളാണ് ഇദ്ദേഹം പങ്കുവെച്ചത്. ഒടുവിൽ, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുരോഗമനം കണ്ട് ഭയന്ന്, പത്തൊമ്പതാം നൂറ്റാണ്ടിലെ പഴയ ചിന്താഗതിക്കാരിയായി ജീവിച്ചാലും കുഴപ്പമില്ലെന്ന് കരുതി സ്വന്തം മകളെ പഠനം നിർത്തിച്ച് നാട്ടിലേക്ക് തന്നെ കൊണ്ടുപോകാൻ ഒരുങ്ങുകയാണ് ഈ രക്ഷിതാവ്.

ലഹരി ഇടപാടുകളിലെ കണ്ണികൾ

വെറുമൊരു പബ്ബ് ആഘോഷം എന്നതിലുപരി, പബ്ബുകളെ കേന്ദ്രീകരിച്ച് വലിയ രീതിയിലുള്ള മയക്കുമരുന്ന് ഇടപാടുകളും നടക്കുന്നുണ്ടെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. വിദ്യാർത്ഥികൾ തന്നെയാണ് ലഹരിയുടെ പ്രധാന ഉപഭോക്താക്കളാകുന്നതും, ഇതിൽ പലരും കാരിയർമാരായി കേരളത്തിലേക്ക് വരെ ലഹരി എത്തിക്കുന്ന ശൃംഖലയുടെ ഭാഗമാകുന്നതും എന്ന വിവരവും പുറത്തുവരുന്നുണ്ട്. പഠനവും ഭാവിയും മറന്ന്, ‘ഫ്രീ ഓഫറുകളിൽ’ തുടങ്ങി മയക്കുമരുന്നിന്റെയും സദാചാരമില്ലായ്മയുടെയും പിടിയിലേക്ക് യുവതലമുറ കൂപ്പുകുത്തുന്ന കാഴ്ചയാണ് ഗാർഡൻ സിറ്റിയിലെ രാത്രികളിൽ തെളിയുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *