bncmalayalam.in

പട്ടികജാതി ഭൂമിയിൽ അനധികൃത ചെങ്കൽ ഖനനം; വിജിലൻസ് കണ്ടെത്തിയത് വൻ ക്രമക്കേടുകൾ, റിപ്പോർട്ട് മൈനിങ് ആൻഡ് ജിയോളജി വകുപ്പിനും പഞ്ചായത്ത് സെക്രട്ടറിക്കും തഹസിൽദാർക്കും കൈമാറിയിട്ടും നടപടിയില്ല

754: പട്ടികജാതി ഭൂമിയിൽ അനധികൃത ചെങ്കൽ ഖനനം; വിജിലൻസ് കണ്ടെത്തിയത് വൻ ക്രമക്കേടുകൾ, റിപ്പോർട്ട് മൈനിങ് ആൻഡ് ജിയോളജി വകുപ്പിനും പഞ്ചായത്ത് സെക്രട്ടറിക്കും തഹസിൽദാർക്കും കൈമാറിയിട്ടും നടപടിയില്ല

പട്ടികജാതി ഭൂമിയിൽ അനധികൃത ചെങ്കൽ ഖനനം; വിജിലൻസ് കണ്ടെത്തിയത് വൻ ക്രമക്കേടുകൾ, റിപ്പോർട്ട് മൈനിങ് ആൻഡ് ജിയോളജി വകുപ്പിനും പഞ്ചായത്ത് സെക്രട്ടറിക്കും തഹസിൽദാർക്കും കൈമാറിയിട്ടും നടപടിയില്ല

കാസർകോട് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്തിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വൻതോതിലുള്ള അനധികൃത ചെങ്കൽ ഖനനം കണ്ടെത്തി. ബെദിര, നെല്ലിയടുക്കം പ്രദേശങ്ങളിൽ ഏകദേശം പത്തേക്കറോളം വിസ്തൃതിയിലാണ് അനുമതിയില്ലാതെ ചെങ്കൽ ഖനനം നടക്കുന്നത്. പ്രദേശവാസികളുടെ കുടിവെള്ള സ്രോതസ്സുകൾക്കും സ്വൈരജീവിതത്തിനും വലിയ ഭീഷണിയായി മാറിയിരിക്കുന്ന ബെദിര കുന്നിലാണ് വ്യാപകമായ രീതിയിൽ ഖനനം നടക്കുന്നത്.

sc-land-encroachment-illegal-laterite-mining-vigilance-report-irregularities

ഇതുമായി ബന്ധപ്പെട്ട് ബേഡഡുക്ക വില്ലേജ് ഓഫീസർ എ. അരുൺ കാസർകോട് ആർഡിഒ, താലൂക്ക് ഓഫീസർ, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അധികൃതർ, ബേഡഡുക്ക പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് മുൻപ് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും ഖടനം തടയാൻ കാര്യമായ നടപടികൾ ഉണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് വിജിലൻസ് സംഘം നേരിട്ടെത്തി പരിശോധന നടത്തിയത്. പട്ടികജാതി, പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് പതിച്ചുനൽകിയ ഭൂമി കയ്യേറിയാണ് ഭൂമാഫിയ ഇത്തരം ചെങ്കൽ കോറികൾ പ്രവർത്തിപ്പിക്കുന്നതെന്നും വിജിലൻസ് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 96 ഇടങ്ങളിൽ അനധികൃത ചെങ്കൽ ഖനനം നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എന്നാൽ ജില്ലയിൽ ആകെ അഞ്ച് ചെങ്കൽ കോറികൾക്ക് മാത്രമാണ് ഔദ്യോഗികമായി അനുമതി ലഭിച്ചിട്ടുള്ളത്. അനുമതി ലഭിച്ച ഈ കോറികളുടെ പാസ് ഉപയോഗിച്ചാണ് മറ്റ് അനധികൃത കോറികളിലെ ഇടപാടുകൾ നടക്കുന്നത് എന്നത് ഗുരുതരമായ നിയമലംഘനമാണ്.

ഖനനം നടക്കുന്ന ചെങ്കല്ലുകൾ കാസർകോട് ജില്ലയിലെ നിർമ്മാണ ആവശ്യങ്ങൾക്ക് ലഭ്യമല്ലാത്ത സ്ഥിതിയാണുള്ളത്. ഉയർന്ന വില നൽകാൻ മറ്റ് ജില്ലകളിൽ നിന്നുള്ളവർ തയ്യാറാകുന്നതോടെ, പ്രാദേശികമായി ചെങ്കല്ലിന് വലിയ തോതിലുള്ള ക്ഷാമവും ഡിമാൻഡും വർദ്ധിച്ചിരിക്കുകയാണ്. തുടക്കത്തിൽ ജില്ലയിലെ ആവശ്യങ്ങൾക്കായി ഒരു ചെങ്കല്ലിന് കോറിയിൽ നിന്നും 21 രൂപ നിരക്കിലായിരുന്നു നൽകിയിരുന്നത്. എന്നാൽ നിലവിൽ ബെൻസ് ലോറികളിൽ അമിതഭാരം കയറ്റി മറ്റ് ജില്ലകളിലേക്ക് ചെങ്കല്ല് കടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് റോഡുകളുടെ തകർച്ചയ്ക്കും വലിയ റോഡപകടങ്ങൾക്കും കാരണമാകുന്നുണ്ട്.

വിജിലൻസ് ഇൻസ്പെക്ടർ എം. വി. ശ്രീദാസിന്റെ നേതൃത്വത്തിലാണ് ഈ പരിശോധനകൾ നടന്നത്. സബ് ഇൻസ്പെക്ടർ കെ. സുരേഷ്, സീനിയർ സിവില്‍ പൊലീസ് ഓഫീസർമാരായ കെ. വി. ജയൻ, പി. വി. ലിജിൻ, കെ. പ്രകാശൻ കുമാർ, റിസർവ് സബ് ഇൻസ്പെക്ടർ എസ്. ശ്രീകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്. അനധികൃത ഖനനത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് വിജിലൻസ് നൽകുന്ന സൂചന.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *