bncmalayalam.in

കാസർകോട്ടെ ബേക്കൽ ബീച്ച് ഫെസ്റ്റ്; പകൽക്കൊള്ളയും കണക്കുകളിൽ തിരിമറിയും; അഴിമതിയുടെ വിവരങ്ങൾ പുറത്തുവിട്ട് യൂത്ത് ലീഗ് നേതാക്കൾ

729: കാസർകോട്ടെ ബേക്കൽ ബീച്ച് ഫെസ്റ്റ്; പകൽക്കൊള്ളയും കണക്കുകളിൽ തിരിമറിയും; അഴിമതിയുടെ വിവരങ്ങൾ പുറത്തുവിട്ട് യൂത്ത് ലീഗ് നേതാക്കൾ

കാസർകോട്ടെ ബേക്കൽ ബീച്ച് ഫെസ്റ്റ്; പകൽക്കൊള്ളയും കണക്കുകളിൽ തിരിമറിയും; അഴിമതിയുടെ വിവരങ്ങൾ പുറത്തുവിട്ട് യൂത്ത് ലീഗ് നേതാക്കൾ

കാസർകോട്: നാടിനെ ഞെട്ടിച്ച ബേക്കൽ ബീച്ച് ഫെസ്റ്റിവൽ നടത്തിപ്പിൽ ഭരണസ്വാധീനത്തിന്റെ നിഴലിൽ നടന്നത് കോടികളുടെ കൊള്ളയെന്ന് യൂത്ത് ലീഗ് ഭാരവാഹികളുടെ . ഫെസ്റ്റിന്റെ മറവിൽ നടന്ന വലിയ സാമ്പത്തിക തിരിമറികളെക്കുറിച്ചും അധികാര ദുർവിനിയോഗത്തെക്കുറിച്ചും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അന്നത്തെ സർക്കാരിന് പരാതി നൽകിയിട്ടും ഫയലുകൾ പൂഴ്ത്തിവെച്ച് അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് അധികാരികൾ സ്വീകരിച്ചതെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ജില്ലാ ട്രഷറർ ടി.കെ ഹസീബ്, ഉദുമ മണ്ഡലം സെക്രട്ടറിമാരായ തൻസീർ, ജൗഹർ എന്നിവരാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.

bekal-beach-fest-corruption-youth-league-allegations

കണക്കുകളിൽ മായക്കാഴ്ച; ടിക്കറ്റ് വിൽപ്പനയിൽ നടന്നത് വൻ തട്ടിപ്പ്

ഒരേ ഫെസ്റ്റിന്റെ ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിച്ച വരുമാനം വിവിധ ഏജൻസികളുടെ രേഖകളിൽ വ്യത്യസ്ത രീതിയിലാണ് അട്ടിമറിച്ച് കാണിച്ചിരിക്കുന്നത്. ജി.എസ്.ടി വകുപ്പിന്റെ കണക്കിൽ 1,62,97,101 രൂപയെന്ന് രേഖപ്പെടുത്തിയത് ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സ്റ്റേറ്റ്‌മെന്റിൽ 1,43,65,751 രൂപയായി ചുരുങ്ങി. ടൂറിസം വകുപ്പിന്റെ ആഭ്യന്തര അന്വേഷണത്തിൽ ഇത് 1,56,37,201 രൂപയായപ്പോൾ, പള്ളിക്കര സർവീസ് സഹകരണ ബാങ്കിലെ സംഘാടക സമിതി അക്കൗണ്ടിൽ എത്തിയത് വെറും 47,66,154 രൂപ മാത്രമാണ്! എന്നാൽ സംഘാടക സമിതിയുടെ ഡേ ബുക്കിൽ 1,37,29,036 രൂപയുണ്ടെന്നും വ്യക്തമാകുന്നു. പ്രധാനപ്പെട്ട ഏജൻസികൾ പോലും ഔദ്യോഗിക കണക്കുകളിൽ ഇത്രയധികം വൈരുദ്ധ്യങ്ങൾ കാണിക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ തിരിമറി ബോധപൂർവ്വം നടത്തിയതാണെന്ന സംശയത്തിന് ആക്കം കൂട്ടുന്നു.

സമാന്തര ഭരണവും ലക്ഷങ്ങളുടെ തിരോധാനവും

ഔദ്യോഗിക സംവിധാനങ്ങളെ നോക്കുകുത്തിയാക്കി ഫെസ്റ്റിന്റെ ഫണ്ട് കൈകാര്യം ചെയ്യാൻ സി.പി.എം ഭാരവാഹികളുടെ നേതൃത്വത്തിൽ രഹസ്യമായി സമാന്തര സംവിധാനം രൂപീകരിച്ചിരുന്നു. മുൻ എം.എൽ.എ ചെയർമാനും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറിയുമായി ‘ബേക്കൽ ടൂറിസം പ്രൊമോഷൻ സൊസൈറ്റി’ എന്ന പേരിൽ പഞ്ചാബ് നാഷണൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങി ഫണ്ടുകൾ മുഴുവൻ ഇവിടേക്ക് മാറ്റുകയായിരുന്നു.

സ്പോൺസർഷിപ്പ് ഇനത്തിൽ ബാങ്ക് ഓഫ് ബറോഡ, കാസർകോട് സിറ്റി ഗോൾഡ് എന്നിവരിൽ നിന്നും ലഭിച്ച 10 ലക്ഷം രൂപ വീതവും, ഇവന്റ് മാനേജ്‌മെന്റ് കരാർ വഴി കിട്ടേണ്ട 25 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 45 ലക്ഷം രൂപയുടെ വരുമാനമാണ് കണക്കുകളിൽ നിന്ന് അപ്രത്യക്ഷമായത്. ടൂറിസം അഡീഷണൽ സെക്രട്ടറി ജഗതീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി ഈ വൻ വെട്ടിപ്പ് ചൂണ്ടിക്കാണിച്ചിട്ടും, ആ തുകയൊക്കെ ആരുടെ അക്കൗണ്ടിലേക്ക് ചോർന്നുപോയെന്ന് വ്യക്തമാക്കാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല.

അഴിമതി മൂടിവെച്ച ഭരണനേതൃത്വം

സർക്കാരിന്റെയോ ഔദ്യോഗിക ബോർഡിന്റെയോ യാതൊരുവിധ അനുമതികളുമില്ലാതെയാണ് സമാന്തര സൊസൈറ്റിയും സാമ്പത്തിക ഇടപാടുകളും നടത്തിയത്. വ്യക്തമായ കൊള്ളയും അധികാര ദുർവിനിയോഗവും നടന്നിട്ടും, ഇതിനെതിരെ നടപടിയെടുക്കേണ്ട അന്നത്തെ സർക്കാർ അഴിമതിക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. പരാതികൾ നൽകി ജനങ്ങൾ സത്യം ചോദിച്ചപ്പോൾ മുഖം കടുപ്പിച്ച് മൗനം പാലിച്ച സർക്കാരിന്റെ ഈ നടപടി അഴിമതിക്ക് നൽകിയ ഒത്താശയാണെന്ന് യൂത്ത് ലീഗ് ഭാരവാഹികൾ കുറ്റപ്പെടുത്തി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *