bncmalayalam.in

കണ്ണീരടക്കാനാവാതെ നാട്; അതിഞ്ഞാലിലെ വാഹനാപകടത്തിൽ പരിക്കേറ്റ യുവ ഉസ്താദ് സഫ്‌വാൻ ഹുദവി വിടവാങ്ങി,ബല്ലാകടപ്പുറം വലിയ പള്ളിയിലെ ഉസ്താദായിരുന്ന സഫ്‌വാൻ ഹുദവി

671: കണ്ണീരടക്കാനാവാതെ നാട്; അതിഞ്ഞാലിലെ വാഹനാപകടത്തിൽ പരിക്കേറ്റ യുവ ഉസ്താദ് സഫ്‌വാൻ ഹുദവി വിടവാങ്ങി,ബല്ലാകടപ്പുറം വലിയ പള്ളിയിലെ ഉസ്താദായിരുന്ന സഫ്‌വാൻ ഹുദവി

കാസർകോട്: റോഡപകടം കവർന്നെടുത്തത് നാടിന്റെ പ്രിയപ്പെട്ട യുവപണ്ഡിതനെ. കാഞ്ഞങ്ങാട് അതിഞ്ഞാലിൽ സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മദ്രസ അധ്യാപകൻ വിദ്യാനഗർ ചാല സ്വദേശി സഫ്‌വാൻ ഹുദവി (24) മരണത്തിന് കീഴടങ്ങി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന അദ്ദേഹം ഇന്ന് (വ്യാഴം) പുലർച്ചെയോടെയാണ് അന്ത്യശ്വാസം വലിച്ചത്.

young-scholar-safwan-hudawi-passes-away-athinjil-road-accident-kasaragod

ഞായറാഴ്ച (ഒക്ടോബർ 11) കാസർകോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡിലെ അതിഞ്ഞാലിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ അപകടം. താൻ സേവനം ചെയ്യുന്ന ബല്ലാകടപ്പുറം വലിയ പള്ളിയിലേക്ക് സ്കൂട്ടറിൽ പോകവെ എതിർദിശയിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ സഫ്‌വാനെ ഉടൻ തന്നെ മംഗളൂരുവിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബല്ലാകടപ്പുറം വലിയ പള്ളിയിലെ ഉസ്താദായിരുന്ന സഫ്‌വാൻ ഹുദവി ചുരുങ്ങിയ കാലം കൊണ്ടാണ് നാട്ടുകാരുടെയും കുട്ടികളുടെയും പ്രിയങ്കരനായി മാറിയത്. ചെറുപ്രായത്തിൽ തന്നെ ഇസ്ലാമിക വിജ്ഞാന രംഗത്തും അധ്യാപനത്തിലും മികവ് പുലർത്തിയ ഈ യുവപ്രതിഭയുടെ അപ്രതീക്ഷിത വിയോഗം കുടുംബത്തിനും നാടിനും ശിഷ്യഗണങ്ങൾക്കും താങ്ങാനാവാത്ത നോവായി മാറിയിരിക്കുകയാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *