bncmalayalam.in

സിപിഎം ഉദുമ ഏരിയ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങൾ; മധു മുതിയക്കാലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയിൽ അമർഷം

670: സിപിഎം ഉദുമ ഏരിയ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങൾ; മധു മുതിയക്കാലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയിൽ അമർഷം

സിപിഎം ഉദുമ ഏരിയ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങൾ; മധു മുതിയക്കാലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയിൽ അമർഷം

​കാസർഗോഡ്: സിപിഎം ഉദുമ ഏരിയ സെക്രട്ടറി മധു മുതിയക്കാലിനെതിരെ കടുത്ത അച്ചടക്കലംഘനങ്ങളും സ്ത്രീവിരുദ്ധ സമീപനങ്ങളും ആരോപിച്ച് പാർട്ടി പ്രവർത്തകർ രംഗത്ത്. വാട്സാപ്പിൽ സ്ത്രീയുടെ നഗ്നചിത്രം സ്റ്റാറ്റസായി പോസ്റ്റ് ചെയ്തതടക്കം നിരവധി ഗുരുതര വിഷയങ്ങൾ ചൂണ്ടിക്കാട്ടി ‘മുതിയക്കാൽ സഖാക്കൾ’ എന്ന പേരിൽ പാർട്ടി നേതൃത്വത്തിന് പരാതി അയച്ചു.

cpm-uduma-area-secretary-madhu-muthiyakkal-allegations

​രണ്ട് ദിവസം മുൻപ് ഏരിയ സെക്രട്ടറിയുടെ വാട്സാപ്പ് നമ്പറിൽ നിന്ന് സ്ത്രീയുടെ നഗ്ന ശരീരം ഉൾപ്പെടുന്ന ഫോട്ടോ സ്റ്റാറ്റസായി ഇട്ടെന്നും, ഇത് പൊതുജനങ്ങളും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പാർട്ടി പ്രവർത്തകരും നേരിട്ട് കണ്ട് ബോധ്യപ്പെട്ടതാണെന്നും കത്തിൽ വ്യക്തമാക്കുന്നു. ഇതിനുപുറമെ, മുൻകാലങ്ങളിൽ ശിശുക്ഷേമ സമിതിയുടെ  ജീവനക്കാരിയുമായും നീലേശ്വരത്തെ മുൻ ഡിവൈഎഫ്ഐ നേതാവുമായും ഇയാൾ അവിഹിത ബന്ധം പുലർത്തിയിരുന്നതായി ആരോപണമുണ്ട്. മംഗലാപുരത്ത് പഠിക്കുന്ന അയൽവാസിയായ പെൺകുട്ടിയോട് ഉൾപ്പെടെ മോശം സമീപനം കാട്ടിയതായും കത്തിൽ പരാമർശിക്കുന്നു.

​തുടർച്ചയായ സ്ത്രീവിരുദ്ധ സമീപനങ്ങളും പ്രവർത്തനങ്ങളും പാർട്ടിക്ക് വലിയ അപമതിപ്പും ദോഷവും ഉണ്ടാക്കിയിരിക്കുകയാണെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ആരോപണങ്ങൾ നേരിടുന്ന വ്യക്തി ഏരിയ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിൽ സഖാക്കൾക്കിടയിൽ ശക്തമായ അമർഷം നിലനിൽക്കുന്നുണ്ട്. അതിനാൽ വിഷയം ഗൗരവമായി പരിശോധിച്ച് ഇയാളെ സെക്രട്ടറി സ്ഥാനത്തുനിന്നും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും അടിയന്തരമായി പുറത്താക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

​പാർട്ടി മേൽകമ്മിറ്റി ഈ വിഷയത്തിൽ നടപടിയെടുക്കാതെ അവഗണിക്കുകയാണെങ്കിൽ, വരാനിരിക്കുന്ന സിപിഎം ജില്ലാ വിപുലീകൃത യോഗത്തിന് മുൻപായി കടുത്ത പ്രതിഷേധം ഉയർത്തുമെന്നും നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലാ നേതൃത്വം ഇയാളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചാൽ സമൂഹമാധ്യമങ്ങളിലടക്കം പരസ്യപ്രതികരണങ്ങളുമായി മുന്നോട്ടുപോകുമെന്നും, വിഷയം പാർട്ടി അടിയന്തരമായി പരിഗണിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും കത്തിൽ സൂചിപ്പിക്കുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *