bncmalayalam.in

ജനങ്ങളെ വെന്തുരുകിച്ച് കെ.എസ്.ഇ.ബി; നാളെ പകൽ മുഴുവൻ വൈദ്യുതി ഉണ്ടാവില്ലെന്ന് അർദ്ധരാത്രി മുന്നറിയിപ്പ് : വകുപ്പിനെതിരെ പ്രതിഷേധം ഇരമ്പുന്നു

603: ജനങ്ങളെ വെന്തുരുകിച്ച് കെ.എസ്.ഇ.ബി; നാളെ പകൽ മുഴുവൻ വൈദ്യുതി ഉണ്ടാവില്ലെന്ന് അർദ്ധരാത്രി മുന്നറിയിപ്പ് : വകുപ്പിനെതിരെ പ്രതിഷേധം ഇരമ്പുന്നു

ജനങ്ങളെ വെന്തുരുകിച്ച് കെ.എസ്.ഇ.ബി; നാളെ പകൽ മുഴുവൻ വൈദ്യുതി ഉണ്ടാവില്ലെന്ന് അർദ്ധരാത്രി മുന്നറിയിപ്പ് : വകുപ്പിനെതിരെ പ്രതിഷേധം ഇരമ്പുന്ന

 

കാസർഗോഡ്: അറ്റകുറ്റപ്പണികളുടെയും ലൈൻ മെയിന്റനൻസിന്റെയും മറവിൽ തുടർച്ചയായി വൈദ്യുതി വിതരണം തടസ്സപ്പെടുത്തുന്ന കെ.എസ്.ഇ.ബി.യുടെ ജനവിരുദ്ധ നടപടിക്കെതിരെ കാസർഗോഡ് ജില്ലയിൽ പ്രതിഷേധം കൊടുമ്പിരിക്കൊള്ളുന്നു. വെറും അഞ്ചു ദിവസത്തിനിടെ രണ്ടാം തവണയാണ് പ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് സമാനമായി പകൽ സമയം മുഴുവൻ വൈദ്യുതി വിതരണം പൂർണ്ണമായി നിലയ്ക്കുന്നത്. ജനങ്ങൾക്ക് യാതൊരുവിധ മുന്നൊരുക്കത്തിനും സാവകാശം നൽകാതെ, അർദ്ധരാത്രിയിൽ ഫോണുകളിലേക്ക് അയക്കുന്ന ഒറ്റ വരി സന്ദേശത്തിലൂടെ വൈദ്യുതി കട്ട് അടിച്ചേൽപ്പിക്കുന്നത് വൈദ്യുതി വകുപ്പിന്റെ നിരുത്തരവാദപരമായ സമീപനത്തിന് തെളിവാണ്.

kseb-power-cut-midnight-announcement-public-outrage

സെപ്റ്റംബർ 23-ന് രാവിലെ 9:00 മണി മുതൽ വൈകുന്നേരം 5:00 മണി വരെ ‘എൽ.ടി. ടച്ചിംഗ് ക്ലിയറൻസ്’ (LT Touching Clearance) എന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ഇ.ബി.യുടെ പുതിയ പവർകട്ട് അറിയിപ്പ് എത്തിയിരിക്കുന്നത്. കടുത്ത ചൂടിൽ വേവുന്ന ജനങ്ങൾക്ക് മേൽ അടിയ അടിയായി വീഴുന്ന ഇത്തരം നീണ്ട വൈദ്യുതി മുടക്കങ്ങൾ അറ്റകുറ്റപ്പണികളുടെ പേരിലുള്ള വെറുമൊരു ‘തരികിട’ മാത്രമാണെന്ന് നാട്ടുകാർ പരസ്യമായി ആരോപിക്കുന്നു. തുടർച്ചയായ കറന്റ് കട്ട് ജനങ്ങളുടെ സാധാരണ ജീവിതം ദുസ്സഹമാക്കുന്നതിന് പുറമെ, പ്രദേശത്തെ ചെറുകിട വ്യാപാരികളെയും വ്യവസായ സ്ഥാപനങ്ങളെയും കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.

മുൻകൂട്ടി ഒരു സന്ദേശം അയച്ച് കടമ പൂർത്തിയാക്കിയെന്ന് നടിക്കുന്ന ഭരണസംവിധാനത്തിന്റെ ഇത്തരം സമീപനങ്ങൾ ജനങ്ങളെ പാഠം പഠിപ്പിക്കാനുള്ള ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ധാർഷ്ട്യമാണ് കാണിക്കുന്നത്. സർക്കാരിന്റെയും വൈദ്യുതി വകുപ്പിന്റെയും ഈ പീഡനങ്ങൾക്കെതിരെ ചോദ്യങ്ങൾ ചോദിക്കേണ്ട രാഷ്ട്രീയ നേതൃത്വങ്ങൾ ജനങ്ങളെ ഭയന്ന് ഒളിച്ചോടുന്ന കാഴ്ചയാണ് നിലവിലുള്ളത്. നിരന്തരമുള്ള ഈ കറന്റ് കട്ടിനും മെയിന്റനൻസിന്റെ പേരിലുള്ള വൈദ്യുതി തടസ്സപ്പെടുത്തുന്ന ക്രമക്കേടുകൾക്കും ഉടനടി ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കിൽ ജനം തെരുവിൽ ഇറങ്ങുന്ന കാഴ്ച കാണേണ്ടി വരും.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *