bncmalayalam.in

മത്സ്യത്തൊഴിലാളികളുടെ മക്കൾ ഭാവിയിൽ ജില്ലയെ മുന്നിൽ നിന്ന് നയിക്കുന്നവരാകണം ; മന്ത്രി വി.ഇ അബ്ദുള്‍ ഗഫൂര്‍

587: മത്സ്യത്തൊഴിലാളികളുടെ മക്കൾ ഭാവിയിൽ ജില്ലയെ മുന്നിൽ നിന്ന് നയിക്കുന്നവരാകണം ; മന്ത്രി വി.ഇ അബ്ദുള്‍ ഗഫൂര്‍

മത്സ്യത്തൊഴിലാളികളുടെ മക്കൾ ഭാവിയിൽ ജില്ലയെ മുന്നിൽ നിന്ന് നയിക്കുന്നവരാകണം ; മന്ത്രി വി.ഇ അബ്ദുള്‍ ഗഫൂര്‍

കാസർഗോഡ് : മത്സ്യഫെഡ് കാസര്‍കോട് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും അപകട ഇന്‍ഷൂറന്‍സ് ധനസഹായ വിതരണവും മത്സ്യബന്ധനം, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി മന്ത്രി വി.ഇ അബ്ദുള്‍ ഗഫൂര്‍ നിര്‍വ്വഹിച്ചു. കാസർകോട് കസബ കടപ്പുറം ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ്,  എ വണ്‍ നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള ‘മികവ്’ വിദ്യാഭ്യാസ അവാര്‍ഡുകള്‍ ജില്ലയിലെ 15 വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു.

കാസർകോട് ജില്ലയിൽ ഉദ്യോഗസ്ഥ ക്ഷാമം പോലുള്ള പിന്നോക്ക അവസ്ഥ ചർച്ച ചെയ്യപ്പെടുമ്പോൾ മത്സ്യത്തൊഴിലാളികളുടെ മക്കൾ മികച്ച വിദ്യാഭ്യാസം നേടി ജില്ലയെ ദിശാബോധത്തോടെ നയിക്കുന്നവരായി തീരുകയും ചെയ്യണമെന്ന് മന്ത്രി പറഞ്ഞു. ആദരം ഏറ്റുവാങ്ങിയ വിദ്യാർത്ഥികളെ മന്ത്രി അഭിനന്ദിച്ചു. വകുപ്പു നൽകുന്ന വ്യത്യസ്തങ്ങളായ സഹായങ്ങളും സ്കോളർഷിപ്പുകളും ഉപയോഗപ്പെടുത്തി വിവിധ മേഖലകളിൽ മുന്നേറുന്ന വിദ്യാർത്ഥികൾ ഫിഷറീസ് വകുപ്പിന് വലിയ പ്രതീക്ഷ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കാസർകോടിന് ഒരു പിന്നോക്ക ജില്ലയായ അല്ല മറ്റു ജില്ലകളോടും കിടപിടിക്കുന്ന രീതിയിൽ ഉയർത്തിക്കൊണ്ടു വരുന്നതിനുള്ള പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

fishermen-children-should-lead-kasaragod-in-future-minister-ve-abdul-gafoor

കല്ലട്ര മാഹിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലീം അപകട ഇന്‍ഷൂറന്‍സ് ധനസഹായ വിതരണം നടത്തി. മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് അജിത്ത് കൊളശ്ശേരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  ചടങ്ങില്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിദ്യശ്രീ എന്‍.ആര്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ രേഷ്മ.എസ്,  ഉമേശന്‍ കെ.എന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈനി സി.കെ, മത്സ്യത്തൊഴിലാളി സഘടനാ പ്രതിനിധികളായ ആര്‍. ഗംഗാധരന്‍. കെ.കെ. ബാബു, കാറ്റാടി കുമാരന്‍, എം.എച്ച് ഹാരീസ്, കെ.വി ബാബു, ദിനേശ് ബമ്പ്രാണ, ധീവരസഭ ജില്ലാ പ്രസിഡന്റ് സുരേഷ് കുമാര്‍, കസബ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം പ്രസിഡന്റ് ഉമേശ് ബാബു എന്നിവര്‍ സംസാരിച്ചു. മത്സ്യഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്‍ സ്വാഗതവും മത്സ്യഫെഡ് ജില്ലാ മാനേജര്‍ കെ.എച്ച് ഷെരീഫ് നന്ദിയും പറഞ്ഞു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *