bncmalayalam.in

പിഎംശ്രീ പദ്ധതി: നിലപാട് മാറ്റത്തിൽ യുഡിഎഫിൽ പുകച്ചിൽ; അമർഷവുമായി യൂത്ത് ലീഗ്

346: പിഎംശ്രീ പദ്ധതി: നിലപാട് മാറ്റത്തിൽ യുഡിഎഫിൽ പുകച്ചിൽ; അമർഷവുമായി യൂത്ത് ലീഗ്

പിഎംശ്രീ പദ്ധതി: നിലപാട് മാറ്റത്തിൽ യുഡിഎഫിൽ പുകച്ചിൽ; അമർഷവുമായി യൂത്ത് ലീഗ്

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎംശ്രീ (PM-SHRI) പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ ഭരണമുന്നണിക്കുള്ളിൽ തന്നെ പ്രതിഷേധം ശക്തമാകുന്നു. പ്രതിപക്ഷത്തിരുന്നപ്പോൾ ശക്തമായി എതിർത്ത പദ്ധതി അധികാരത്തിലെത്തിയപ്പോൾ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ മുസ്ലിം ലീഗിലും പ്രത്യേകിച്ച് യുവജന സംഘടനയായ യൂത്ത് ലീഗിലും കടുത്ത അമർഷമാണ് പുകയുന്നത്.

യുഡിഎഫ് സർക്കാരിന്റെ ഈ ഇരട്ടത്താപ്പിനെതിരെയും പഴയ നിലപാടിൽ നിന്ന് പിന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ടും യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റി മന്ത്രിസഭാ ഉപസമിതിക്ക് കത്തയച്ചു. പ്രതിപക്ഷത്തിരുന്നപ്പോൾ എടുത്ത നിലപാട് ഭരണപക്ഷത്താകുമ്പോൾ മാറ്റരുതെന്ന കൃത്യമായ ‘താക്കീതാണ്’ ഈ കത്തിലൂടെ യൂത്ത് ലീഗ് നേതൃത്വം യുഡിഎഫ് മുന്നണിക്ക് നൽകുന്നത്.

‘അറബിക്കടലിൽ ഒഴുക്കുമെന്ന് പറഞ്ഞവർ’; യൂത്ത് ലീഗിൽ കടുത്ത അസംതൃപ്തി

യുഡിഎഫ് പ്രതിപക്ഷത്തിരുന്ന സമയത്ത് ഈ നിയമം തങ്ങൾ അധികാരത്തിൽ വരികയാണെങ്കിൽ “അറബിക്കടലിൽ ഒഴുക്കികളയും” എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അധികാരത്തിലെത്തിയതോടെ നേതാക്കൾക്കും മന്ത്രിമാർക്കും ഈ വിഷയത്തിൽ കടുത്ത വീഴ്ച സംഭവിച്ചു എന്ന വിമർശനമാണ് അണികൾക്കിടയിൽ ഉയരുന്നത്.

യൂത്ത് ലീഗ് നേതാക്കൾക്കും അണികൾക്കുമിടയിൽ ഈ തീരുമാനം വലിയ തോതിലുള്ള അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

“നേരത്തെ ഞങ്ങളെക്കൊണ്ട് തെരുവിൽ സമരം നടത്തിച്ചിട്ട്, ഇപ്പോൾ അതേ പദ്ധതി തന്നെ സർക്കാർ നടപ്പിലാക്കുമ്പോൾ ജനങ്ങൾക്ക് മുൻപിൽ എങ്ങനെ മുഖം കാണിക്കും?” എന്നാണ് പല യൂത്ത് ലീഗ് പ്രവർത്തകരും ചോദിക്കുന്നത്. മുന്നണിയുടെ ഈ നിലപാട് മാറ്റം തങ്ങളെ ജനമധ്യത്തിൽ നാണംകെടുത്തുന്നതിന് തുല്യമാണെന്നാണ് ഇവരുടെ വികാരം.

pm-shri, udf, youth-league, muslim-league,

കെഎസ്‌യുവും പ്രതിഷേധത്തിലേക്ക്; മുന്നണിക്ക് മുന്നറിയിപ്പ്

യൂത്ത് ലീഗിന് പുറമെ കെഎസ്‌യുവും വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. പിഎംശ്രീ പദ്ധതിയിൽ യുഡിഎഫ് നേരത്തെ സ്വീകരിച്ച നിലപാടായിരുന്നു ശരിയെന്നും, ഈ നിലപാട് മാറ്റം ജനങ്ങൾ കാണുന്നുണ്ടെന്നും അത് വരും ദിവസങ്ങളിൽ മുന്നണിക്ക് തിരിച്ചടിയാകുമെന്ന (പണികിട്ടും) സൂചനയും യുവജന സംഘടനകൾ തുടർച്ചയായി നേതൃത്വത്തിന് നൽകുന്നുണ്ട്.

ഭരണകക്ഷിയിലെ തന്നെ യുവജന സംഘടനകൾ പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ യുഡിഎഫ് നേതൃത്വവും സർക്കാരും പ്രതിരോധത്തിലായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മന്ത്രിസഭാ ഉപസമിതി എന്ത് നിലപാട് സ്വീകരിക്കും എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *