bncmalayalam.in

കല്ലേറ്; പരിശോധനയ്ക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥർക്ക് പുറത്തിറങ്ങാൻ ബുദ്ധിമുട്ട്, പ്രവർത്തകരെ ശാന്തമാക്കാൻ മുതിർന്ന നേതാക്കൾ രംഗത്ത്; നാളെ സംസ്ഥാനവ്യാപക പ്രതിഷേധത്തിന് ആഹ്വാനം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയുൾപ്പെടെ വിവിധ ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനകൾക്കെതിരെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും പ്രതിഷേധം ശക്തമായി. പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ചില സ്ഥലങ്ങളിൽ സംഘർഷാവസ്ഥ രൂപപ്പെട്ടതായി റിപ്പോർട്ടുകൾ.

സി.പി.എം പ്രവർത്തകർ വൻ തോതിൽ പ്രതിഷേധത്തിനിറങ്ങിയ സാഹചര്യത്തിൽ, സ്ഥലത്തെത്തിയ മുതിർന്ന നേതാക്കൾ പ്രവർത്തകരെ ശാന്തരാക്കാൻ ഇടപെട്ടതായും റിപ്പോർട്ടുണ്ട്. പിണറായി വിജയൻറെ പിണറായിയിലെ വീട്ടിൽ കയറിയ ഉദ്യോഗസ്ഥർക്ക് പ്രതിഷേധവും കല്ലേറും കാരണം തിരിച്ചറങ്ങാൻ സാധിക്കുന്നില്ല എന്നുള്ള വിവരം പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധം കൂടുതൽ ശക്തമാക്കുന്നതിനായി നാളെ സംസ്ഥാനവ്യാപക പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം ചെയ്തതായും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

സിഎംആർഎൽ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പിണറായി വിജയൻ, വീണ വിജയൻ, മുഹമ്മദ് റിയാസ് എന്നിവരുമായി ബന്ധപ്പെട്ട ഇടങ്ങളിൽ ഇഡി പരിശോധന നടത്തിയത്. കേരള ഹൈക്കോടതി ഇഡി അന്വേഷണത്തിന് അനുമതി നൽകിയതിന് പിന്നാലെയായിരുന്നു റെയ്ഡ്.

 

 

 

Pinarayi Vijayan, ED Raid Kerala,

 

 

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *