കാസർകോട് : വസ്ത്രങ്ങൾ വാങ്ങാനെത്തിയ സമയത്ത് പരിചയപ്പെട്ട 42 കാരിയെ പട്ടാപ്പകൽ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ കുമ്പളയിലെ ഒരു വസ്ത്രാലയത്തിൽ സെയിൽസ് മാനായി ജോലി ചെയ്യുന്ന സഹദ് (26)നെതിരെ കുമ്പള പോലീസ് ബലാത്സംഗക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

പരാതിക്കാരിയായ ഭർത്യമതിയുമായി വസ്ത്രങ്ങൾ വാങ്ങാനെത്തിയപ്പോഴാണ് പ്രതി പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ഇരുവരും സൗഹൃദത്തിലായിരുന്നുവെന്നും വ്യക്തമാക്കുന്നു.
2025 ആഗസ്റ്റ് മാസത്തിലെ ഒരു ദിവസം ഉച്ചയ്ക്ക് 12.30ഓടെ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പ്രതി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഭയത്തെ തുടർന്ന് യുവതി സംഭവം ആദ്യം ആരോടും പറഞ്ഞിരുന്നില്ലെന്നും പരാതിയിൽ പറയുന്നു.
തുടർന്ന് ഭീഷണിപ്പെടുത്തി പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും യുവതി ആരോപിച്ചു. ഭീഷണി സഹിക്കാനാകാതായതോടെയാണ് ഒടുവിൽ പൊലീസിൽ പരാതി നൽകിയത്.



