bncmalayalam.in

വിവാഹത്തിന് ആറുദിവസം മാത്രം ബാക്കി; മംഗല്യപ്പന്തലിൽ പുലിയുടെ ആക്രമണം ; ഭയാന്ദറിൽ നവവധു ഉൾപ്പെടെ ആറുപേർക്ക് പരിക്ക്

167: വിവാഹത്തിന് ആറുദിവസം മാത്രം ബാക്കി; മംഗല്യപ്പന്തലിൽ പുലിയുടെ ആക്രമണം ; ഭയാന്ദറിൽ നവവധു ഉൾപ്പെടെ ആറുപേർക്ക് പരിക്ക്

മുംബൈ. ഭയാന്ദർ ഈസ്റ്റിലെ തിരക്കേറിയ നഗരത്തിലെ പാരിജാത് അപ്പാർട്ട്‌മെന്റിനെ നടുക്കി പുള്ളിപ്പുലിയുടെ അപ്രതീക്ഷിത ആക്രമണം. ആറാം നാൾ വിവാഹിതയാകേണ്ട നവ വധു അടക്കം ആറുപേർക്കാണ് പുലിയുടെ അക്രമണമേറ്റത് . ജനവാസമേഖലയിലെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള വലിയ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ് ഈ സംഭവം.

തലാവ് റോഡിലെ ഫ്ളാറ്റിൽ വിവാഹ ഒരുക്കങ്ങൾ തകൃതിയായി നടക്കുമ്പോഴാണ് നാടിനെ നടുക്കിയ ആ ദൃശ്യം അതിഥികൾ കണ്ടത്. ബന്ധുക്കളും സുഹൃത്തുക്കളും നിറഞ്ഞ വീട്ടിലേക്ക് വന്യതയുടെ കരുത്തുമായി പുലി പാഞ്ഞുകയറുകയായിരുന്നു. പരിഭ്രാന്തരായി ചിതറിയോടിയ അതിഥികളെയും വീട്ടുകാരെയും മൃഗം ആക്രമിച്ചു. മുഖത്തും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ പ്രതിശ്രുത വധുവിനെ ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് അഞ്ചുപേർ ചികിത്സയിലാണ്. ആരുടെയും നില നിലവിൽ ആശങ്കാപെടേണ്ടതില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

സംഭവമറിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ മുംബൈ അഗ്‌നിശമന സേനയും പോലീസും സ്ഥലത്തെത്തി. കെട്ടിടത്തിന്റെ പരിസരത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. നിലവിൽ പുലി പാരിജാത് കെട്ടിടത്തിനുള്ളിൽ തന്നെ ഒളിച്ചിരിക്കുകയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ പ്രദേശം പൂർണ്ണമായും പോലീസ് നിയന്ത്രണത്തിലായി. താനെ ടെറിറ്റോറിയൽ ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള വിദഗ്ധ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. പുലിയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.

“പുലിയെ പ്രകോപിപ്പിക്കരുത്, വീടിന് പുറത്തിറങ്ങരുത്,” ഡെപ്യൂട്ടി കൺസർവേറ്റർ സച്ചിൻ റെപാൽ നാട്ടുകാർക്ക് കർശന നിർദ്ദേശം നൽകി. മുൻപും പുള്ളിപ്പുലിയുടെ സാന്നിധ്യം നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ കണ്ടിരുന്നെങ്കിലും, ഒരു ഫ്ളാറ്റിനുള്ളിലേക്ക് മൃഗം അതിക്രമിച്ചു കയറുന്നത് ഇതാദ്യമായാണ്.

ENGLISH SAMMARY:

A shocking incident has shaken Mumbai’s sense of urban safety after a leopard entered a residential apartment in Bhayandar East and attacked six people, including a bride-to-be whose wedding was scheduled just six days later. The incident occurred at Parijat Apartment on Talao Road, a densely populated residential area, during wedding preparations when several relatives and guests were present inside the flat.

The sudden intrusion of the wild animal triggered panic, as people fled in fear while the leopard attacked those in its path. The bride-to-be sustained serious injuries to her face and body and was rushed to the hospital, where she is currently undergoing treatment. Five others were also injured and are receiving medical care. Hospital authorities have stated that none of the injured are in critical condition at present.

Following the incident, Mumbai Fire Brigade personnel, police, and emergency teams rushed to the spot. The forest department later confirmed that the leopard is still inside the apartment building, prompting authorities to seal the area and issue strict advisories to residents to remain indoors. A special rescue team from the Thane Territorial Forest Department has been deployed to tranquilize and safely capture the animal.

Officials have warned residents against venturing outside or attempting to provoke the animal, stressing that such actions could worsen the situation. While leopard sightings in Mumbai’s outskirts are not uncommon, officials noted that an animal entering a residential flat marks an extremely rare and alarming escalation.

The incident has reignited serious concerns over rapid urban expansion into forest zones, shrinking wildlife habitats, and the increasing frequency of human–wildlife conflict. What was meant to be a house filled with celebration and joy has now become a symbol of fear, raising urgent questions about coexistence, urban planning, and public safety in India’s financial capital.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *