bncmalayalam.in

യൂത്ത് കോൺഗ്രസിൽ കോളിളക്കം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്ക് പരാതി നൽകി വനിതാ നേതാവ്; ‘ഇരകളെ നേരിൽ കണ്ട് ചർച്ച ചെയ്യണം’

56: യൂത്ത് കോൺഗ്രസിൽ കോളിളക്കം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്ക് പരാതി നൽകി വനിതാ നേതാവ്; ‘ഇരകളെ നേരിൽ കണ്ട് ചർച്ച ചെയ്യണം’

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ പാർട്ടിയിൽ പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. മുതിർന്ന നേതാക്കളുടെ പിന്തുണയുണ്ടായിട്ടും, വനിതാ നേതാവ് തന്നെ എ.ഐ.സി.സിക്ക് പരാതി നൽകിയത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി. സാജൻ ആണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അഖിലേന്ത്യ കോൺഗ്രസ്‌ കമ്മിറ്റിക്കും (എ.ഐ.സി.സി), എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കും പരാതി നൽകിയത്

വനിതാ പ്രവർത്തകരെ ഉൾപ്പെടുത്തി ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്നും, ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയത്തിൽ ഗൗരവമായ ചർച്ച നടത്തണമെന്നുമാണ് സജ്നയുടെ പരാതിയിലെ പ്രധാന ആവശ്യം.

“സ്ത്രീപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുമ്പോൾ തന്നെ, പാർട്ടിയിലെ ആഭ്യന്തര വിഷയങ്ങളിൽ കോൺഗ്രസ്‌ ഇരട്ടത്താപ്പ് കാണിക്കുന്നു എന്നൊരു സംശയം ജനങ്ങളിൽ നിന്നും മാറ്റിയെടുക്കേണ്ടത് അത്യാവശ്യമാണ്,” സജ്ന പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഈ വിഷയത്തിൽ ശക്തമായ പാർട്ടിതല അന്വേഷണം വേണമെന്നും, സത്യം പുറത്തുവന്ന് നീതി ഉറപ്പാക്കണമെന്നുമാണ് സജനയുടെ ആവശ്യം.

നേരത്തെയും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എ.ഐ.സി.സിക്ക് പരാതി ലഭിച്ചിരുന്നുവെന്ന സൂചനകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ, യൂത്ത് കോൺഗ്രസിലെ പ്രമുഖ വനിതാ നേതാവ് തന്നെ പരസ്യമായി പാർട്ടിക്കുള്ളിൽ പരാതി ഉന്നയിച്ചത് ഏറെ ശ്രദ്ധേയമാണ്.

മുൻ കെ.പി.സി.സി. പ്രസിഡൻ്റ് കെ. സുധാകരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ രാഹുൽ മാങ്കൂട്ടത്തിലിനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് സജനയുടെ നീക്കം. രാഹുലിനെതിരായ ആരോപണങ്ങളിൽ പാർട്ടി ഔദ്യോഗികമായി സ്വീകരിക്കുന്ന നിലപാടിനോടുള്ള വിയോജിപ്പുകൂടിയാണ് ഈ പരാതിയിലൂടെ സജ്ന പ്രകടിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസിലെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സജ്ന ഫേസ്ബുക്കിൽ ശക്തമായ കുറിപ്പ് പങ്കുവെച്ചിരുന്നു. പാർട്ടിക്കുള്ളിൽ ഈ വിഷയത്തിൽ ഒരു വിഭാഗം വനിതാ നേതാക്കളും പ്രവർത്തകരും എതിർപ്പ് അറിയിക്കുന്നു എന്നതിൻ്റെ തെളിവുകൂടിയാണ് സജനയുടെ ഈ പരാതി.

ഈ സംഭവത്തെ എ.ഐ.സി.സി. എങ്ങനെ കൈകാര്യം ചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കും യൂത്ത് കോൺഗ്രസിലെ വരും ദിവസങ്ങളിലെ രാഷ്ട്രീയ അന്തരീക്ഷം.

English Summary

The Youth Congress in Kerala is facing internal turmoil after State General Secretary Sajna B. Sajan filed a formal complaint with the All India Congress Committee (AICC) and AICC General Secretary Priyanka Gandhi against Youth Congress leader Rahul Mankoottathil. Despite support for Rahul from several senior leaders, the complaint from a prominent woman leader has intensified the crisis.

Sajna’s complaint demands the formation of an inquiry commission comprising women leaders and insists that the alleged victims must be heard directly to ensure justice. She argues that the Congress must dispel the public perception of double standards in its internal handling of women’s issues while projecting strong pro-women positions publicly.

Although earlier complaints against Rahul reportedly reached the AICC, this open challenge from within the state Youth Congress—especially following public support extended to Rahul by leaders including former KPCC president K. Sudhakaran—has drawn considerable attention. Recently, Sajna also demanded on Facebook that Rahul be removed from primary membership of the Youth Congress.

The party’s response to this escalating dispute will likely shape the Youth Congress’ political climate in the coming days.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *