bncmalayalam.in

എൻ.എ. ഹാരിസിനെ തഴഞ്ഞു; വിവാദനായകൻ സമീർ അഹമ്മദ് ഖാന് അവസരം – 9 പുതുമുഖങ്ങളുമായി കർണാടക മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ

459: എൻ.എ. ഹാരിസിനെ തഴഞ്ഞു; വിവാദനായകൻ സമീർ അഹമ്മദ് ഖാന് അവസരം – 9 പുതുമുഖങ്ങളുമായി കർണാടക മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ

എൻ.എ. ഹാരിസിനെ തഴഞ്ഞു; വിവാദനായകൻ സമീർ അഹമ്മദ് ഖാന് അവസരം – 9 പുതുമുഖങ്ങളുമായി കർണാടക മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ രണ്ടാംഘട്ട വികസനത്തിൽ 20 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഒമ്പത് പുതുമുഖങ്ങൾക്കും ഒരു വനിതയ്ക്കും മാത്രമാണ് അവസരം ലഭിച്ചിരിക്കുന്നത്. അതേസമയം, ബെംഗളൂരുവിലെ ശാന്തിനഗർ എംഎൽഎയും മലയാളിയുമായ എൻ.എ. ഹാരിസിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തത് കോൺഗ്രസിൽ തന്നെ അസ്വാരസങ്ങൾക്ക് കാരണമായി . കഴിഞ്ഞ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവുവും പട്ടികയിൽ ഇടംപിടിച്ചിട്ടില്ല. മറുവശത്ത്, മുൻപ് വിവാദ പരാമർശങ്ങളുടെ പേരിൽ വിമർശനങ്ങൾ നേരിട്ട സമീർ അഹമ്മദ് ഖാൻ മന്ത്രിസ്ഥാനത്ത് തുടരുകയാണ്.

മന്ത്രിസഭയിൽ പുതുതായി എത്തുന്നവരിൽ രുദ്രപ്പ ലമാനി, കെ.എസ്. ബസവന്തപ്പ, ടി. രഘുമൂർത്തി, റിസ്‍വാൻ അർഷാദ്, അജയ് സിംഗ്, ശിവലിംഗെ ഗൗഡ, എച്ച്.സി. ബാലകൃഷ്ണ, ഗായത്രി ശാന്തെ ഗൗഡ, വിജയാനന്ദ കഷപന്നവർ എന്നിവർ ഉൾപ്പെടുന്നു. ജി.എസ്. പാട്ടീലിനെ സ്പീക്കറായും പൊന്നണ്ണയെ ഡെപ്യൂട്ടി സ്പീക്കറായും നിയമിക്കും.

നാല് തവണ തുടർച്ചയായി എംഎൽഎ ആയ എൻ.എ. ഹാരിസിനെ എന്തുകൊണ്ട് മാറ്റി നിർത്തി ?

2008 മുതൽ ബെംഗളൂരുവിലെ ശാന്തിനഗർ മണ്ഡലത്തെ തുടർച്ചയായി പ്രതിനിധീകരിക്കുന്ന കോൺഗ്രസ് നേതാവാണ് എൻ.എ. ഹാരിസ്. നാലു തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മുസ്ലിം സമൂഹത്തിലും ബെംഗളൂരുവിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിലും സ്വാധീനമുള്ള നേതാവായാണ് വിലയിരുത്തപ്പെടുന്നത്. 2024-ൽ അദ്ദേഹത്തെ ബെംഗളൂരു ഡെവലപ്മെന്റ് അതോറിറ്റി (BDA) ചെയർമാനായും നിയമിച്ചിരുന്നു. ശാന്തിനഗർ മണ്ഡലത്തിൽ എക്കാലത്തെ വലിയ പ്രശ്നങ്ങളായിരുന്നു റോഡുകൾ, ഡ്രെയിനേജ്, കുടിവെള്ളം, നഗര അടിസ്ഥാനസൗകര്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനായി വിവിധ പദ്ധതികൾ നടപ്പാക്കി ശ്രദ്ധേയനായിരുന്നു .വിദ്യാഭ്യാസ സഹായം, സ്കോളർഷിപ്പുകൾ, തൊഴിൽമേളകൾ തുടങ്ങിയ സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ബെംഗളൂരുവിലെ ന്യൂനപക്ഷ-നഗര വികസന വിഷയങ്ങളിൽ കോൺഗ്രസിന്റെ പ്രധാന ശബ്ദമായി പ്രവർത്തിച്ചു.നിയമസഭയിൽ മികച്ച ഹാജർനിലയും സജീവ പങ്കാളിത്തവും പുലർത്തിയ എംഎൽഎമാരിൽ ഒരാളായി രേഖപ്പെടുത്തിയിട്ടുണ്ട്.

മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതിന് കാരണം കോൺഗ്രസ് ഔദ്യോഗിക വ്യക്തമാക്കിയിട്ടില്ലെങ്കിലും മന്ത്രിസഭാ വികസനത്തിൽ പ്രാദേശിക-ജാതി-സമുദായ സമവാക്യങ്ങൾ, വിവിധ വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകേണ്ട സാഹചര്യം, പാർട്ടിക്കുള്ളിലെ ശക്തിസന്തുലനം എന്നിവയാണ് ഹാരിസിനെ ഒഴിവാക്കാൻ കാരണമായതെന്നാണ് പറയപ്പെടുന്നത് . ബി.ഡി.എ ചെയർമാൻ എന്ന പ്രധാന പദവി നിലവിൽ അദ്ദേഹത്തിനുള്ളതും പരിഗണിച്ചിരിക്കാമെന്നാണ് വിലയിരുത്തൽ.

ഇന്ന് വൈകിട്ട് നടക്കുന്ന ചടങ്ങിൽ 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *