കാഞ്ഞങ്ങാട് ഡയമണ്ട് ലയൺസ് ക്ലബ്ബ് ‘റോർ ആൻഡ് റൈയിം’ ഓറിയന്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു,ജീവകാരുണ്യ, സാമൂഹിക സേവന പദ്ധതികൾ നടപ്പിലാക്കും
കാഞ്ഞങ്ങാട്: പുതിയതായി രൂപീകൃതമായ കാഞ്ഞങ്ങാട് ലയൺസ് ഡയമണ്ട് ക്ലബ്ബ് അംഗങ്ങൾക്കായി മാവുങ്കാൽ നെല്ലിത്തറ ഗ്രീൻ വാലി റിസോർട്ടിൽ വെച്ച് ‘റോർ ആൻഡ് റൈയിം’ (Roar and Rhyme) എന്ന പേരിൽ ഓറിയന്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ലയൺസ് പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളും സാമൂഹിക സേവന പ്രവർത്തനങ്ങളുടെ പ്രാധാന്യവും അംഗങ്ങൾക്ക് പകർന്നു നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ക്യാമ്പ് ഒരുക്കിയത്.

ക്യാമ്പിൽ ലയൺസ് ഡിസ്ട്രിക്റ്റ് 318 E ജി.എൽ.ടി കോ-ഓർഡിനേറ്റർ ശ്രീനിവാസ പൈ, ഡിസ്ട്രിക്റ്റ് ക്ലബ്ബ് എക്സ്റ്റൻഷൻ കോ-ഓർഡിനേറ്റർ ജോമിച്ചൻ മാത്യു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ലയേൺസമിന്റെ മാതൃകകളും സേവന പാതകളും പുതിയ അംഗങ്ങൾക്ക് പ്രചോദനമാകുന്ന രീതിയിലാണ് ക്ലാസുകൾ അവതരിപ്പിച്ചത്.
ക്ലബ്ബ് പ്രസിഡന്റ് ആന്റോ ചടങ്ങുകൾ നിയന്ത്രിച്ചു. സെക്രട്ടറി മുനീർ സ്വാഗതവും ട്രഷറർ ജോൺ മൈക്കിൾ കൃതജ്ഞതയും പറഞ്ഞു. പ്രദീപ് കുമാർ, രവി കൊട്ടോടി, മധു മടിക്കൈ, ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണകുമാർ, ചന്ദ്രൻ (പെറ്റ്സ് പാരഡൈസ്) തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ടും അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ടും ക്യാമ്പ് ഏറെ ശ്രദ്ധേയമായി. വരും ദിവസങ്ങളിൽ കാഞ്ഞങ്ങാടിന്റെ വിവിധ ഭാഗങ്ങളിൽ മാതൃകാപരമായ ഒട്ടനവധി ജീവകാരുണ്യ, സാമൂഹിക സേവന പദ്ധതികൾ നടപ്പിലാക്കാൻ ക്യാമ്പ് ഊർജ്ജം പകരും എന്നാണ് പ്രത്യാശ .



