ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ: ട്രെയിനുകൾ റദ്ദാക്കി; 56 മെട്രോ സ്റ്റേഷനുകൾ അടച്ചിടും; ഇടതുനേതാക്കൾ വീട്ടുതടങ്കലിൽ,പൊതുസൗകര്യങ്ങള്‍ സമ്പൂര്‍ണമായി തടയാനാകില്ലെന്ന് കോടതി
ന്യൂഡല്‍ഹി: നാളെ നടക്കാനിരിക്കുന്ന സിജെപി സമരത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെയും ഡല്‍ഹി പൊലീസിന്റെയും നീക്കത്തിനെതിരെ സുപ്രീംകോടതി രംഗത്ത്. പ്രതിഷേധങ്ങള്‍ മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കിയ കോടതി, പൊതുസൗകര്യങ്ങള്‍ സമ്പൂര്‍ണമായി തടയാനാകില്ലെന്നും വ്യക്തമാക്കി. പൊതുസൗകര്യങ്ങള്‍ തടയുന്നത് സാധാരണ പൗരന്മാരെ ബാധിക്കുമെന്നും, കേന്ദ്രസര്‍ക്കാര്‍ അസന്തുലിതാവസ്ഥ സൃഷ്ടിച്ചുവെന്നും കോടതി വിമര്‍ശിച്ചു. എന്തിനാണ് ഈ അസന്തുലിതാവസ്ഥയെന്നും കേന്ദ്ര സര്‍ക്കാരിനോട് കോടതി ചോദിച്ചു.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെയാണ് ജന്തര്‍ മന്തറിലേക്ക് സിജെപി മാര്‍ച്ച് നടത്തുന്നത്. ഈ മാര്‍ച്ചിനെ നേരിടാൻ സകല തന്ത്രങ്ങളും പയറ്റുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഡൽഹിയിലേക്ക് പുലർച്ചെ നാലുമണി മുതൽ വൈകീട്ട് നാല് മണി വരെ (ഉച്ചയ്ക്ക് 2 മണി വരെ) എത്തേണ്ട ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ന്യൂഡല്‍ഹി, ഹസ്രത് നിസാമുദ്ദീന്‍ എന്നീ സ്റ്റേഷനുകളിലേക്ക് എത്തേണ്ട ട്രെയിനുകളാണ് റദ്ദാക്കുന്നത്. കൂടാതെ ഡല്‍ഹിയിലെ 57 (56) മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ഡിഎംആര്‍സിക്ക് ഡല്‍ഹി പൊലീസ് കത്ത് നല്‍കിയിരുന്നു. സംഘര്‍ഷ മേഖലകളില്‍ ഇന്റർനെറ്റ് സേവനങ്ങളും പൂർണ്ണമായി റദ്ദാക്കും (നിരോധിക്കും). പ്രതിഷേധം നേരിടാന്‍ കേന്ദ്രസേനയെയാണ് ഡല്‍ഹിയില്‍ വിന്യസിച്ചിരിക്കുന്നത്.
മറുവശത്ത്, സമരം അട്ടിമറിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് വിവിധ ഇടങ്ങളില്‍ വിദ്യാര്‍ത്ഥി-യുവജന സംഘടനാ നേതാക്കൾ കരുതല്‍ തടങ്കലിലാണ്. എസ്എഫ്ഐ ഗുജറാത്ത് സംസ്ഥാന സെക്രട്ടറി സത്യേഷ ലെവോവ പൊലീസ് നിരീക്ഷണത്തില്‍ വീട്ടുതടങ്കലിലാണ്. എസ്എഫ്ഐ ജില്ലാ കണ്‍വീനര്‍ ആരിഫിനെയും സമാനമായ രീതിയില്‍ ഉത്തര്‍പ്രദേശ് പൊലീസ് ഷഹരാന്‍പൂരില്‍ നിന്നും അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ ഉത്തര്‍പ്രദേശ് പ്രസിഡന്റ് രാജ് കുമാറും വീട്ടുതടങ്കലിലാണ്. ഇത്തരത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ഇടതുപക്ഷ യുവ നേതാക്കളെയാണ് വീട്ടുതടങ്കലിലാക്കുകയും പലരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നത്.



