bncmalayalam.in

11 പേർക്ക് 6,000 പോലീസ്, ത്രിവർണ്ണ പതാക കണ്ട് വിറച്ച് ദില്ലി ഭരണകൂടം; ധ്രുവ് റാഠിയെ വീണ്ടും ‘പൊക്കി’

673: 11 പേർക്ക് 6,000 പോലീസ്, ത്രിവർണ്ണ പതാക കണ്ട് വിറച്ച് ദില്ലി ഭരണകൂടം; ധ്രുവ് റാഠിയെ വീണ്ടും ‘പൊക്കി’

11 പേർക്ക് 6,000 പോലീസ്,   ത്രിവർണ്ണ പതാക കണ്ട് വിറച്ച് ദില്ലി ഭരണകൂടം; ധ്രുവ് റാഠിയെ വീണ്ടും ‘പൊക്കി’

ന്യൂഡൽഹി: വെറും 11 പേർ കയ്യിലൊരു ത്രിവർണ്ണ പതാകയുമേന്തി നിരത്തിലിറങ്ങാൻ തീരുമാനിച്ചപ്പോഴേക്കും രാജ്യതലസ്ഥാനത്തെ അധികാരിവർഗത്തിന്റെ കസേരകൾ ഇളകിമറിയുന്നു. കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രഖ്യാപിച്ച ‘തിരംഗ മാർച്ചി’നെ പ്രതിരോധിക്കാൻ തലസ്ഥാനത്ത് അണിനിരന്നത് ഒന്നും രണ്ടും പേരല്ല, ആറായിരത്തോളം പോലീസുകാരുടെ മഹാസൈന്യമാണ്! ഒരൊറ്റ പ്രതിഷേധക്കാരന് ശരാശരി 545 പോലീസുകാർ എന്ന വിചിത്രമായ കണക്കിലാണ് ഡൽഹി പോലീസിന്റെ ഈ പടയൊരുക്കം.

delhi-police-6000-personnel-deploy-cjp-tiranga-march-dhruv-rathee-detained

മാർച്ചിന് തൊട്ടുമുമ്പ് കേന്ദ്ര സർക്കാരിന്റെ കടുത്ത വിമർശകനായ യൂട്യൂബർ ധ്രുവ് റാഠിയെ നോയിഡയിൽ നിന്ന് ഡൽഹി പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തതാണ് ഇതിലെ മറ്റൊരു വഴിത്തിരിവ്. കഴിഞ്ഞ തവണ ജന്തർ മന്തറിലെ പ്രതിഷേധത്തിന് മുൻപ് തന്നെ പോലീസ് പിടികൂടിയപ്പോൾ ‘കസ്റ്റഡിയല്ല, തന്നെ തട്ടിക്കൊണ്ടുപോയതാണ്’ എന്ന് റാഠി തുറന്നടിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ പോലീസ് പിന്തുടരുന്നതായി അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും മാർച്ചിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ പിടികൂടി സുരക്ഷിത തടവിലാക്കിയിരിക്കുകയാണ് അധികൃതർ.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നും തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സി.ജെ.പി ഇന്ന് വൈകീട്ട് 5 മണിക്ക് കൊണാട്ട് പ്ലേസിൽ തിരംഗ മാർച്ച് പ്രഖ്യാപിച്ചത്. എന്നാൽ, പരിപാടി തടയാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതോടെ ഭരണകൂടം പരിഭ്രാന്തിയിലായി. കോടതി വഴി നടക്കാതെ വന്നതോടെ ബി.എൻ.എസ് 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും പ്രതിഷേധം നടക്കേണ്ട സെൻട്രൽ പാർക്ക് ഒന്നാകെ അടച്ചുപൂട്ടുകയും ചെയ്തു.

ജനങ്ങളാരും തിരിഞ്ഞുനോക്കരുതെന്നും, മാർച്ചിൽ പരമാവധി 11 പേർ മാത്രമേ പങ്കെടുക്കാവൂ എന്നും നേതാക്കളുടെ പേരുവിവരങ്ങൾ മുൻകൂട്ടി കൈമാറണമെന്നുമാണ് പോലീസിന്റെ കർശന തിട്ടൂരം. ആ 11 പേരെ നേരിടാനാണ് ആറായിരം പോലീസുകാരെ റോഡിലിറക്കിയിരിക്കുന്നത്.

സ്വന്തം രാജ്യത്തിന്റെ ത്രിവർണ്ണ പതാകയെ കേന്ദ്രസർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും എന്തിനാണ് ഇത്രയേറെ ഭയക്കുന്നതെന്നാണ് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ ചോദിക്കുന്നത്. “ഞങ്ങൾ 100 സ്ഥലങ്ങളിൽ തിരംഗ യാത്ര നടത്തുമെന്ന് പറഞ്ഞാൽ, പ്രധാനമന്ത്രി ഈ 100 സ്ഥലങ്ങളും പൂട്ടിയിടുമോ? മോദിക്ക് സ്വന്തം രാജ്യത്തിന്റെ ദേശീയ പതാകയെപ്പോലും പേടിയാണോ?” എന്ന് അദ്ദേഹം പരിഹസിച്ചു. ഒരു ഭീഷണിക്കും വഴങ്ങില്ലെന്നും നിശ്ചയിച്ച പ്രകാരം സമാധാനപരമായി തിരംഗ മാർച്ച് നടത്തുമെന്നും പാർട്ടി നേതാവ് രത്നസിങും വ്യക്തമാക്കിയിട്ടുണ്ട്.

ഏതായാലും, 11 പേരുടെ അനുമതി പതിനായിരം ആകുമോ എന്ന ഭയമാണ് യഥാർത്ഥത്തിൽ പതാക ജാഥയെ നേരിടാൻ ഒരു സൈന്യത്തെത്തന്നെ തെരുവിലിറക്കേണ്ടി വരുന്നത് . ഡൽഹി പോലീസിന്റെ നടപടി സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *