ബിരിയാണിയെങ്കിൽ വൈസ്രോയ്, ബീഫിന് മെട്രോ; സോഷ്യൽ മീഡിയയെ കൊതിയൂറ്റി കാസർകോട്ടെ രുചിപ്പോര് മുറുകുന്നു
കാസർകോട്: പുതിയ ബസ് സ്റ്റാൻഡിൽ നിന്നും ന എംജി റോഡിലേക്ക് പ്രവേശിക്കുമ്പോൾ ന ഉയരുന്ന ദം ബിരിയാണിയുടെ സുഗന്ധം, കുറച്ചുകൂടി മുന്നോട്ടു പോയാൽ മൊരിഞ്ഞ ബീഫ് ഫ്രൈയുടെ മണം, നേരെ മാറി നാഷണൽ ഹൈവേയിലേക്ക് എത്തിയാൽ ഉഡുപ്പി സദ്യയുടെ തനിമയും മറ്റു വെജിറ്റബിൾ വിഭവങ്ങളും , ഭക്ഷണപ്രിയരുടെ സ്വന്തം തട്ടകമായ കാസർകോട്ട് എവിടെയാണ് ഏറ്റവും മികച്ച ഭക്ഷണം ലഭിക്കുക? സ്വാദും ശുചിത്വവും ഒത്തിണങ്ങിയ ആ ഒന്നാം നമ്പർ ഹോട്ടൽ ഏത്?
സോഷ്യൽ മീഡിയയിൽ ‘എന്റെ കാസർകോട്’ പേജ് തൊടുത്തുവിട്ട ഈയൊരു ചോദ്യത്തിന് പിന്നാലെ കാസർകോട്ടുകാർ ഒത്തുപിടിച്ചപ്പോൾ ഉയർന്നുവന്നത് കൊതിപ്പിക്കുന്ന രുചിപ്പെരുമകളുടെ നീണ്ട നിരയാണ്. നൂറുകണക്കിന് ആളുകൾ തങ്ങളുടെ നാവിലിപ്പോഴും കൊതിയൂറുന്ന അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ, ഭൂരിപക്ഷത്തിന്റെയും വോട്ട് നിലവിൽ ചെന്നു വീണിരിക്കുന്നത് ഒരു പേരിലേക്കാണ് ‘വൈസ്രോയ്’.

ബിരിയാണി പ്രേമികളുടെ ഹൃദയം കവർന്ന് വൈസ്രോയ്
ചർച്ചയിൽ കമന്റുകളുടെ എണ്ണത്തിലും പ്രശംസയിലും ഏറ്റവും കൂടുതൽ തിളങ്ങിനിന്നത് വൈസ്രോയ് റെസ്റ്റോറന്റാണ്. പ്രത്യേകിച്ച്, അസ്സൽ സുഗന്ധവ്യഞ്ജനങ്ങൾ പാകത്തിന് ചേർത്തുവെച്ച ഇവിടുത്തെ ബിരിയാണിക്ക് ആരാധകരേറെ. സോഷ്യൽ മീഡിയ പോസ്റ്റിൽ മാത്രമല്ല, ഗൂഗിൾ റിവ്യൂവിലും കാസർകോട്ടുകാർ ഈ ഇഷ്ടം അടിവരയിടുന്നുണ്ട്. 3200-ലധികം ഉപഭോക്താക്കളുടെ അഭിപ്രായങ്ങളിൽ നിന്ന് അഞ്ചിൽ 4.2 സ്റ്റാർ റേറ്റിംഗുമായി നഗരത്തിൽ ഏറെ മുന്നിലാണ് ഈ സ്ഥാപനം.
രുചി മാത്രമല്ല, കയറിച്ചെല്ലുന്ന ആരുടെയും കണ്ണ് നിറയ്ക്കുന്ന ഓപ്പൺ കിച്ചൺ സംവിധാനം, വിട്ടുവീഴ്ചയില്ലാത്ത ശുചിത്വം, കുടുംബത്തോടൊപ്പം സ്വസ്ഥമായിരുന്ന് കഴിക്കാനുള്ള വിപുലമായ സൗകര്യങ്ങൾ, ചെറുതും വലുതുമായ ആഘോഷങ്ങൾക്കായി ഒരുക്കിയ പ്രത്യേക പാർട്ടി ഹാളുകൾ ,പാർക്കിംഗ് സൗകര്യങ്ങൾ എന്നിവയെല്ലാം വൈസ്രോയിയെ കുടുംബങ്ങളുടെയും സുഹൃദ്കൂട്ടായ്മകളുടെയും പ്രിയപ്പെട്ട താവളമാക്കുന്നു.
ഓരോ വിഭവത്തിനും ഓരോ തട്ടകം
വൈസ്രോയ് ബിരിയാണിയുടെ കാര്യത്തിൽ മുൻപന്തിയിലാണെങ്കിൽ, മറ്റ് ചില വിഭവങ്ങളുടെ കാര്യത്തിൽ കാസർകോട്ടുകാർക്ക് വിട്ടുവീഴ്ചയില്ലാത്ത മറ്റ് ചില ഇഷ്ടങ്ങളുമുണ്ട്. ചർച്ചകളിൽ ആളുകൾ ഉയർത്തിക്കാട്ടിയ പ്രധാന രുചിക്കേന്ദ്രങ്ങൾ ഇവയാണ്:
നല്ല മൊരിഞ്ഞ ബീഫ് ഫ്രൈ: കാസർകോടിന്റെ തനത് മസാലക്കൂട്ടുമായി എത്തുന്ന ബീഫ് ഫ്രൈ കഴിക്കണമെങ്കിൽ ‘മെട്രോ’ ഹോട്ടൽ തന്നെയാണ് ബെസ്റ്റ് എന്നാണ് വലിയൊരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.ഇവിടുത്തെ പൊറോട്ടയും ഏറെ പ്രശസ്തമാണ്
ശുദ്ധ വെജിറ്റേറിയൻ രുചികൾ: പ്യുവർ വെജ് വിഭവങ്ങൾക്കും തനത് പ്രഭാതഭക്ഷണങ്ങൾക്കും ഇന്നും മുൻപന്തിയിൽ ‘ഉഡുപ്പി’ റെസ്റ്റോറന്റ് തന്നെയാണ്. സദ്യയെ കടത്തിവെട്ടുന്ന ഊണും മറ്റു വെജിറ്റബിൾ വിഭവങ്ങൾ ക്കും ഏറെ പ്രശസ്തമാണ് ഉടുപ്പി . എംജി റോഡിലുള്ള വസന്ത് വിഹാറും സമാന വിഭവങ്ങൾക്ക് ഏറെ പേരുകേട്ടതാണ് . രണ്ടും ഒരേ കുടുംബത്തിലെ അംഗങ്ങളുടെ സ്ഥാപനങ്ങൾ .
നാടൻ മീൻ ഊണ്: ഉച്ചയ്ക്ക് ചൂടുചോറും വറുത്ത മീനും നാടൻ മീൻകറിയും കൊതിക്കുന്നവർ ഏറ്റവും കൂടുതൽ നിർദേശിച്ചത് ദിനേശ്, അനുഗ്രഹ, ദ്വാരക എന്നീ ഹോട്ടലുകളാണ്.
മറ്റ് പ്രമുഖർ: റോയൽ ഡൈൻ, സെഞ്ച്വറി, ഇന്ത്യൻ കോഫി ഹൗസ്, ബദരിയ, ഡയമണ്ട് ഡൈൻ തുടങ്ങിയ ഭക്ഷണശാലകളും പതിവ് തെറ്റിക്കാതെ തങ്ങളുടെ സാന്നിധ്യം കമന്റ് ബോക്സിൽ ഉറപ്പിച്ചു.
ഭക്ഷണം എന്നത് കേവലം വിശപ്പടക്കൽ മാത്രമല്ല, ഓരോരുത്തരുടെയും മനസ്സിനെയും ഓർമ്മകളെയും തൊട്ടുണർത്തുന്ന അനുഭവമാണ്. ബജറ്റും വ്യക്തിഗത രുചികളും മാറുന്നതിനനുസരിച്ച് ഈ മുൻഗണനകൾ മാറാമെങ്കിലും, കാസർകോട്ടെ ഭക്ഷണപ്രേമികൾക്കിടയിൽ ഇത്തവണത്തെ ട്രെൻഡിംഗ് കിരീടം തങ്ങളുടെ തകർപ്പൻ രുചിക്കൂട്ടുകളിലൂടെ സ്വന്തമാക്കിയിരിക്കുകയാണ് വൈസ്രോയ്! നിങ്ങളുടെ അഭിപ്രായങ്ങളും താഴെ രേഖപ്പെടുത്താം കാസർകോട്ട് ഏറ്റവും മികച്ച ഭക്ഷണം എവിടെ ലഭിക്കും, എന്താണ് വിഭവങ്ങളിലെ പ്രത്യേകത ?



