bncmalayalam.in

വിവരങ്ങൾ മറച്ചുവെച്ച് നെതന്യാഹു; അധികാരക്കസേര വിടുംമുമ്പ് യുദ്ധത്തിനും പദ്ധതിയോ? ഭരണമാറ്റത്തിന് മുമ്പ് സൈനിക നീക്കങ്ങൾ വേണ്ടെന്ന് ഗാദി ഐസൻകോട്ട്

759: വിവരങ്ങൾ മറച്ചുവെച്ച് നെതന്യാഹു; അധികാരക്കസേര വിടുംമുമ്പ് യുദ്ധത്തിനും പദ്ധതിയോ? ഭരണമാറ്റത്തിന് മുമ്പ് സൈനിക നീക്കങ്ങൾ വേണ്ടെന്ന് ഗാദി ഐസൻകോട്ട്

ടെൽ അവീവ്: അധികാരമൊഴിയേണ്ടിവരുന്ന സാഹചര്യത്തിലും യുദ്ധത്തിന്റെ നിയന്ത്രണം കൈവിടാൻ ചോര കൊതി തീരാത്ത നെതന്യാഹു തയ്യാറല്ലെന്ന സൂചനകളാണ് ഇസ്രയേലിൽനിന്ന് പുറത്തുവരുന്നത്. സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റ് ചുമതലപ്പെടുത്തിയ ഗാദി ഐസൻകോട്ടിന് രാജ്യത്തിന്റെ സുപ്രധാന സുരക്ഷാ വിവരങ്ങൾ പോലും കൈമാറുന്നില്ലെന്ന ആരോപണം ഉയർന്നതോടെ ഇസ്രയേലിൽ പുതിയ രാഷ്ട്രീയ-ഭരണഘടനാ വിവാദം ഉടലെടുത്തിരിക്കുകയാണ്. അധികാരമാറ്റത്തിന്റെ നിർണായക ഘട്ടത്തിൽ ദേശീയ സുരക്ഷയെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗിക്കുകയാണ് നെതന്യാഹു

ഐസൻകോട്ടിന്റെ ആരോപണം കേവലം വിവരങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയിൽ ഒതുങ്ങുന്നതല്ല. രാജ്യത്തിന്റെ സൈനിക നീക്കങ്ങൾ, രഹസ്യാന്വേഷണ റിപ്പോർട്ടുകൾ, യുദ്ധമുഖത്തെ പുതിയ സാഹചര്യങ്ങൾ എന്നിവയെല്ലാം അറിയാൻ തനിക്ക് അവകാശമുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റിന്റെ ക്ഷണം ലഭിച്ച ഒരാൾക്ക് രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ഇരുട്ടിൽ നിർത്താനാകുമോ എന്നതാണ് അദ്ദേഹം ഉയർത്തുന്ന ചോദ്യം. നെതന്യാഹുവിന്റെ ഓഫീസുമായി ബന്ധപ്പെടാൻ തന്റെ സംഘം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ഐസൻകോട്ട് ആരോപിക്കുന്നു.

netanyahu-withholds-security-information-gadi-eisenkot-warns-against-iran-strike

ഇതുമായി ബന്ധപ്പെട്ട് ഐസൻകോട്ട് അറ്റോർണി ജനറലിന് കത്തയച്ചിട്ടുണ്ട്. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ സൈനിക നീക്കങ്ങൾ നടത്തരുതെന്നും ഏതൊരു സൈനിക നടപടിയും മന്ത്രിസഭയും സർക്കാരും കൃത്യമായി ചർച്ച ചെയ്ത് അംഗീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനിടെയാണ് ഇറാനെതിരെ സൈനിക നീക്കത്തിന് നെതന്യാഹു ശ്രമിക്കുന്നതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സൈനിക മേധാവികളിൽ ഒരു വിഭാഗം തന്നെ ഈ നീക്കത്തെ ശക്തമായി എതിർക്കുന്നുവെന്നാണ് വിവരം. അടിയന്തര ഭീഷണിയില്ലാത്ത സാഹചര്യത്തിൽ സുരക്ഷാസേനയെ വിന്യസിക്കുകയോ സൈനിക നടപടികൾ ആരംഭിക്കുകയോ ചെയ്യരുതെന്നും ഐസൻകോട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

രാജ്യം അതീവ സങ്കീർണമായ രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ ദേശീയ സുരക്ഷാ തീരുമാനങ്ങളിൽ ഉത്തരവാദിത്തവും ജാഗ്രതയും വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. സുരക്ഷാ മേധാവികളെ ഭരണഘടനാ പ്രതിസന്ധിയിലേക്ക് തള്ളിവിടരുതെന്നും അവരുടെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം നെതന്യാഹുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തിന്റെ സുരക്ഷയെക്കാൾ രാഷ്ട്രീയ അധികാരത്തിന്റെ നിലനിൽപ്പിന് പ്രാധാന്യം നൽകുന്നുവെന്ന വിമർശനത്തിന് നെതന്യാഹുവിന് മറുപടി പറയേണ്ടിവരുന്ന സാഹചര്യമാണ് ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്. അധികാരം കൈമാറേണ്ടിവരുമ്പോൾ രഹസ്യങ്ങൾ കൈമാറാൻ മടിയും, എന്നാൽ യുദ്ധത്തിന്റെ കാര്യത്തിൽ അതിവേഗ നീക്കത്തിന് താൽപര്യവുമെന്ന വൈരുധ്യമാണ് വിവാദമായിരിക്കുന്നത് .യുദ്ധം തുടങ്ങിയാൽ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുന്നത് ഒരു രാജ്യം മുഴുവനുമാണ് ഐസൻകോട്ട് പറയുന്നത് . അധികാരക്കസേരയുടെ ആയുസ്സ് നീട്ടാൻ യുദ്ധഭീഷണിയെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന സംശയം ഉയർന്നാൽ അതിന് മറുപടി നൽകേണ്ട ബാധ്യത നെതന്യാഹുവിനുണ്ട് ഐസൻകോട്ട് മുന്നറിയിപ്പ് നൽകി .

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *