bncmalayalam.in

കശ്മീരിൽ സിആർപിഎഫ് ക്യാമ്പിനുനേരെ ഭീകരാക്രമണം; സൈനികർക്ക് പരിക്ക്,കുൽഗാം ജില്ലയിലെ മിർ ബസാറിന് സമീപമുള്ള അഖ്‌റാനിലെ ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്

756: കശ്മീരിൽ സിആർപിഎഫ് ക്യാമ്പിനുനേരെ ഭീകരാക്രമണം; സൈനികർക്ക് പരിക്ക്,കുൽഗാം ജില്ലയിലെ മിർ ബസാറിന് സമീപമുള്ള അഖ്‌റാനിലെ ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്

കശ്മീരിൽ സിആർപിഎഫ് ക്യാമ്പിനുനേരെ ഭീകരാക്രമണം; സൈനികർക്ക് പരിക്ക്,കുൽഗാം ജില്ലയിലെ മിർ ബസാറിന് സമീപമുള്ള അഖ്‌റാനിലെ ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്

ശ്രീന​ഗർ : ജമ്മു കശ്മീരിൽ ഭീകരാക്രമണം. കുൽഗാം ജില്ലയിൽ സിആർപിഎഫ് ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു. കുൽഗാം ജില്ലയിലെ മിർ ബസാറിന് സമീപമുള്ള അഖ്‌റാനിലെ ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. ക്യാമ്പിലേക്ക് വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി.

crpf-camp-terror-attack-kulgam-kashmir-three-soldiers-injured

ആക്രമണത്തിന് പിന്നാലെ സുരക്ഷാസേന പ്രദേശം വളഞ്ഞു. കൂടുതൽ സൈനികർ സ്ഥലത്തെത്തി. വനമേഖലയിലാണ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. അക്രമികളെ കണ്ടെത്തുന്നതിനായി വ്യാപകമായ തെരച്ചിൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *