bncmalayalam.in

ദേശസ്നേഹം പഠിപ്പിക്കാൻ ബിജെപി വരേണ്ട,’കേന്ദ്ര പ്രോട്ടോക്കോൾ ഇവിടെ വേണ്ട, ഇത് സംസ്ഥാന സർക്കാരിന്റെ പരിപാടി’വന്ദേമാതരം വിവാദത്തിൽ നിലപാട് കടുപ്പിച്ച് കെ. മുരളീധരൻ; ‘നിയമനടപടി വന്നാൽ അപ്പോൾ നോക്കാം’

കാസർകോട്: വന്ദേമാതരം വിവാദത്തിൽ ബിജെപിയുടെ വിമർശനങ്ങൾക്ക് മാസ് മറുപടിയുമായി മന്ത്രി കെ. മുരളീധരൻ. ദേശസ്നേഹം പഠിപ്പിക്കാൻ ആരും വരേണ്ടതില്ല, അതിന് ബിജെപിയുടെ ക്ലാസ് ആവശ്യമില്ല എന്ന നിലപാടിലാണ് മന്ത്രി. സംസ്ഥാന സർക്കാരിന്റെ പരിപാടിയിൽ കേന്ദ്രസർക്കാരിന്റെ പ്രോട്ടോക്കോൾ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

k-muraleedharan-vande-mataram-controversy-bjp-reply-kerala

“ഞാൻ ഒരു സ്വാതന്ത്ര്യസമര സേനാനിയുടെ മകനാണ്. എന്നെ ആരും ദേശസ്നേഹം പഠിപ്പിക്കേണ്ടതില്ല. സംസ്ഥാന സർക്കാർ പരിപാടിയിൽ കേന്ദ്രസർക്കാരിന്റെ പ്രോട്ടോക്കോൾ അനുവദിക്കില്ല. നിയമനടപടികൾ വന്നാൽ അപ്പോൾ നോക്കിക്കൊള്ളാം. പരിപാടിയുടെ അജണ്ടയിൽ ഉണ്ടായിരുന്നത് ഈശ്വരപ്രാർത്ഥന മാത്രമാണ്”

കാസർകോട് മുള്ളേരിയയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ഉദ്ഘാടന ചടങ്ങിനിടെയാണ് വിവാദത്തിന് തുടക്കമായത്. മന്ത്രി പങ്കെടുത്ത പരിപാടിയിൽ വന്ദേമാതരം പൂർണമായി ആലപിച്ചപ്പോൾ മന്ത്രി കെ. മുരളീധരനും ജില്ലാ കളക്ടറും രാജ്മോഹൻ ഉണ്ണിത്താൻ എംപിയും കല്ലട്ര മാഹിൻ എംഎൽഎയും ഇരിപ്പിടങ്ങളിൽ തുടർന്നു. ഇതാണ് ബിജെപിയുടെ പ്രതിഷേധത്തിന് കാരണമായത്.

എന്നാൽ വന്ദേമാതരം ആലാപനം പൂർത്തിയാകുന്നതുവരെ കെ. നീലകണ്ഠൻ എംഎൽഎയും ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസലും എഴുന്നേറ്റുനിന്നിരുന്നു.

വന്ദേമാതരം പാടിയപ്പോൾ ആരൊക്കെ എഴുന്നേറ്റു, ആരൊക്കെ ഇരുന്നു എന്നതിൽ തുടങ്ങിയ വിവാദം ഇപ്പോൾ ദേശസ്നേഹത്തിന്റെ സർട്ടിഫിക്കറ്റ് നൽകുന്ന രാഷ്ട്രീയ പോരാട്ടത്തിലേക്ക് നീങ്ങുകയാണ്. അതിനിടെ മന്ത്രിയുടെ മറുപടി വ്യക്തം: ദേശസ്നേഹം ആരുടെയും കുത്തകയല്ല, പ്രോട്ടോക്കോളും ആരുടെയും ഇഷ്ടത്തിന് അടിച്ചേൽപ്പിക്കാനാവില്ല

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *